Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ; ചർച്ചക്ക് വഴിമരുന്നിട്ടത് ഷീല ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ട്; രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ രഹസ്യമായി പറയുന്ന കാര്യമാണ് ഇതെന്നും ദീക്ഷിത്; ചത്തുകിടക്കുന്ന പാർട്ടി സംവിധാനത്തെ രക്ഷപ്പെടുത്താനുള്ള ഇടപെടലുമായി തരൂർ

കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂർ; ചർച്ചക്ക് വഴിമരുന്നിട്ടത് ഷീല ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ട്; രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ രഹസ്യമായി പറയുന്ന കാര്യമാണ് ഇതെന്നും ദീക്ഷിത്; ചത്തുകിടക്കുന്ന പാർട്ടി സംവിധാനത്തെ രക്ഷപ്പെടുത്താനുള്ള ഇടപെടലുമായി തരൂർ

ആവണി ഗോപാൽ

ന്യൂഡൽഹി: രാജ്യം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ കടന്നുപോകുന്ന സമയത്തും അതീവ ദുർബലമാണ് കോൺഗ്രസ് പാർട്ടിയുടെ സംഘടനാ സംവിധാനം. ഈ ഘട്ടത്തിൽ സംഘനാതെരഞ്ഞെടുപ്പ് എന്ന ആവശ്യം പാർട്ടിയിൽ ശക്തമായി ഉയരുകയാണ്. പാർട്ടി കേഡർ ശക്തിപ്പെടുത്താൻ മികച്ച നേതൃത്വത്തെ കണ്ടെത്താൻ സംഘടനാ തിരഞ്ഞൈടുപ്പ് നടത്തണമെന്ന് കോൺഗ്രസ്സ് നേതാവ് ശശിതരൂരും ആവശ്യപ്പെട്ടു. ഷീല ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശിതരൂർ ചർച്ചയ്ക്ക് വഴിമരുന്നിട്ടത്. നേതൃമാറ്റത്തിന് തിരഞ്ഞെടുപ്പ് വേണമെന്ന് സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവനയെ അംഗീകരിക്കുന്ന തരത്തിലുള്ളതാണ് തരൂരിന്റെ പ്രതികരണം.

രാഹുൽ ഗാന്ധിയുടെ പാർട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിക്കു ശേഷം 20 മാസത്തിനു ശേഷമാണ് സോണിയ ഗാന്ധി വീണ്ടും നേതൃസ്ഥാനം ഏറ്റെടുത്തത്. വീണ്ടും രാഹുൽ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന ഊഹാപോഹത്തിനിടയിലാണ് സന്ദീപ് ദീക്ഷിതിന്റെയും ശശിതരൂരിന്റെയും നിലപാടുകൾ പുറത്ത് വരുന്നത്.നമ്മുടെ പാർട്ടിയിലെ മുഖ്യമന്ത്രിമാരായാലും മുൻ മുഖ്യന്ത്രിമാരായാലും രാജ്യസഭാംഗങ്ങളായാലും എല്ലാവരും ഏറ്റവും മുതിർന്ന നേതാക്കളാണ്. സ്വയം മുൻകൈയെടുത്തുകൊണ്ട് പാർട്ടിയെ മുന്നോട്ടുനയിക്കേണ്ട സമയമായെന്ന് താൻ കരുതുന്നു എന്നായിരുന്നു സന്ദീപ് ദീക്ഷിത് പറഞ്ഞത്.

രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകർ രഹസ്യമായി പറയുന്ന കാര്യമാണ് സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞത്. ആയതിനാൽ തന്നെ അണികളയും വോട്ടർമാരെയും പ്രചോദിപ്പിക്കാൻ കോൺഗ്രസ്സ് വർക്കിങ് കമ്മറ്റി നേതൃത്വത്തെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് എന്റെ അപേക്ഷ.- സന്ദീപ് ദീക്ഷിത് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP