Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനിതാ റൈഡർമാർക്ക് ഡിജിറ്റൽ റോഡ് സുരക്ഷാ ബോധവൽക്കരണം നടത്തി ഹോണ്ട

സ്വന്തം ലേഖകൻ

ചെന്നൈ: പുതിയ സാഹചര്യത്തിൽ വനിതകളെ കൂടുതൽ സ്വതന്ത്രവും സുരക്ഷിതവുമായ റൈഡർമാരാക്കി മാറ്റുന്നതിനായി ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ വനിതകൾക്കായി ഡിജിറ്റൽ റോഡ് സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു.

'ഹോണ്ട റോഡ് സേഫ്റ്റി ഇ-ഗുരുകുൽ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ദക്ഷിണ, പശ്ചിമ ഇന്ത്യയിലെ ആറു നഗരങ്ങളിൽ (ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി, ഹൈദരാബാദ്, താനെ, ഇയോള) നിന്നുള്ള 160 വനിതകൾക്ക് ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന പരിശീലനത്തിലൂടെ ബോധവൽക്കരണം നൽകി. ജോലിക്കു പോകുന്ന സ്ത്രീകൾ, വീട്ടമ്മമാർ, സ്‌കൂൾ-കോളജ് വിദ്യാർത്ഥിനികൾ, അദ്ധ്യാപകർ, മറ്റു ജീവനക്കാർ തുടങ്ങിയവരെല്ലാം ഇതിൽ ഉൾപ്പെടുന്നു.

സ്വതന്ത്ര റൈഡർമാരാകാൻ വനിതകളെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ഹോണ്ട ഇങ്ങനെയൊരു ദൗത്യം ഏറ്റെടുത്തതെന്നും പുതിയ സാമൂഹ്യ അകല കാലത്ത് വനികൾക്ക് കൂടുതൽ ആത്മവിശ്വാസം പകരുകയാണ് ലക്ഷ്യമെന്നും വനിതകളിൽ നിന്നും ലഭിച്ച പ്രതികരണം ആവേശഭരിതമായിരുന്നെന്നും, 160 പേരാണ് സജീവമായി പങ്കെടുത്ത് സുരക്ഷിതമായ റൈഡിങിനെ കുറിച്ചും റോഡ് സുരക്ഷയെക്കുറിച്ചും മനസിലാക്കിയതെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡ് ആൻഡ് കമ്യൂണിക്കേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.

സുരക്ഷിതമായ റൈഡിങ്, സേഫ്റ്റി ഗിയേഴ്സ്, റോഡ് നിയമങ്ങൾ, ട്രാഫിക്ക് അടയാളങ്ങൾ തുടങ്ങിയവയുടെ പ്രാധാന്യങ്ങളെ കുറിച്ചായിരുന്നു പരിശീലനം. തിയറിയും വീഡിയോകളും കേസ് പഠനങ്ങളും സംയോജിപ്പിച്ചുള്ളതായിരുന്നു പരിപാടി. ഒരു മണിക്കൂർ വീഡിയോ സെഷനെ തുടർന്ന് ചോദ്യോത്തര പരിപാടിയും ഉണ്ടായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP