Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ചിട്ടു; പോസ്റ്റിനും വാഹനത്തിനും ഇടയിൽ കുരുങ്ങിയ വിദ്യാർത്ഥിനിക്ക് ദാരുണ മരണം: ചികിത്സയിലിരിക്ക മരിച്ചത് കോഴിക്കോട് കല്ലാച്ചിചിയ്യൂർ സ്വദേശിനി ഹരിപ്രിയ

അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാനിടിച്ചിട്ടു; പോസ്റ്റിനും വാഹനത്തിനും ഇടയിൽ കുരുങ്ങിയ വിദ്യാർത്ഥിനിക്ക് ദാരുണ മരണം: ചികിത്സയിലിരിക്ക മരിച്ചത് കോഴിക്കോട് കല്ലാച്ചിചിയ്യൂർ സ്വദേശിനി ഹരിപ്രിയ

സ്വന്തം ലേഖകൻ

കോഴിക്കോട്: അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ പോസ്റ്റിലിടിച്ച് പരുക്കേറ്റ കാൽനട യാത്രക്കാരിയായ വിദ്യാർത്ഥിനി മരിച്ചു. ഇടിയുടെ ആഘാതത്തിൽ വാനിനും പോസ്റ്റിനും ഇടയിൽ കുടുങ്ങിയ എഴുത്തുപള്ളി പറമ്പത്ത് അമയ(20) ആണ് ദാരുണമായി മരിച്ചത്. കല്ലാച്ചി മിനി ബൈപാസ് റോഡിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

കാലിനും, തലയ്ക്കും ഗുരുതര പരുക്കേറ്റ ഹരിപ്രിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയാണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. വാണിമേൽ ഭാഗത്തുനിന്ന് അമിത വേഗതയിൽ വന്ന ഗ്യാസ് സിലിണ്ടർ കയറ്റി വന്ന കല്ലാച്ചിയിലി ഹൈമ ഗ്യാസ് ഏജൻസിലെ ലോറിയാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്. വാഹനം നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥികളെ ഇടിക്കുകയായിരുന്നു.

റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് വണ്ടിനിന്നത്. പോസ്റ്റിനും വാഹനത്തിനും ഇടയിൽ കുരുങ്ങിക്കിടന്ന ഹരിപ്രിയയെ നാട്ടുകാരാണ് പുറത്തെടുത്തത്. ഉണ്ണികൃഷ്ണൻ ശ്രീലേഖ ദമ്പതികളുടെ മകൾ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP