Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

നടി റോജയ്ക്ക് കത്തിക്കുത്തിൽ പരിക്കേറ്റു; സംഭവം എംഎൽഎ എന്ന നിലയിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

നടി റോജയ്ക്ക് കത്തിക്കുത്തിൽ പരിക്കേറ്റു; സംഭവം എംഎൽഎ എന്ന നിലയിൽ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

ഹൈദരബാദ്: സിനിമാതാരവും എംഎൽഎയുമായ റോജയ്ക്ക് കത്തിക്കുത്തിൽ പരിക്കേറ്റു. തന്റെ മണ്ഡലമായ നാഗരിയിലെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അജ്ഞാതനായ ആളാണ് കത്തികൊണ്ട് റോജയെ കുത്തിയത്. വലതു കൈയ്ക്ക് കുത്തേറ്റ നടി ആശുപത്രിയിൽ ചികിത്സ തേടി.

ക്ഷേത്രത്തിലെ ആചാരവുമായി ബന്ധപ്പെട്ട് അവിടെയുണ്ടായിരുന്ന മുൻ എംഎൽഎയും റോജയുടെ പാർട്ടിയും തമ്മിൽ ഇവിടെ തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. ഇതാണ് കത്തിക്കുത്തിൽ കലാശിക്കുന്ന വിധത്തിലേക്ക് കാര്യങ്ങളെ എത്തിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം പറഞ്ഞു തീർക്കാൻ എംഎൽഎ കൂടിയായ നടി ശ്രമിക്കുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്നൊരാൾ കത്തിയുമായി എത്തി റോജയെ ആക്രമിച്ചത്.

കൈയിൽ കുത്തേറ്റ റോജയെ രക്തം വാർന്നൊഴുകിയ നിലയിൽ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നൽകിയ ശേഷം റോജയെ വിട്ടയക്കുകയുണ്ടായി. രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും റോജ ആവശ്യപ്പെട്ടു. ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്നും എംഎൽഎ കുറ്റപ്പെടുത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP