Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു; വിട്ടുവീഴ്‌ച്ചക്കില്ലെന്ന നിലപാടിൽ കോളേജ് മാനേജ്‌മെന്റും; അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു; കോളേജിന് മുന്നിൽ വൻ പൊലീസ് സന്നാഹം; മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ

ശ്രദ്ധ സതീഷിന് നീതി തേടി വിദ്യാർത്ഥി പ്രതിഷേധം ഇരമ്പുന്നു; വിട്ടുവീഴ്‌ച്ചക്കില്ലെന്ന നിലപാടിൽ കോളേജ് മാനേജ്‌മെന്റും; അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചു; ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു; കോളേജിന് മുന്നിൽ വൻ പൊലീസ് സന്നാഹം;  മാർച്ചുമായി വിദ്യാർത്ഥി സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷി (20)ന്റെ ആത്മഹത്യയെ തുടർന്ന് വിദ്യാർത്ഥി സമൂഹത്തിൽ പ്രതിഷേധം ഇരുമ്പുന്നു. സൈബറിടത്തിലെങ്ങും കടുത്ത അമർഷത്തിലാണ് വിദ്യാർത്ഥികൾ. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ അമൽ ജ്യോതി കോളജിന്റെ കവാടങ്ങൾ അടച്ചിരിക്കയാണ്. വിദ്യാർത്ഥികളെ അകത്തേക്കും പുറത്തേക്കും വിടുന്നില്ല. കോളജിന് മുന്നിൽ വൻ പൊലീസ് സന്നാഹമാണ്.

കോളജിലേക്ക് ഇന്ന് മൂന്ന് പ്രതിഷേധ മാർച്ചുകളാണ് ഉള്ളത്. കെഎസ്‌യു, എബിവിപി എംഎസ്എഫ് സംഘടനകൾ ഇന്ന് മാർച്ച് നടത്തും. വിദ്യാർത്ഥികളും പൊലീസുമായി സംഘർഷമുണ്ടായി. മതിൽ ചാടി അകത്തുകടക്കാൻ വിദ്യാർത്ഥികൾ ശ്രമിച്ചു. അതേസമയം വിദ്യാർത്ഥി സമരത്തോട് വിട്ടുവീഴ്‌ച്ചയില്ലാത്ത നിലപാടിലാണ് കോളേജ് അധികൃതരും. വിദ്യാർത്ഥി സമരം മൂലം അന്വേഷണം നടത്താൻ ആവുന്നില്ലെന്നാണ് പൊലീസ് പറയുന്നത്.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മൊഴി പോലും രേഖപ്പെടുത്തിയില്ല. ചർച്ചയ്ക്ക് എത്തിയ വിദ്യാർത്ഥികളെ മടക്കി അയച്ചു. സമയം ആകുമ്പോൾ അങ്ങോട്ട് അറിയിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികൾ വിദ്യാർത്ഥികളെ അറിയിച്ചു. വിദ്യാർത്ഥികളെ ഓഫീസിൽ നിന്ന് ഇറക്കി വിട്ടു എന്നാണ് വിവരം. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശം നൽകിയെങ്കിലും ഹോസ്റ്റൽ ഒഴിയില്ലെന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. ഹോസ്റ്റലുകളിലും വിദ്യാർത്ഥി സമരം നടന്നിരുന്നു. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. ഇതോടെയാണ് കോളജ് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനിച്ചത്.

ശ്രദ്ധയെ മാനസികമായി പീഡിപ്പിച്ച ഹോസ്റ്റൽ വാർഡനും ഫുഡ് ടെക്‌നോളജി ഡിപ്പാർട്‌മെന്റ് മേധാവിക്കുമെതിരെ നടപടിയെടുത്ത് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. ഈ ആവശ്യത്തോട് കോളേജും മുഖം തിരിച്ചുഞ്ഞു നിൽക്കുകയാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ, മുഖ്യമന്ത്രി, ഡി.ജി.പി, കോട്ടയം ജില്ല പൊലീസ് മേധാവി എന്നിവർക്ക പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.

കഴിഞ്ഞദിവസം അമൽജ്യോതി കോളേജിലേക്ക് എസ്എഫ്ഐ മാർച്ച് നടത്തിയിരുന്നു. രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സമരം. വിദ്യാർത്ഥികളും സമരത്തിലേക്ക് എത്തിയതോടെ കോളേജ് അധികൃതർ ചർച്ചകൾ തയ്യാറായിരുന്നു. സർക്കാർ ചീഫ് വിപ്പ് എൻ ജയരാജിന്റെ മധ്യസ്ഥതയിലാണ് ചർച്ച നടത്തിയത്.

വിദ്യാർത്ഥികളുടെ ആവശ്യത്തിനുമേൽ പൂർണമായി വഴങ്ങാൻ മാനേജ്മെന്റ് തയ്യാറായിരുന്നില്ല. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധ സതീഷിനെ കഴിഞ്ഞ വെള്ളിയാഴ്ച കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ കോളജിനെതിരെ ആരോപണവുമായി ശ്രദ്ധയുടെ കുടുംബം രംഗത്ത് വന്നിരുന്നു. ശ്രദ്ധയുടെ മരണത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണ ചുമതല. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനി തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ് (20) കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് കോളജ് ഹോസ്റ്റലിൽ ആത്മഹത്യക്ക ശ്രമിച്ചത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരിച്ചു വരുമ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ ശ്രദ്ധയെ കാണുകയായിരുന്നു. ഉടൻ കുട്ടികൾ വിവരം അറിയിച്ചതനുസരിച്ച് എത്തിയ കോളജ് ജീവനക്കാർ ശ്രദ്ധയെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, കുട്ടി തലകറങ്ങി വീണതാണെന്നാണ കോളജ് അധികൃതർ ഡോക്ടറോട് പറഞ്ഞതെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ആരോപിക്കുന്നു. ആത്മഹത്യാശ്രമമാണ് എന്ന് പറഞ്ഞിരുന്നെങ്കിൽ ആ സാഹചര്യം അനുസരിച്ചുള്ള ചികിത്സ ലഭിക്കുമായിരുന്നെന്നും വിദ്യാർത്ഥികളും ബന്ധുക്കളും ആരോപിക്കുന്നു.

ചില പരീക്ഷകളിൽ കുട്ടിക്ക മാർക്ക് കുറവാണെന്നും അടുത്ത ദിവസം കോളജിലെത്താനും പിതാവിനോട് ആവശ്യപ്പെട്ടു. അന്ന് രാത്രി 8.45ന് വിളിച്ച കുട്ടി ആശുപത്രിയിലാണെന്നും ഉടൻ എത്താനും പറഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് കുട്ടി മരിച്ചതായും അറിയിച്ചു. ആത്മഹത്യയായിരുന്നുവെന്ന ആശുപത്രിയിൽ എത്തിയപ്പോഴാണ് അറിഞ്ഞത്. കോളജ് അധികൃതർ കൃത്യമായ വിവരങ്ങൾ തരുന്നില്ല. എപ്പോഴാണ് ആത്മഹത്യ ചെയ്തതെന്നും അറിയില്ല. മൊബൈൽ ഫോൺ പൊലീസിന്റെ കൈവശമാണെന്നും ബന്ധുക്കൾ പറഞ്ഞു.

സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട വിദ്യാർത്ഥികൾ കോളേജിൽ പ്രതിഷേധ സമരം ശക്തമാക്കി. എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോളജിലേക്ക തള്ളിക്കയറിയത്ത. സംഘർഷാവസ്ഥ സൃഷ്ടിച്ചു. വിദ്യാർത്ഥിനിയുടെ മരണത്തെക്കുറിച്ച വിശദമായ അന്വേഷണം വേണമെന്ന ആവശ്യമാണ വിദ്യാർത്ഥികളും ബന്ധുക്കളും ഉന്നയിക്കുന്നത. തങ്ങളുടെ ഭാഗത്തുനിന്ന ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും സത്യാവസ്ഥ അറിയാൻ തങ്ങൾക്കും താൽപര്യമുണ്ടെന്നും കോളജ് അധികൃതരും വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP