Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കൊച്ചിയിൽ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കൊച്ചിയിൽ ബസ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; അഞ്ച് എസ്എഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: മഹാരാജാസ് കോളജിനു മുന്നിൽ സ്വകാര്യ ബസ് തടഞ്ഞിട്ടു ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച അഞ്ച് എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എ.ആർ.അനന്ദു, ഹാഷിം, ശരവണൻ, ഷിഹാബ്, മുഹമ്മദ് അഫ്രീദ് എന്നിവരാണു അറസ്റ്റിലായത്. വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുൻപുണ്ടായ തർക്കത്തെ തുടർന്ന് ഞായറാഴ്ചയാണ് എസ്എഫ്‌ഐക്കാർ ബസ് ജീവനക്കാരനെ ആക്രമിച്ചത്.

മർദനമേറ്റ കണ്ടക്ടർ കൺസഷൻ നൽകാതെ വിദ്യാർത്ഥികളോട് മോശമായി പെരുമാറുന്നത് പതിവായിരുന്നെന്ന് എസ്എഫ്‌ഐ പ്രവർത്തകർ ആരോപിക്കുന്നു.
രണ്ടാഴ്ച മുമ്പ് വിദ്യാർത്ഥികളും കണ്ടക്ടറും തമ്മിൽ ഉണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ഇന്നലെയുണ്ടായ ആക്രണം. ജൂൺ 13ന് വിദ്യാർത്ഥി നേതാവിനെ ബസ്സിനുള്ളിൽ വെച്ച് ഈ കണ്ടക്ടർ മർദ്ദിച്ചിരുന്നുവെന്ന് എസ്എഫ്ഐ പ്രവർത്തകർ ആരോപിക്കുന്നു. മറ്റ് വിദ്യാർത്ഥികളോട് കണ്ടക്ടർ തട്ടിക്കയറിയെന്നും ആരോപണമുണ്ട്. ഇതാണ് കണ്ടക്ടറെ ചോദ്യം ചെയ്യാൻ കാരണമെന്നാണ് എസ്എഫ്ഐ ഏരിയ നേതൃത്വത്തിന്റെ വിശദീകരണം.

ചോറ്റാനിക്കര - ആലുവ റൂട്ടിൽ ഓടുന്ന സാരഥി ബസ് കണ്ടക്ടറെയാണ് മർദ്ദിച്ചത്. പ്രധാന നിരത്തിൽ വാഹനം തടഞ്ഞായിരുന്നു എസ്എഫ്ഐയുടെ മർദ്ദനം. ചോറ്റാനിക്കര സ്വദേശി ജഫിനാണ് മർദ്ദനമേറ്റത്. ഉച്ചയ്ക്ക് കോളജിനു മുമ്പിൽ ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്ന് ജെഫിൻ പറഞ്ഞു.

രണ്ടാഴ്ച മുമ്പ് രാവിലെ ആറുമണികഴിഞ്ഞ് നാല് വിദ്യാർത്ഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാൽ ഏഴുമണിമുതലാണ് ബസ് കൺസെഷൻ സമയമെന്നും മുഴുവൻ പണവും വേണമെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിന്റെ പേരിൽ വാക്കുതർക്കമായി. ബസ് ജീവനക്കാർക്കെതിരെ പരാതി വരികയും കേസെടുക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP