Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആൾ; ആദിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ഓട്ടോയിൽ മുങ്ങി; പൂവച്ചലിലെ പ്രതിയെ സംരക്ഷിക്കുന്നത് ഉന്നതരെന്നു സൂചന

പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആൾ; ആദിയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ഓട്ടോയിൽ മുങ്ങി; പൂവച്ചലിലെ പ്രതിയെ സംരക്ഷിക്കുന്നത് ഉന്നതരെന്നു സൂചന

അമൽ രുദ്ര

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ കാറിടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നും ആസൂത്രിത കൊലപാതകമാണെന്നും അപകടത്തിൽ കൊല്ലപ്പെട്ട ആദിശേഖറിന്റെ അച്ഛനും അദ്ധ്യാപകനുമായ എ അരുൺകുമാറിന്റെ വെളിപ്പെടുത്തൽ. 'അപകടം നടന്ന ശേഷം ആദ്യം പൊലീസിന് മൊഴി നൽകിയപ്പോൾ മരണത്തിൽ സംശയം ഇല്ലെന്നാണ് പറഞ്ഞത്. ആ സമയത്ത് സിസിടിവി ദൃശ്യങ്ങൾ ഞാൻ കണ്ടിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.

ദൃശ്യങ്ങൾ കാണാൻ ഇടയായ എന്റെ അടുത്ത ബന്ധു ലതാകുമാരി, ആദിശേഖറിന്റെ മരണത്തിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചതും പ്രിയരഞ്ജൻ ആദിശേഖറുമായി കയർത്തതും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെക്കുറിച്ചും എന്നോട് പറഞ്ഞതോടെ സംശയങ്ങളും ദുരൂഹതകളും ഇരട്ടിയായെന്ന് അച്ഛൻ പറഞ്ഞു. പ്രിയരഞ്ജനും തങ്ങളും ബന്ധുക്കളല്ലെന്നും അരുൺകുമാർ പറഞ്ഞു. ഏപ്രിൽ മാസത്തിൽ പുളിങ്കോട് ഭദ്രകാളി ദേവീക്ഷേത്ര പരിസരത്ത് വച്ച് പ്രിയരഞ്ജൻ, ആദിശേഖറിനെ തടഞ്ഞു വയ്ക്കുകയും, കയർക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തത് കണ്ടതായി ലതാകുമാരി വെളിപ്പെടുത്തി. ക്ഷേത്ര പരിസരത്ത് പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ആദിശേഖർ ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം.

ക്ഷേത്ര പരിസരത്ത് മൂത്രം ഒഴിക്കാൻ പാടില്ലെന്ന് ആദിശേഖർ പ്രിയരഞ്ജനോട് പറഞ്ഞപ്പോൾ ഇയാൾ കുട്ടിയെ അസഭ്യം പറഞ്ഞുവെന്നും സൈക്കിൾ തടഞ്ഞു വച്ച ശേഷം കൈകൾ കൂട്ടിപ്പിടിച്ച് അടിക്കാൻ ഓങ്ങിയെന്നും ലതാകുമാരി തന്നോട് പറഞ്ഞതായും, ഇക്കാര്യങ്ങൾ കാട്ടാക്കട പൊലീസിനു നൽകിയ മൊഴിയിൽ ലതാകുമാരി പറഞ്ഞിട്ടുണ്ട് എന്നും അരുൺകുമാർ പറഞ്ഞു.

'ഈ സംഭവങ്ങളുടെ പിന്നാലെ ആദിശേഖർ ഭയന്നു പോയി. എല്ലാ ദിവസവും സ്‌കൂളിൽ നിന്ന് മടങ്ങി വന്ന ശേഷം ക്ഷേത്രപരിസരത്തുള്ള ഗ്രൗണ്ടിൽ കളിക്കാൻ പോകുന്ന ശീലമുള്ള ആദിശേഖർ ഈ സംഭവത്തോടെ കളിസ്ഥലത്തേക്ക് പോകാൻ മടിച്ചു. ഇതേക്കുറിച്ച് പ്രിയരഞ്ജനോട് താൻ നേരിട്ട് ചോദിച്ചപ്പോൾ പ്രിയരഞ്ജൻ ഭീഷണി മുഴക്കി. പ്രിയരഞ്ജനെ ഭയപ്പെട്ടിരുന്നതിനാൽ ഇയാളുടെ സാന്നിധ്യം ഒഴിവാക്കാൻ ആദിശേഖർ പരമാവധി ശ്രമിച്ചിരുന്നു.

അപകടത്തിനു ശേഷം ആദിശേഖറിനെ എത്തിച്ച കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രിയരഞ്ജനും എത്തിയപ്പോൾ ഇവനാണ് കുട്ടിയെ അപകടത്തിൽപ്പെടുത്തിയത് എന്ന് എന്റെ ഭാര്യ ഐ.ബി.ഷീബ ആശുപത്രിയിൽ വച്ചു പറഞ്ഞു. പറ്റിപ്പോയി ചേട്ടാ എന്നായിരുന്നു പ്രിയരഞ്ജന്റെ മറുപടി. അപകടത്തിനു ശേഷം പ്രിയരഞ്ജൻ മുങ്ങിയതോടെ സംശയങ്ങൾ ഇരട്ടിച്ചു. മകന്റെ മരണത്തിൽ വിശദ അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിലും, കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർക്കും പരാതി നൽകിയിട്ടുണ്ട്'.

ആദിശേഖറിന്റെ ഇളയച്ഛൻ മറുനാടനോട് പറഞ്ഞത് ഇങ്ങനെ: പ്രിയരഞ്ജൻ നാട്ടിൽ വെള്ളമടിച്ചു കറങ്ങി നടക്കുന്ന ആളെന്നാണ് പറഞ്ഞു കേട്ടത്. ജോലിയൊന്നുമില്ല. ആദ്യം ഈ മരണം കൊലപാതകമാണെന്നു വിചാരിച്ചില്ല. സിസിടിവി ദൃശ്യം കണ്ടപ്പോൾ ആണ് ഞെട്ടിപ്പോയത്. രണ്ടു മൂന്ന് ദിവസം ക്ഷേത്രത്തിനു മുമ്പിൽ പ്രതി കുട്ടിയെ കാത്തു നിന്നിരുന്നു. നാട്ടിൽ ഇയാൾ ആരുടെയോ കാൽ അടിച്ചൊടിച്ചെന്നു കേട്ടിട്ടുണ്ട്. പ്രിയരഞ്ജന് ഈ അടുത്ത കാലത്തായി അധികം സാമ്പത്തിക സ്ഥിതിയുണ്ട്. അത് എങ്ങനെയാണെന്ന് അറിയില്ല. ജോലിയില്ലാതെ നാട്ടിൽ വെറുതെ നടക്കുന്നതാണ് പതിവ്. ഭാര്യ ഗൾഫിലാണ്. ഇയാളും ഇടക്കിടയ്ക്ക് ഗൾഫിൽ പോകാറുണ്ട്.

ആദിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ സുഹൃത്തിനെ വിളിച്ച് താൻ ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞു. പിന്നീട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു കാർ ലോക് ചെയ്ത ശേഷം ഓട്ടോയിൽ രക്ഷപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. ആദിശേഖർ മിടുക്കനായ ഒരു കുട്ടിയായിരുന്നു. എല്ലാവർക്കും മാതൃകയായിരുന്നു അവൻ. പഠനത്തിലും കലയിലും പെരുമാറ്റത്തിലും മിടുക്കനാണെന്നും ആദിശേഖറിന്റെ ബന്ധു പറഞ്ഞു.

അതേസമയം കൃത്യം നടത്തുമ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി സ്ഥലത്തുണ്ടായിരുന്നവർ പൊലീസിനു വിവരം നൽകിയിരുന്നു. കാർ പിന്നീട് പേയാടിനു സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. അപകടത്തിനു മുൻപ് പ്രിയരഞ്ജൻ ക്ഷേത്രത്തിനു മുന്നിൽ മൂത്രം ഒഴിച്ചിരുന്നു. ഇതു ചോദ്യം ചെയ്ത കുട്ടിയോട് പ്രിയരഞ്ജൻ കയർത്തു. ഇതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് ബന്ധുക്കളുടെ മൊഴി. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനപ്പൂർവ്വമാണ് കാറിടിച്ചത് എന്ന് വ്യക്തമാണ്.

കഴിഞ്ഞ മാസം 30നാണ് ആദിശേഖർ കാർ ഇടിച്ചു മരിക്കുന്നത്. വൈകിട്ട് അഞ്ചുമണിക്ക് സൈക്കിൾ ചവിട്ടുകയായിരുന്ന ആദിശേഖറിനെ തൊട്ടടുത്ത് നിർത്തിയിരുന്ന കാർ അമിതവേഗതയിൽ എത്തി ഇടിക്കുകയായിരുന്നു. കുട്ടിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. കുട്ടിയുടെ ബന്ധുവായ പ്രിയ രഞ്ജനാണ് കാറോടിച്ചിരുന്നത്. ഇയാൾക്കെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യക്കാണ് ആദ്യം കേസെടുത്തത്. പിന്നീട് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റകരമായ നരഹത്തിക്ക് ഐപിസി 304 ചുമത്തി.

കുട്ടിയെ ഇടിച്ച ശേഷം കുറച്ചകലെ കാർ നിർത്തിയ പ്രതി അമിതവേഗത്തിൽ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അതേസമയം വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യക്ക് അടുത്തേക്ക് പ്രതി രക്ഷപ്പെട്ടതാണ് നാട്ടുകാർ പറയുന്നത്. ആദിശേഖർ കാട്ടാക്കട ചിന്മയ മിഷൻ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്നു. പുളിങ്കോട് ക്ഷേത്രത്തിന് മുൻവശത്തായിരുന്നു അപകടം. അപകടത്തിന് 15 മിനിറ്റ് മുമ്പ് പ്രിയരജ്ഞൻ സംഭവസ്ഥലത്തെത്തി കാറിൽ കാത്തിരുന്നു. സൈക്കിളുമായി ആദിശേഖർ റോഡിലെത്തിയെന്ന് ഉറപ്പായ ശേഷം കാർ മുന്നോട്ടെടുത്ത് ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു.

ക്ഷേത്രപരിസരത്ത് മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് മാതാപിതാക്കൾ പരാതി നൽകിയ പരാതിയിൽ പറയുന്നുണ്ട്. സി സി ടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ മനപ്പൂർവം ഇടിച്ച് വീഴ്‌ത്തിയതെന്നത് വ്യക്തമാകുന്നുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP