Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആരോഗ്യനില മോശമായി; മനീഷ് സിസോദിയ വീട്ടിലെത്തും മുമ്പേ ആശുപത്രിയിലേക്ക് കൊണ്ടുപോയി; സിസോദിയക്ക് ഭാര്യയെ കാണാനായില്ല

ആരോഗ്യനില മോശമായി; മനീഷ് സിസോദിയ വീട്ടിലെത്തും മുമ്പേ ആശുപത്രിയിലേക്ക് കൊണ്ടുപോയി; സിസോദിയക്ക് ഭാര്യയെ കാണാനായില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഭാര്യയെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖബാധിതയായ ഭാര്യയെ കാണാനായി ഡൽഹി ഹൈക്കോടതി സിസോദിയയ്ക്ക് കഴിഞ്ഞ ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇന്ന് അദ്ദേഹം എത്തുന്നതിന് തൊട്ടുമുമ്പ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഭാര്യയെ കാണാൻ സിസോദിയയ്ക്ക് അനുമതി ലഭിച്ചത്. സിസോദിയയെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടുപോകാൻ ജസ്റ്റിസ് ദിനേശ് കുമാർ ശർമ്മ തിഹാർ ജയിൽ സൂപ്രണ്ടിനോട് നിർദ്ദേശിച്ചിരുന്നു. ഒരു കാരണവശാലും സിസോദിയയെ മാധ്യമപ്രവർത്തകരുമായി സംസാരിക്കാൻ അനുവദിക്കരുതെന്നും ജസ്റ്റിസ് ശർമ്മ പറഞ്ഞിരുന്നു.

തന്റെ കുടുംബാംഗങ്ങൾ ഒഴികെ മറ്റാരെയും സിസോദിയ കാണാൻ പാടില്ലെന്നും ഫോണോ ഇന്റർനെറ്റ് സൗകര്യമോ നൽകരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. രാവിലെ 9 മണിയോടെ സുരക്ഷാ സംവിധാനങ്ങളോടെ സിസോദിയയെ വസതിയിലേക്ക് കൊണ്ടുപോയതായി മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. വൈകീട്ട് 5 മണിക്ക് തിരികെ ജയിലിൽ എത്തിക്കും.

ഡൽഹി മദ്യനയക്കേസിൽ ഫെബ്രുവരി 26 നാണ് സിസോദിയയെ സിബിഐ സംഘം അറസ്റ്റ് ചെയ്തത്. അന്നു മുതൽ അദ്ദേഹം കസ്റ്റഡിയിലാണ്. മെയ്‌ 30 ന് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ കേസിൽ മാർച്ച് 9 ന് അറസ്റ്റിലായ അദ്ദേഹം ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഡൽഹിയിലെ മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലാണ് സിസോദിയയ്ക്കെതിരായ സിബിഐയുടെ അന്വേഷണം. മദ്യനയത്തിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ ലഫ്. ഗവർണറായിരുന്ന വിജയ് കുമാർ സക്സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. അഴിമതി പണം ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നാണ് ആരോപണം. മദ്യനയത്തിലെ ക്രമക്കേടുകൾക്കൊപ്പം കരിമ്പട്ടികയിൽപ്പെടുത്തിയ സ്ഥാപനങ്ങൾക്കു മദ്യം വിൽക്കാൻ അനുമതി നൽകിയെന്ന് സിബിഐ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP