Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

മനാമ ഈദ് ഗാഹിന് കബീർ സലഫി നേതൃത്വം നൽകും

മനാമ ഈദ് ഗാഹിന് കബീർ സലഫി നേതൃത്വം നൽകും

സ്വന്തം ലേഖകൻ

മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് ഗാഹിന് സഊദി അറേബിയയിലെ ജാലിയാത്ത് ദാഇ കബീർ സലഫി പറളി നേതൃതം നൽകും. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ് ഈദ് ഗാഹ്. വിശാലമായ പർക്കിങ് സൗകര്യം ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 5:07 ന് നടക്കുന്ന ഈദ് നമസ്‌കാരത്തിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

അൽ ഫുർഖാൻ സെന്ററിൽ ചേർന്ന സ്വാഗത സംഘം യോഗം ഒരുക്കങ്ങൾ വിലയിരുത്തി. സ്വാഗത സംഘം ചെയർമാൻ നൗഷാദ് സ്‌കൈ യോഗം ഉദ്ഘാടനം ചെയ്തു.മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അബ്ദുസ്സലാം സ്വാഗതവും കൺവീനർ നൂറുദ്ദീൻ ഷാഫി നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP