Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

അടൂർ നെല്ലിമുകളിൽ പൊലീസ് വാഹനവും ട്രാവലറുമായി കൂട്ടിയിടിച്ചു; ഡിവൈ എസ് പിയും പൊലീസ് ഡ്രൈവറും അടക്കം നിരവധി പേർക്ക് പരുക്ക്

അടൂർ നെല്ലിമുകളിൽ പൊലീസ് വാഹനവും ട്രാവലറുമായി കൂട്ടിയിടിച്ചു; ഡിവൈ എസ് പിയും പൊലീസ് ഡ്രൈവറും അടക്കം നിരവധി പേർക്ക് പരുക്ക്

ശ്രീലാൽ വാസുദേവൻ

അടൂർ: നെല്ലിമുകളിന് സമീപം പൊലീസ് വാഹനവും ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ച് ഡിവൈ.എസ്‌പിക്കും പൊലീസ് ഡ്രൈവർക്കും അടക്കം നിരവധി പേർക്ക് പരുക്ക്. ജില്ലാ സി ബ്രാഞ്ച് ഡിവൈ.എസ്‌പി എം.എം. ജോസ്, ഡ്രൈവർ നൗഷാദ് എന്നിവരുടെ പരുക്ക് സാരമുള്ള്ളതാണ്. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം.

ട്രാവലറിൽ സഞ്ചരിച്ചിരുന്ന പാലായിൽ നിന്നുള്ള കന്യാസ്ത്രീകൾക്കും പരുക്കുണ്ട്. ഇവർ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടി വന്നതാണ്. ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങളും നിരങ്ങി ചെന്ന് സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. പൊലീസ് വാഹനത്തിന്റെ മുൻവശം പൂർണമായും തകർന്നു. പരുക്കേറ്റവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP