Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

പോ­​ളിം­​ഗ് ശ­​ത­​മാ­​നം കു­​റ­​യ്­​ക്കാ​ൻ ബോ­​ധ­​പൂ​ർ­​വ​മാ­​യ ഇ­​ട­​പെ­​ട­​ലു­​ണ്ടാ­​യി; വോ­​ട്ടെ­​ടു­​പ്പി­​ന് താ​മ­​സം നേ­​രി­​ട്ട 90 ശ­​ത­​മാ­​നം ബൂ­​ത്തു­​ക​ളും യു­​ഡി­​എ­​ഫി­​ന് മേ​ൽ­​ക്കൈ­​യു­​ള്ളവ; ഉ­​ദ്യോ­​ഗ­​സ്ഥ​ർ വോ­​ട്ട​ർ­​മാ­​രെ പീ­​ഡി­​പ്പി­​ച്ച തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണ് ന­​ട­​ന്ന​ത്; കെസി ഉന്നയിക്കുന്നത് ​ഗുരുതര ആരോപണങ്ങൾ

പോ­​ളിം­​ഗ് ശ­​ത­​മാ­​നം കു­​റ­​യ്­​ക്കാ​ൻ ബോ­​ധ­​പൂ​ർ­​വ​മാ­​യ ഇ­​ട­​പെ­​ട­​ലു­​ണ്ടാ­​യി; വോ­​ട്ടെ­​ടു­​പ്പി­​ന് താ​മ­​സം നേ­​രി­​ട്ട 90 ശ­​ത­​മാ­​നം ബൂ­​ത്തു­​ക​ളും യു­​ഡി­​എ­​ഫി­​ന് മേ​ൽ­​ക്കൈ­​യു­​ള്ളവ; ഉ­​ദ്യോ­​ഗ­​സ്ഥ​ർ വോ­​ട്ട​ർ­​മാ­​രെ പീ­​ഡി­​പ്പി­​ച്ച തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണ് ന­​ട­​ന്ന​ത്; കെസി ഉന്നയിക്കുന്നത് ​ഗുരുതര ആരോപണങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തി­​രു­​വ­​ന­​ന്ത­​പു​രം: കേ­​ര­​ള­​ത്തി​ൽ തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ല­​ങ്കോ­​ല­​മാ­​ക്കി­​യെ­​ന്ന ഗു­​രു­​ത­​ര ആ­​രോ­​പ­​ണ­​വു­​മാ­​യിഎ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ കെ­.​സി.​വേ​ണു­​ഗോ­​പാ​ൽ. യു­​ഡി­​എ­​ഫി­​ന് മു​ൻ­​തൂ­​ക്ക­​മു­​ള്ള ബൂ­​ത്തു­​ക­​ളി​ൽ വോ­​ട്ടെ­​ടു­​പ്പ് ബോ­​ധ­​പൂ​ർ­​വം വൈ­​കി­​പ്പി­​ച്ചെ­​ന്ന് വേ​ണു­​ഗോ­​പാ​ൽ ആ­​രോ­​പി​ച്ചു. ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയാണ് കെസി.

പോ­​ളിം­​ഗ് ശ­​ത­​മാ­​നം കു­​റ­​യ്­​ക്കാ​ൻ ബോ­​ധ­​പൂ​ർ­​വ​മാ­​യ ഇ­​ട­​പെ­​ട­​ലു­​ണ്ടാ­​യി. വോ­​ട്ടെ­​ടു­​പ്പി­​ന് താ​മ­​സം നേ­​രി­​ട്ട 90 ശ­​ത­​മാ­​നം ബൂ­​ത്തു­​ക​ളും യു­​ഡി­​എ­​ഫി­​ന് മേ​ൽ­​ക്കൈ­​യു­​ള്ള ഇ­​ട­​ങ്ങ­​ളാ­​ണ്. ഉ­​ദ്യോ­​ഗ­​സ്ഥ​ർ വോ­​ട്ട​ർ­​മാ­​രെ പീ­​ഡി­​പ്പി­​ച്ച തെ­​ര­​ഞ്ഞെ­​ടു­​പ്പാ­​ണ് ന­​ട­​ന്ന​ത്. ഇ­​വി­​എം ത­​ക­​രാ­​റി­​ലാ­​യി മൂ­​ന്ന് മ­​ണി​ക്കൂ­​റോ­​ളം പോ­​ളിം­​ഗ് ന­​ട­​ക്കാ­​തി­​രു­​ന്ന ബൂ­​ത്തു­​ക­​ളു​ണ്ട്. അ​ഞ്ചും ആ​റും മ­​ണി­​ക്കൂ​ർ വ­​രി നി­​ന്ന­​വ​ർ­​ക്ക് ദാ­​ഹ​ജ­​ലം കൊ­​ടു­​ക്കാ​ൻ പോ​ലും സം­​വി­​ധാ­​നം ഉ­​ണ്ടാ­​യി​ല്ല. രാ​ത്രി വൈ­​കി പോ­​ളിം­​ഗ് തു­​ട​ർ­​ന്ന­​പ്പോ​ൾ സ്­​ത്രീ­​ക​ൾ അ​ട­​ക്കം ഇ­​രു­​ട്ട­​ത്താ­​ണ് വ­​രി നി­​ന്ന​ത്-കെസി ആരോപിച്ചു.

വോ­​ട്ട​ർ­ പ​ട്ടി­​ക ഉ­​ണ്ടാ­​ക്കു­​ന്ന പ്ര­​ക്രി­​യ­​യി​ൽ ഏ​ർ­​പ്പെ­​ട്ട ഉ­​ദ്യോ­​ഗ­​സ്ഥ­​രി​ൽ ഭൂ­​രി­​പ­​ക്ഷ​വും സി­​പി­​എ­​മ്മി­​ന്റെ ആ­​ളു­​ക­​ളാ­​യി­​രു​ന്നു. പ­​ല​രും പോ­​ളിം­​ഗ് ബൂ­​ത്തി­​ലെ­​ത്തി­​യ­​പ്പോ­​ഴാ​ണ് വോ­​ട്ട​ർ പ­​ട്ടി­​ക­​യി​ൽ പേ­​രി­​ല്ലെ­​ന്ന് അ­​റി­​ഞ്ഞ​ത്. ആ­​യി­​ര­​ക്ക­​ണ­​ക്കി­​ന് ആ­​ളു­​ക­​ളു­​ടെ പേ­​രു­​ക­​ളാ­​ണ് പ­​ട്ടി­​ക­​യി​ൽ­​നി­​ന്ന് നീ­​ക്കം ചെ­​യ്­​ത­​ത്. തെ­​ര­​ഞ്ഞെ­​ടു­​പ്പ് അ­​ല­​ങ്കോ­​ല­​പ്പെ­​ടു­​ത്തി­​യ­​തി­​നെ­​തി­​രേ നി­​യ­​മ­​പ­​ര­​മാ­​യി നീ­​ങ്ങു­​മെ­​ന്ന് വേ​ണു­​ഗോ­​പാ​ൽ പ­​റ­​ഞ്ഞു. സം­​സ്ഥാ­​ന­​ത്ത് 20 സീ­​റ്റും യു­​ഡി​എ­​ഫ് നേ­​ടു­​മെ​ന്നും വേ​ണു­​ഗോ­​പാ​ൽ ആ­​ത്മ­​വി­​ശ്വാ­​സം പ്ര­​ക­​ടി­​പ്പി​ച്ചു.

ആരോപണങ്ങളോട് സിപിഎം പ്രതികരിച്ചിട്ടില്ല. എന്നാൽ അട്ടിമറി നടന്നിട്ടില്ലെന്നതാണ് കമ്മീഷന്റെ നിലപാട്. പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും കമ്മീഷൻ അറിയിച്ചു. കേരളത്തിൽ ഏതാണ് അഞ്ചു ശതമാനത്തിൽ അധികം പോളിം​ഗ് കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP