Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പെരുന്നാൾ ദിനത്തിൽ കത്തികൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും ഭാര്യയെ വകവരുത്തി; റംല വധക്കേസിൽ ശിക്ഷ നാളെ; നാസർ കുറ്റക്കാരനെന്ന് കോടതി വിധിച്ചത് ഈ മാസം 13 ന്

പെരുന്നാൾ ദിനത്തിൽ കത്തികൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും ഭാര്യയെ വകവരുത്തി; റംല വധക്കേസിൽ ശിക്ഷ നാളെ; നാസർ കുറ്റക്കാരനെന്ന് കോടതി വിധിച്ചത് ഈ മാസം 13 ന്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട് :റംല വധക്കേസിൽ കോഴിക്കോട് മാറാട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് കോടതി ബുധനാഴ്ച വിധി പറയും. ഭർത്താവ് മഞ്ചേരി തിരുവാലി സ്വദേശി നാസറാണ് കേസിലെ പ്രതി. പെരുന്നാൾ ദിനത്തിൽ കത്തികൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും റംലയെ കൊന്നുവെന്നാണ് കേസ്. നാസർ കുറ്റക്കാരനാണെന്ന് 13ന് കോടതി വിധിച്ചിരുന്നു.

2017 സെപ്റ്റംബർ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. റംല ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ നാസർ വഴക്കിട്ടു. ജോലിക്ക് പോകാത്ത ഇയാൾ റംലയുടെ പക്കൽ നിന്ന് സ്ഥിരമായി പണം വാങ്ങുമായിരുന്നു. ഇതേച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

കുന്നമംഗലം തടമ്പാട്ടിൽതാഴം വാടകവീട്ടിലായിരുന്നു ഇരുവരുടെയും താമസം. ബഹളംകേട്ട് വീട്ടുടമ മറിയംബി ഓടിയെത്തി. രക്തത്തിൽ കുളിച്ചുകിടക്കുന്ന റംലയെയും കത്തിയുമായി നിൽക്കുന്ന നാസറിനെയും കണ്ടെന്ന് ഇവർ മൊഴി നൽകി. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ ഈ മൊഴി നിർണായകമായി. 31 സാക്ഷികളെ കോടതി വിസ്തരിച്ചു. 35 രേഖകളും 22 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ നാസർ കുറ്റക്കാരനാണെന്ന് കോഴിക്കോട് മാറാട് സ്‌പെഷ്യൽ അഡീഷണൽ സെഷൻസ് ജഡജ് കെ എസ് അംബിക കണ്ടത്തി. ചേവായൂർ സിഐയായിരുന്ന കെ കെ ബിജുവാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി ജില്ലാ അഡീ. പബ്ലിക് പ്രോസിക്യൂട്ടർ ജോജു സിറിയക് ഹാജരായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP