Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

ക്രിസ്റ്റഫർ ഡബ്‌ള്യു. ഹോഡ്ജസ് ചെന്നൈയിലെ പുതിയ യു.എസ്. കോൺസുൽ ജനറലായി ചുമതലയേറ്റു

ക്രിസ്റ്റഫർ ഡബ്‌ള്യു. ഹോഡ്ജസ് ചെന്നൈയിലെ പുതിയ യു.എസ്. കോൺസുൽ ജനറലായി ചുമതലയേറ്റു

സ്വന്തം ലേഖകൻ

''യു.എസ്.-ഇന്ത്യ ബന്ധത്തിന്റെ വളർച്ച വളരെ ആവേശമുണർത്തുന്ന ഈ അവസരത്തിൽ ദക്ഷിണേന്ത്യയിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സിനെ പ്രതിനിധീകരിക്കുന്നത് ഒരു ബഹുമതിയായി ഞാൻ കാണുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള വിശാലമായ ഉഭയകക്ഷിബന്ധത്തെ പരിപോഷിപ്പിക്കുന്ന തദ്ദേശീയ, പ്രാദേശിക ഊർജ്ജസ്വലത പ്രതിഫലിപ്പിക്കുന്നതാണ് ഞങ്ങളുടെ പ്രവർത്തനങ്ങൾ. വാണിജ്യ, വിദ്യാഭാസ മേഖലകളിലുള്ള നമ്മുടെ സംപുഷ്ടമായ ബന്ധങ്ങളും ബഹിരാകാശമേഖലയിൽ ഇരുരാജ്യങ്ങളുടെയും ആവേശഭരിതമായ സഹകരണപ്രവർത്തനവും ഇതിലുൾപ്പെടുന്നു. ചെന്നൈ കോൺസുലേറ്റിന്റെ പരിധിയിലുള്ള വിപുലമായ യു.എസ്. പൗരസമൂഹത്തെയും ഇരുരാജ്യങ്ങളിലെ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്ന കോൺസുലർ സേവനങ്ങളെയും പിന്തുണക്കാൻ കഴിയുന്നത് അഭിമാനകരമാണ്,'' കോൺസുൽ ജനറൽ ഹോഡ്ജസ് പറഞ്ഞു.

''യു.എസ്.-ഇന്ത്യ ബന്ധം ഇരുരാജ്യങ്ങളിലെ ജനങ്ങളുടെയും സർക്കാരുകളുടെയും ബന്ധമാണ് എന്ന വസ്തുത നമ്മുടെ പ്രയത്‌നങ്ങളുടെ വിശാലത വ്യക്തമാക്കുന്നു. ചെന്നൈ കോൺസുലേറ്റിന്റെ പരിധിയിലുള്ള കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലും ഉടനീളമുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്ക് ഞാൻ ഉറ്റുനോക്കുന്നു,'' അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് മുമ്പ് യു.എസ്. സർക്കാരിന്റെ കോർഡിനേറ്റർ ഫോർ അഫ്ഗാൻ റീലൊക്കേഷൻ എഫർട്സ് (കെയർ) ഓഫീസിൽ മുതിർന്ന ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു ക്രിസ്റ്റഫർ ഹോഡ്ജസ്. അതിന് മുമ്പ് നിയർ ഈസ്റ്റേൺ അഫയേഴ്സ് ബ്യൂറോയിൽ അസിസ്റ്റൻസ് കോർഡിനേഷൻ ആൻഡ് പ്രസ് ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും ഇസ്രയേലി-ഫലസ്തീനിയൻ അഫയേഴ്സ് വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു. ചെന്നൈയിൽ വരുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയിൽ അസിസ്റ്റന്റ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, ഫലസ്തീൻ അഫയേഴ്‌സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു.

യു.എസ്.ഫോറിൻ സർവീസിൽ രണ്ടായിരാമാണ്ടിൽ ചേർന്ന അദ്ദേഹം ജറുസലേം; വിയറ്റ്‌നാമിലെ ഹനോയ്; ഘാനയിലെ അക്ര എന്നിവിടങ്ങളിൽ പബ്‌ളിക് അഫയേഴ്സ് ഓഫീസറായും സെൻട്രൽ യൂറോപ്യൻ അഫയേഴ്സ് ഓഫീസിൽ ഓസ്ട്രിയ, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ലിക്റ്റൻസ്‌റ്റൈൻ എന്നീ രാജ്യങ്ങളിലെ ഡെപ്യൂട്ടി ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. ഫിജിയിലെ സൂവ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലും ഔദ്യോഗിക സേവനമുഷ്ഠിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP