Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202428Sunday

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന് കൊടിയേറി

പൊടിമറ്റം സെന്റ് മേരീസ് പള്ളി തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകൻ

പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും, വി.സെബസ്ത്യാനോസിന്റെയും, വി.യൗസേപ്പിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം കൊടിയേറ്റി. തുടർന്ന് ഫാ. ജസ്റ്റിൻ മതിയത്ത് ആഘോഷമായ വി.കുർബാനയർപ്പിച്ചു.

ഇന്ന് രാവിലെ 6.15ന് നവ വൈദികനായ ഫാ.തോമസ് കുരിശുങ്കൽ ഒ.സി.ഡി. ദിവ്യബലിയർപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കുടുംബകൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണം ആരംഭിക്കും. 4.15ന് തിരുനാൾ കുർബാനയ്ക്ക് ഫാ. അലക്സ് ഇളംതുരുത്തിയിൽ എം. എസ്. ടി കാർമ്മികനാകും. പള്ളിയങ്കണത്തിൽ നിന്ന് വൈകുന്നേരം 6.15ന് ആഘോഷമായ വിശ്വാസപ്രഖ്യാപന തിരുനാൾ പ്രദക്ഷിണം പാറത്തോട് പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപമുള്ള കുരിശടിയിലേയ്ക്ക് പുറപ്പെടും. വെളിച്ചിയാനി സെന്റ് തോമസ് ഫൊറോന വികാരി ഫാ. ഇമ്മാനുവൽ മടുക്കക്കുഴി പാറത്തോട് കുരിശടിയിൽ പ്രാർത്ഥനാശുശ്രൂഷകൾ നടത്തുന്നതും മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ തിരുനാൾ സന്ദേശം നൽകുന്നതുമാണ്.

നാളെ (ഞായർ) ഉച്ചകഴിഞ്ഞ് 2.15ന് കൂട്ടായ്മകളിൽ നിന്ന് കഴുന്ന് പ്രദക്ഷിണമാരംഭിക്കും. 4.30ന് സീറോ മലബാർ സഭ കുരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാനയും നടത്തപ്പെടും. പ്രദക്ഷിണത്തിനുശേഷം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ദി ബാന്റ് വരവിന്റെ ആഭിമുഖ്യത്തിൽ കലാസന്ധ്യയും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP