Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

മലയാളി കെയർ ജീവനക്കാരൻ നടത്തിയ ക്രൂരതയ്ക്ക് ജയിൽ ശിക്ഷ; എക്സിറ്ററിൽ നടന്നത് സമാനതകൾ ഇല്ലാത്ത കെയർ ഹോം പീഡനം എന്ന് കോടതി; നഴ്‌സിങ് കെയർ ഹോമുകളിൽ സിസിടിവി വന്നതോടെ കെയർ ഹോമിൽ ജോലി ചെയ്യുന്ന മലയാളികൾ മര്യാദക്കാരായില്ലെങ്കിൽ ജയിൽ വാസം പിറകേയെത്തും

മലയാളി കെയർ ജീവനക്കാരൻ നടത്തിയ ക്രൂരതയ്ക്ക് ജയിൽ ശിക്ഷ; എക്സിറ്ററിൽ നടന്നത് സമാനതകൾ ഇല്ലാത്ത കെയർ ഹോം പീഡനം എന്ന് കോടതി; നഴ്‌സിങ് കെയർ ഹോമുകളിൽ സിസിടിവി വന്നതോടെ കെയർ ഹോമിൽ ജോലി ചെയ്യുന്ന മലയാളികൾ മര്യാദക്കാരായില്ലെങ്കിൽ ജയിൽ വാസം പിറകേയെത്തും

പ്രത്യേക ലേഖകൻ

ലണ്ടൻ: ബ്രിട്ടനിൽ കെയർ ഹോമിൽ കഴിഞ്ഞിരുന്ന 94കാരനായ താമസക്കാരന് നേരെ മലയാളി ജീവനക്കാരന്റെ ക്രൂരത. ഒടുവിൽ വൃദ്ധന്റെ കുടുംബം നിശ്ചയദാർഢ്യത്തോടെ കോടതിയിൽ പൊരുതിയപ്പോൾ മലയാളി ജീവനക്കാരനായ 26കാരന് ഒരു വർഷത്തെ ജയിൽ ശിക്ഷ. ഡെവണിലെ എക്സ്റ്ററിൽ ഉള്ള ലാൻഫോർഡ് പാർക്ക് കെയർ ഹോമിലാണ് മലയാളിയായ ജിനു ഷാജി എന്ന യുവാവിന്റെ ക്രൂര മർദനത്തിന് വൃദ്ധൻ ഇരയായത്.

കരുണയും കനിവും അനുകമ്പയും ഒക്കെ ആവശ്യമുള്ള ജോലിയിലേക്ക് പണം മാത്രമാണ് യോഗ്യത എന്ന് കരുതി റിക്രൂട്ടിങ് ഏജൻസികൾക്ക് വാരിക്കോരി ലക്ഷങ്ങൾ നൽകിയും മറ്റൊരു തൊഴിലും ലഭിക്കത്ത സാഹചര്യത്തിൽ സ്റ്റുഡന്റ് വിസയിൽ നിന്നും പണം നൽകി കെയർ ഹോമുകളിലേക്ക് എത്തിയവരുമായ മലയാളി ചെറുപ്പക്കാർ ആവശ്യത്തിലേറെ പരാതികൾ സൃഷ്ടിക്കുന്നു എന്ന സാഹചര്യം നിലനിൽക്കെ എത്തിയ ജിനു ഷാജിയുടെ കേസും തുടർന്നുള്ള ശിക്ഷയും കെയർ ഹോം മാനേജ്‌മെന്റുകളെ കടുത്ത നിലപാടിലേക്ക് എത്തിക്കും എന്ന സൂചനയാണ് ഇപ്പോൾ ലഭ്യമാകുന്നത്.

ഒരാഴ്ച മുൻപേ പുറത്തു വന്ന ജിനു ഷാജിയുടെ കേസിന്റെ വിശദാംശങ്ങൾ ഇപ്പോൾ കെയർ ഹോം ഉടമകളുടെ അറിവിലേക്കായി കെയർ ഹോമുകൾക്ക് വേണ്ടി മാത്രമുള്ള വെബ് സൈറ്റിലും മറ്റും നിരന്തരം അപ്ലോഡ് ചെയ്യപ്പെടുകയാണ്. കെയർ ഹോം മാനേജർമാരുടെ ഗ്രൂപ്പുകളിലേക്കും ഈ കേസിന്റെ വിശദാംശങ്ങൾ നിരന്തരം എത്തുകയാണ്. മുൻപ് സിസിടിവി പരിശോധനകൾ സ്വകാര്യതയുടെ ലംഘനം ആകും എന്ന കാരണത്താൽ നടപ്പിക്കാതിരുന്ന കെയർ ഹോമുകൾ പോലും അടിയന്തിര പ്രാധാന്യത്തോടെ ഇപ്പോൾ ഇത്തരം നിരീക്ഷണ സംവിധാനങ്ങൾ ഒരുക്കുകയാണ്. കൂട്ടത്തിൽ ജീവനക്കാരെ നിരീക്ഷിക്കാനുള്ള ഏർപ്പാടുകളും വിപുലപ്പെടുത്തുകയാണ്.

ജിനു ഷാജി കേസിൽ കുടുങ്ങിയതോടെ അയാൾ ജോലി ചെയ്തിരുന്ന 35 ബെഡ് കപ്പാസിറ്റിയുള്ള ലാങ് പാർക്ക് കെയർ ഹോം അടച്ചു പൂട്ടുകയും പിന്നീട് മറ്റൊരു മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിക്കുകയും ആയിരുന്നു. വൃദ്ധനായ രോഗിയുടെ കാൽ പിടിച്ചു പിന്നോട്ട് വളച്ചു തലയ്‌ക്കൊപ്പം എത്തിക്കുമ്പോൾ അയാൾ നിലവിളിക്കുന്നത് ജിനു ഷാജിയിൽ ക്രൂരമായ ആനന്ദം സൃഷ്ടിക്കുക ആയിരുന്നു എന്നാണ് കുടുംബം ആരോപണം ഉയർത്തുന്നത്. നാലു മിനിറ്റ് തുടർച്ചയായി ജിനു വൃദ്ധനെ അതെ വിധത്തിൽ പീഡിപ്പിക്കുക ആയിരുന്നു എന്നാണ് കാമറ ദൃശ്യങ്ങൾ വെളിപ്പെടുത്തിയത്. പരാതി ഉണ്ടായതിനെ തുടർന്ന് ഇന്ത്യയിലേക്ക് പറന്ന ഷാജി പിന്നീട് മടങ്ങി എത്തിയപ്പോഴാണ് അറസ്റ്റ് നടന്നത്.

വൃദ്ധന്റെ കാലിലെ മുറിവിൽ സംശയം തോന്നിയ കുടുംബം നഴ്‌സിങ് ഹോം മാനേജ്‌മെന്റിനെ തങ്ങളുടെ ആശങ്ക അറിയിക്കുക. തുടർന്ന് നഴ്‌സിങ് ഹോമിന്റെ അനുവാദത്തോടെ ആർക്കും ദൃശ്യമാകുന്ന വിധത്തിൽ കാമറ സ്ഥാപിക്കുക ആയിരുന്നു. എന്നാൽ ഇതറിയാതെ ജിനു ഷാജി അടക്കം ഉള്ളവർ മുറിയിലേക്ക് വന്നതിനു ശേഷമുള്ള ദൃശ്യങ്ങൾ ഹൃദയ ഭേദകം ആയിരുന്നു എന്നാണ് വൃദ്ധന്റെ കൊച്ചു മകൾ പറയുന്നത്. പാഡ് മാറ്റാനുള്ള ശ്രമത്തിന് ഇടയിൽ വൃദ്ധൻ അനങ്ങാതിരിക്കാൻ വേണ്ടിയാണു ഷാജി അടക്കം ഉള്ളവർ ക്രൂരത കാട്ടിയത് എന്നാണ് കുടുംബത്തിന്റെ ആരോപണം.

ക്രൂരതയുടെ വേഷമിട്ട ഇത്തരക്കാർ ഒരു കെയർ ഹോമിലും ജോലിക്ക് ഉണ്ടാകരുത് എന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത് എന്നും യുവതി കോടതിയിൽ വ്യക്തമാക്കി. ജോലിയുടെ അമിത ഭാരത്തിൽ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നെന്നും വർക്ക് വിസയെ ബാധിക്കും എന്നതിനാൽ ജോലി ഭാരം സംബന്ധിച്ചു മാനേജ്‌മെന്റിനോട് പരാതി പറയാൻ പറ്റുന്ന സാഹചര്യം അല്ലായിരുന്നു എന്നും ഷാജി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

ആരോഗ്യം പോലും ഇല്ലാത്ത അവശനായ വൃദ്ധനെ ഷാജി യൗവനത്തിന്റെ കൈക്കരുത്തിൽ കീഴ്‌പ്പെടുത്തി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് കോടതി നിരീക്ഷിച്ചത്. മറ്റൊരു കെയർ ഹോമിലും ഇത്തരത്തിൽ ഒരു സംഭവം ഇനി ഒരിക്കലും ഉണ്ടാകരുത് എന്നാണ് കുടുംബത്തിന് വേണ്ടി വൃദ്ധന്റെ കൊച്ചു മകൾ കോടതിയിൽ ആവശ്യപ്പെട്ടത്. സ്നേഹത്തോടെ പരിചരിക്കാൻ എത്തിയ ആൾ തന്നെ ആർക്കും വിശ്വസിക്കാൻ പ്രയാസം ഉണ്ടാകുന്ന തരത്തിൽ മർദ്ദകൻ ആയി മാറിയത് തികച്ചും അവിശ്വസനീയം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥ ഷാർലെറ്റ് ഹീത്ത് വ്യക്തമാക്കിയത്. ജിനു ഷാജി വൃദ്ധനെ ക്രൂര പീഡനത്തിന് ഇരയാക്കിയ വിവരം അറിഞ്ഞപ്പോൾ തന്നെ കെയർ ഹോം മാനേജർ അയാളെ സസ്‌പെൻഡ് ചെയ്തിരുന്നു. തന്റെ 38 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ഒരു കെയർ ഹോമിൽ ഇത്തരം പീഡനം നടക്കുന്നത് കാണേണ്ടി വരുന്നത് ആദ്യമാണ് എന്നും അവർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

വൃദ്ധന്റെ കുടുംബം അയാൾ കഴിഞ്ഞിരുന്ന മുറിയിൽ രഹസ്യ കാമറ സ്ഥാപിച്ചതോടെയാണ് ജിനു ഷാജി കുടുങ്ങിയത്. അസ്വാഭാവിക രീതിയിൽ വൃദ്ധന്റെ കാലിൽ പരുക്ക് കണ്ടതോടെയാണ് കുടുംബത്തിന് സംശയം ഉണർന്നത്. ഇതോടെ വാസ്തവം കണ്ടു പിടിക്കാൻ വീട്ടുകാർ മുറിയിൽ കാമറ ഒളിപ്പിച്ചു വയ്ക്കുക ആയിരുന്നു. ഷാജിക്കൊപ്പം കെയർ ഏജൻസി വഴി ജോലിക്കെത്തിയ മൂന്ന് യുവാക്കൾ കൂടി ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞെങ്കിലും അവർ പിന്നീട് ജോലിക്ക് വരുന്നത് കെയർ ഹോം വിലക്കുക ആയിരുന്നു. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിൽ ഡിസംബർ 23നാണു പൊലീസ് ആദ്യമായി ഷാജിയെ എക്സ്റ്റേറ്റർ കോടതിയിൽ ഹാജരാക്കിയത്. മറ്റു മൂന്നു പേർക്കും പൊലീസ് മുൻകരുതൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP