Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ബീഫ് കഴിക്കണ നാത്തൂനേ.. നിങ്ങൾ സൂക്ഷിച്ചിരുന്നു കഴിച്ചോണേ..! ബീഫ് വിഷയം തെരഞ്ഞെടുപ്പിലെ സജീവ പ്രചരണ വിഷയമാക്കാൻ സിപിഐ(എം); ഉമ്മൻ ചാണ്ടിയുടെ മൗനത്തെയും സംഘപരിവാറിനെയും പരിഹസിച്ച് തെരഞ്ഞെടുപ്പ് പ്രചരണ ഗാനം

ബീഫ് കഴിക്കണ നാത്തൂനേ.. നിങ്ങൾ സൂക്ഷിച്ചിരുന്നു കഴിച്ചോണേ..! ബീഫ് വിഷയം തെരഞ്ഞെടുപ്പിലെ സജീവ പ്രചരണ വിഷയമാക്കാൻ സിപിഐ(എം); ഉമ്മൻ ചാണ്ടിയുടെ മൗനത്തെയും സംഘപരിവാറിനെയും പരിഹസിച്ച് തെരഞ്ഞെടുപ്പ് പ്രചരണ ഗാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തിയവരാണ് കേരളീയർ. ഇലക്ഷൻ തന്നെയായിരുന്നു അന്നത്തെ ഹർത്താലിന് ആധാരമായ സംഭവവും. എന്തായാലും ഉത്തരേന്ത്യയിൽ ഏറെ ചർച്ചാ വിഷയമായ ബീഫ് നിരോധനവും വിവാദങ്ങളും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ ആയുധമാക്കാന് ഇടതുമുന്നണി റെഡിയായി കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിൽ ബീഫ് വിവാദം ഗുണകമാക്കി മാൻ സിപിഎമ്മിന് സാധിച്ചിരുന്നു. ഇപ്പോൾ നിർണ്ണായകമായ തെരഞ്ഞെടുപ്പ് വേളയിൽ ബീഫ് വിഷയം സജീമാക്കാൻ ഒരുങ്ങുകയാണ് ഇടതു മുന്നണി. ഇതിന്റെ ഭാഗമായി പരാഡി ഗാനം പുറത്തിറക്കി കഴിഞ്ഞു.

ബീഫു കഴിക്കണ നാത്തൂനേ, നിങ്ങൾ സൂക്ഷിച്ചിരുന്നു കഴിച്ചോണേ, സംഘികളാരാനും കണ്ടെന്നാപ്പിന്നെ.....എന്ന് തുടങ്ങുന്ന വീഡിയോ ഗാനം യൂട്യുബിൽ ശ്രദ്ധ നേടുകുയും ചെയ്തിട്ടുണ്ട്. ബീഫിന്റെ പേരിൽ രാജ്യത്താകെ നടക്കുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങളും പത്രവാർത്തകളും ഉൾപ്പെടുത്തിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആലപ്പുഴ മണ്ഡലത്തിന് വേണ്ടിയാണ് ഇത്തരമൊരു പാരഡി ഗാനം തയ്യാറാക്കിയത്. ബീഫിന്റെ പേരിൽ അരങ്ങേറിയ കൊലപാതകങ്ങളുടെയും അക്രമങ്ങളുടെയും ആക്രോശങ്ങളുടെയും ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോ.

പ്രശസ്ത നാടകഗാനമായ ''ചെപ്പുകിലുക്കണ ചങ്ങാതി'' എന്നാ ഗാനത്തിന്റെ ഈണത്തിലൊരുക്കിയ, ബീഫു കഴിക്കണ നാത്തൂനേ.. എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വാർത്തകളുടെയും സംഭവങ്ങളുടെയും ഓർമ്മപ്പെടുത്തൽ. ംഘപരിവാറിന്റെ കൊലവിളികളിൽ ഇന്ത്യയാകെ ഞെട്ടിവിറയ്ക്കുമ്പോഴും, കേരളത്തിൽ അതൊന്നും ചർച്ചയല്ലെന്ന് ഉമ്മൻ ചാണ്ടി കാസർകോട്ടു പ്രസ്താവിച്ചിരുന്നു. മാവേലിക്കരയിൽ ആർഎസ്എസുകാർ ബീഫു വിൽക്കുന്ന കട അടപ്പിച്ച സംഭവം തന്നെയാണ് ആ പ്രസ്താവനയ്ക്കുള്ള മറുപടി.
ഇത്തരത്തിൽ, മറക്കാൻ പാടില്ലാത്ത സംഭവങ്ങളുടെ ഓർമ്മപ്പെടുത്തലാണ് ഈ വാർത്താ സമാഹാരമെന്നാണ് ഡോ. തോമസ് ഐസക് എംഎൽഎ വീഡിയോ സഹിതം ഫേസ്‌ബുക്കിൽ കുറിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബീഫ് വിഷയമാക്കിയപ്പോൾ ന്യൂനപക്ഷ കേന്ദ്രങ്ങളിൽ അടക്കം സിപിഎമ്മിന് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം അസംബ്ലി തിരഞ്ഞെടുപ്പിലും ബീഫ്ഗാനത്തിലൂടെ നേട്ടമുണ്ടാക്കാമെന്നാണ് സിപിഐ(എം) കണക്കുകൂട്ടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP