Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡോളർ വസ്ത്രോൽപ്പാദന കേന്ദ്രത്തിൽ നാല് മെഗാവാട്ട് സൗരോർജ പ്ലാന്റ് സ്ഥാപിച്ചു

സ്വന്തം ലേഖകൻ

തിരുപ്പൂർ: രാജ്യത്തെ മുൻനിര വസ്ത്രനിർമ്മാതാക്കളായ ഡോളർ ഇൻഡസ്ട്രീസിന്റെ തിരുപ്പൂരിലെ ഉൽപ്പാദന കേന്ദ്രത്തിൽ നാല് മെഗാ വാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിച്ചു. കമ്പനിയുടെ പരിസ്ഥിതി സൗഹൃദ പദ്ധതിയായ ഗ്രീൻ മിഷന്റെ ഭാഗമായാണ് പ്രതി വർഷം 75 ലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള സൗരോർജ പ്ലാന്റ് സ്ഥാപിച്ചത്. ചെലവ് ചുരുക്കുക എന്നതിനു പുറമെ തിരുപ്പൂരിലെ സ്പിന്നിങ്ങ് യൂണിറ്റിനെ വൈദ്യുതി ഉപഭോഗത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗരോർജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

കോട്ടൺ നൂൽ നിർമ്മാണത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ശതമാനവും ഈ സൗരോജ പ്ലാന്റ് ഉൽപ്പാദിപ്പിക്കും. ഇതുവഴി പ്രതിദിനം 9000 കിലോഗ്രാം കാർബൺ പുറന്തള്ളലും ഒഴിവാകും. പരിസ്ഥിതി സൗഹൃദമായ വ്യവസായം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് പുതിയ സൗരോർജ സംരംഭമെന്ന് ഡോളർ ഇൻഡസ്ട്രീസ് മാനേജിങ് ഡയറക്ടർ വിനോദ് ഗുപ്ത പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP