Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ഇടത്തരക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഐഫോൺ ബജറ്റ് മോഡൽ ഇറക്കുന്നു; മാർച്ചിൽ ഇറങ്ങുന്ന എസ് ഇ 3 മോഡലിനു 5ജി ടെക്നോളജിയും മെച്ചപ്പെട്ട സ്പീഡും; ആപ്പിൾ കമ്പനി സ്മാർട്ട് ഫോൺ മാർക്കറ്റ് കീഴടക്കുന്നതിങ്ങനെ

ഇടത്തരക്കാരിലേക്ക് ഇറങ്ങിച്ചെല്ലാൻ ഐഫോൺ ബജറ്റ് മോഡൽ ഇറക്കുന്നു; മാർച്ചിൽ ഇറങ്ങുന്ന എസ് ഇ 3 മോഡലിനു 5ജി ടെക്നോളജിയും മെച്ചപ്പെട്ട സ്പീഡും; ആപ്പിൾ കമ്പനി സ്മാർട്ട് ഫോൺ മാർക്കറ്റ് കീഴടക്കുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്നും ഒരു സ്റ്റാറ്റസ് സിംബലായി നിലനിന്ന ഐഫോൺ ഇനി സാധാരണക്കാരിലേക്കും ഇറങ്ങിച്ചെല്ലുകയാണ് ആപ്പിൾ ഒരുക്കുന്ന വസന്തകാലത്തെ ഒരു ഈവന്റിൽ വെച്ച് 5 ജി സാങ്കേതികവിദ്യയോടു കൂടിയ പുതിയ ബജറ്റ് ഫോൺ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ അടുത്തമാസം ആദ്യം തന്നെ ആപ്പിളിന്റെ ഐ ഫോൺ എസ് ഇ 3 പുറത്തിറങ്ങുമെന്നും പ്രതീഷിക്കുന്നു.

രണ്ടു വർഷം മുൻപായിരുന്നു ഒറിജിനൽ എസ് ഇ യ്ക്ക് ഏറ്റവും അവസാനമായി അപ്ഡേറ്റ് ലഭിച്ചത്. കൂടുതൽ അപ്ഡേറ്റുകളോടെ വരുന്ന എസ് ഇ 3 മോഡലിൽ കൂടുതൽ വേഗതയാർന്ന പ്രോസസ്സറും മെച്ചപ്പെട്ട കാമറയും ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ, ബാഹ്യഘടനയിൽ വലിയ വ്യത്യാസങ്ങൾക്ക് സാധ്യതയില്ല എന്നാണ് അറിയാൻ കഴിയുന്നത്. മാർച്ച് 8 ന് നടക്കും എന്ന് കരുതപ്പെടുന്ന വസന്തകാല ഈവന്റിലായിരിക്കും എസ് ഇ 3 പുറത്തിറക്കുക എന്ന് കരുതപ്പെടുന്നു.

ഇതിന്റെ വിലയെ കുറിച്ച് വ്യക്തത ഇതുവരെ കൈവന്നിട്ടില്ല, മാത്രമല്ല, 5 ജി സൗകര്യം ഉപയോഗിക്കുമ്പോൾ ബാറ്ററി വേഗം തീരുന്നതായി പരാതിയുണ്ട്. ആപ്പിളിന്റെത് ഇന്നത്തെ നിലവാരമനുസരിച്ചുള്ള ബാറ്ററിയാണ് 5 ജി ഉപയോഗിക്കുവാൻ പാകത്തിൽ അതിൽ എന്തെങ്കിലും അപ്ഡേഷൻ നടത്തിയിട്ടുണ്ടോ എന്ന കാര്യവും വ്യക്തമല്ല. ഏതായാലും എസ് ഇ 3 ഉൾപ്പടെ നാല് പ്രധാന പ്രഖ്യാപനങ്ങളായിരിക്കും വസന്തകാല ഈവന്റിൽ ഉണ്ടാവുക എന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

അതിലൊന്ന് ഐ പാഡ് അപ്ഡേഷനാണ്. കൂടുതൽ വേഗതയാർന്ന പ്രോസസ്സറും അതോടൊപ്പം 5 ജി ഫെസിലിറ്റിയും ആയിരിക്കും അപ്ഡേറ്റഡ് മോഡലിന്റെ പ്രധാന സവിശേഷത. ഇവിടെയും രൂപഘടനയിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. അതുപോലെ വിലയിലും കാര്യമായ മാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. മറ്റൊരു പ്രഖ്യാപനം ഉണ്ടാവുക മാക് മിനിയെ കുറിച്ചാണ്. ഒരു സിലികോൺ മാക് ഈ ഈവന്റിൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മാക്‌ബുക്ക് പ്രോ മോഡലുകളിൽ കണ്ടതുപ്ലെ എം 1 പ്രോ അല്ലെങ്കിൽ എം 1 മാക്സ് ചിപ്പുകളൊടു കൂടിയതായിരിക്കും ഇത്. അതോടൊപ്പം ഐ ഒ എസ് 15.3 ഉം ആപ്പിൾ പുറത്തിറക്കുമെന്ന് വിശ്വസിക്കുന്നു.

നിലവിലെ എസ് ഇ മോഡൽ ഐഫോൺ പുറത്തിറക്കുന്നതുകൊറോണ പ്രതിസന്ധിക്കിടയിലായിരുന്നു. തന്റെ മുൻഗാമിയെ പോലെത്തന്നെ നിലവിലുള്ള മാതൃകയ്ക്കും 4.7 ഇഞ്ച് സ്‌ക്രീൻ ആണുള്ളത്.അതുപോലെ ആപ്പിളിന്റെ മുഖമുദ്രയായ ഹൊം ബട്ടണും. ഒരു 12 മെഗാപിക്സൽ ക്യാമറ അതിൽ അധികമായി ചേർത്തിരുന്നു ഒരു എ 13 ബയോണിക് ചിപ്പും. കറുപ്പ, വെളുപ്പ്, ചുവപ്പ് എന്നീ മൂന്നു നിറങ്ങളിലാണ് ഇത് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP