Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

കേരളത്തിൽ ഹൈക്കോടതിയിലടക്കം വ്യാജ അഭിഭാഷകർ പ്രാക്ടിസ് ചെയ്യുന്നു; അഭിഭാഷകരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമം കർശനമാക്കും; സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താത്ത അഭിഭാഷകരെ വിലക്കും; ബാർ കൗൺസിൽ കടുത്ത നടപടികളിലേക്ക്; കിലംഗ വിവാദം നിർണ്ണായകമാകും

കേരളത്തിൽ ഹൈക്കോടതിയിലടക്കം വ്യാജ അഭിഭാഷകർ പ്രാക്ടിസ് ചെയ്യുന്നു; അഭിഭാഷകരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമം കർശനമാക്കും; സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താത്ത അഭിഭാഷകരെ വിലക്കും; ബാർ കൗൺസിൽ കടുത്ത നടപടികളിലേക്ക്; കിലംഗ വിവാദം നിർണ്ണായകമാകും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരളത്തിൽ ഹൈക്കോടതിയിലടക്കം വ്യാജ അഭിഭാഷകർ പ്രാക്ടിസ് ചെയ്യുന്നുണ്ടെന്നു ബാർ കൗൺസിലിന്റെ കണ്ടെത്തൽ. അഭിഭാഷകരുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനുള്ള നടപടിക്രമം ഇന്ന് അവസാനിക്കാനിരിക്കെയാണു കൗൺസിലിന്റെ നിരീക്ഷണം. ആലപ്പുഴ രാമങ്കരി സ്വദേശിനി വ്യാജരേഖയുണ്ടാക്കി അഭിഭാഷകയായി ജോലി ചെയ്ത സംഭവം പുറത്തുവന്നപ്പോഴാണു സർട്ടിഫിക്കറ്റ് പരിശോധന ബാർ കൗൺസിൽ കർശനമാക്കിയത്. ഒരു മുൻ എസ് എഫ് ഐ നേതാവ് കിലംഗ സർവ്വകലാശാലയിൽ നിന്നും നിയമ ബിരുദ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്ന വാർത്തയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം.

സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പു വരുത്താത്ത അഭിഭാഷകരെ വിലക്കാനാണു നീക്കം. വിഷയം ചർച്ച ചെയ്യാൻ കേരള ബാർ കൗൺസിൽ ജൂലൈ 2ന് അടിയന്തര യോഗം ചേരും. ഇതുവരെ കിട്ടിയ അപേക്ഷകൾ പരിശോധിച്ചപ്പോൾ ചില വ്യാജന്മാരെ കണ്ടെത്തിയെന്നു കേരള ബാർ കൗൺസിൽ വൈസ് ചെയർമാൻ സി.എസ്.അജിതൻ നമ്പൂതിരി പറഞ്ഞു. കേരളത്തിലെ കോടതികളിൽ ഇപ്പോൾ പ്രാക്ടിസ് ചെയ്യുന്ന എല്ലാ അഭിഭാഷകരും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പു നൽകി ആധികാരികത ഉറപ്പുവരുത്തി പ്രാക്ടിസിനുള്ള സർട്ടിഫിക്കറ്റ് പുതുക്കി വാങ്ങേണ്ടിവരും. ഇങ്ങനെ കിട്ടുന്ന യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കും വിധേയമാക്കും.

ബാർ കൗൺസിലാണ് അഭിഭാഷകർക്കുള്ള എന്റോൾമെന്റ്, പ്രാക്ടിസ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ബാർ അസോസിയേഷനുകളാണ് അഭിഭാഷകരിൽനിന്നു സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ശേഖരിച്ച് സംസ്ഥാന ബാർ കൗൺസിൽ സെക്രട്ടറിമാർക്കു നൽകുന്നത്. എന്റോൾമെന്റിന് അപേക്ഷിക്കുന്നവർ 10ാം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണു സമർപ്പിക്കേണ്ടത്. ഇന്ത്യയിലെ പല ഭാഗത്തും വ്യാജ അഭിഭാഷകർ പിടിയിലായിരുന്നു. സമാനമായ രീതിയിലെ തട്ടിപ്പ് കേരളത്തിലുമുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് വലിയൊരു പരിശോധനയ്ക്ക് ബാർ കൗൺസിൽ കടക്കുന്നത്.

പാർട്ടി നേതാക്കളും അഭിഭാഷകരും സർക്കാർ ഉദ്യോഗസ്ഥരും സഹകരണസംഘം ജീവനക്കാരുമടക്കം നിരവധി പേർ കലിംഗ യൂണിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽതോമസ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.വ്യാജ സർട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതിയും എസ്.എഫ്.ഐ മുൻ നേതാവുമായ അബിൻരാജാണ് ഇവർക്കും സർട്ടിഫിക്കറ്റ് നൽകിയതെന്നാണ് സംശയം. കായംകുളത്ത് മാത്രം പത്തോളം പേരുടെ കൈവശം ഇത്തരം സർട്ടിഫിക്കറ്റുകളുണ്ടെന്നാണ് നിഖിലിന്റെ മൊഴി. ഇവരുടെ പേരു വിവരങ്ങളും വെളിപ്പെടുത്തിയതായറിയുന്നു.

എസ്.എഫ്.ഐ,ഡി.വൈ.എഫ്.എ നേതാക്കളും ഇതിൽപ്പെടും.നിഖിലിന്റെ സർട്ടിഫിക്കറ്റ് വിവാദമായതോടെ, ഇവരിൽ പലരും ഫേസ് ബുക്ക് പ്രൊഫൈലിൽ നിന്ന് കലിംഗ യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി എഡിറ്റ് ചെയ്ത് മാറ്റി. എന്നാലും ചേരിതിരിഞ്ഞ് നിൽക്കുന്ന പാർട്ടി സൈബർ പോരാളികൾ പേരുകൾ സാമൂഹ്യമാധ്യമങ്ങളിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചെമ്പട, കായംകുളത്തിന്റെ വിപ്‌ളവം തുടങ്ങിയ പേരുകളിലാണ് സൈബർ ഇടങ്ങളിലെ പോര്.നിഖിലിനെതിരെ ആരോപണം ഉയർന്നതും അറസ്റ്റിലേക്ക് നീങ്ങിയതും സൈബർ പോരിനെത്തുടർന്നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP