Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മലപ്പുറം ചിയ്യാനൂരിൽ അനധികൃതമായ ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ; അന്വേഷണം

മലപ്പുറം ചിയ്യാനൂരിൽ അനധികൃതമായ ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി; രണ്ട് പേർ കസ്റ്റഡിയിൽ; അന്വേഷണം

ജംഷാദ് മലപ്പുറം

മലപ്പുറം: മലപ്പുറം ചങ്ങരംകുളം ചിയ്യാനൂരിൽ അനധികൃതമായ ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ(31)ഹർദൻ ബെഹ്റ(26) എന്നിവരാണ് കസ്റ്റഡിയിൽ ആയത്.

ചിയ്യാനൂർ മാഞ്ചേരി പാടത്താണ് ശനിയാഴ്ച കാലത്ത് എട്ട് അനധികൃത ഗ്യാസ് ഫില്ലിങ് പിടികൂടിയത്. ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തെ ഭാരത് ഗ്യാസ് സിലിണ്ടർ കൊണ്ട് പോവുന്ന വാഹനം ഗ്യാസ് സിലിണ്ടറുമായി ആൾതാമസമില്ലാത്ത പ്രദേശത്തേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ടതാണ് വഴിത്തിരിവായത്. വാർഡ് അംഗം മജീദും പ്രദേശത്തെ സിവിൽ പൊലീസ് ഓഫീസർ ആയ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.

ചങ്ങരംകുളം പൊലീസിന് നൽകിയ വിവരത്തെ തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ,എസ്‌ഐ ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസെത്തി ജീവനക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്.

പ്രദേശത്തെ ഗ്യാസ് ഏജന്റാണ് നടത്തിപ്പുകാരനെന്നാണ് ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത് .പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടത്തിപ്പുകാരനായ ഗ്യാസ് ഏജന്റാണ് നടത്തിപ്പുകാരനെ കുറിച്ചു പൊലീസ് അന്വേഷണം വ്യാപകമാക്കി. പ്രതിയെ പിടികൂടി ചോദ്യംചെയ്താതെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP