Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഗൾഫ് രാഷ്ട്രങ്ങളിലും നാളെ വ്യാഴാഴ്ച നബിദിനം; സമസ്ത ബഹ്‌റൈൻ ഓൺലൈൻ സംഗമങ്ങൾ നാളെയും മറ്റന്നാളും

ഗൾഫ് രാഷ്ട്രങ്ങളിലും നാളെ വ്യാഴാഴ്ച നബിദിനം; സമസ്ത ബഹ്‌റൈൻ ഓൺലൈൻ സംഗമങ്ങൾ നാളെയും മറ്റന്നാളും

സ്വന്തം ലേഖകൻ

മനാമ: പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ 1495 മത് ജന്മ ദിനം നാളെ ഒമാൻ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങളിലും സമുചിതം ആഘോഷിക്കും. പതിവിനു വിപരീതമായി കോവിഡ് സാഹചര്യത്തിൽ ഇത്തവണ നബിദിന പരിപാടികളെല്ലാം ഓൺലൈനിലാണ് സംഘടിപ്പിക്കുന്നത്.

മിക്ക ജിസിസി രാഷ്ടങ്ങളിലും മതകാര്യ വിഭാഗങ്ങളുടെയും ഔഖാഫ് മന്ത്രാലയങ്ങളുടെയും നേതൃത്വത്തിൽ ഔദ്യോഗിക പരിപാടികൾ ഓൺലൈനിൽ നടക്കും.
കൂടാതെ ജിസിസി രാഷ്ട്രങ്ങളിലെ വിവിധ പ്രവാസി മത സംഘടനകളുടെ കീഴിലും വിപുലമായ നബിദിന പരിപാടികളാണ് നടക്കുന്നത്.

പദ്യ-ഗദ്യ രൂപങ്ങളിലുള്ള പ്രവാചക പ്രകീർത്തന മൗലിദ് സദസ്സുകളും പ്രമുഖരുടെ പ്രഭാഷണങ്ങളും മദ്‌റസാ വിദ്യാർത്ഥികളുടെ കലാ പരിപാടികളുമാണ് പ്രധാനമായും പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ ഓൺലൈനിൽ നടക്കുന്നത്.

നബിദിനമായ വ്യാഴാഴ്ച പുലർച്ചെ സുബ്ഹിക്കു മുന്പായി വിവിധ കേന്ദ്രങ്ങളിൽ മൗലിദു മജ് ലിസുകളും ഒരുക്കിയിട്ടുണ്ട്. സമസ്ത ബഹ്‌റൈൻ വ്യാഴം, വെള്ളി ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ദ്വിദിന ഓൺലൈൻ നബിദിന പരിപാടികളിൽ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇതിന്റെ തൽസമയ സംപ്രേഷണം  www.facebook.com/SamasthaBahrain  എന്ന ഫേസ്‌ബുക്ക് പേജിൽ ഉണ്ടായിരിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP