Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഗോത്ര, വംശീയ വികാരങ്ങൾ ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം പുറത്തു നിന്നുള്ളവരുടെ കടന്നു കയറ്റം ചെറുക്കുന്നതിതിനാണ്; സ്വന്തം മണ്ണിൽ ആരു വേണമെന്നത് അതാത് ഗോത്ര വിഭാഗക്കൾക്ക് വിട്ടു കൊടുക്കുന്നതാണ് ജനാധിപത്യം; ഇതിനെ ആധുനിക സമൂഹത്തിന്റെ അളവുകോലുമായി അളക്കരുത്: ഇന്നർലൈൻ പെർമിറ്റ് പൗരത്വ ഭേദഗതി നിയമം പോലെ എതിർക്കപ്പെടേണ്ടതല്ല: ജാവേദ് പർവേശ് എഴുതുമ്പോൾ

ഗോത്ര, വംശീയ വികാരങ്ങൾ ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം പുറത്തു നിന്നുള്ളവരുടെ കടന്നു കയറ്റം ചെറുക്കുന്നതിതിനാണ്; സ്വന്തം മണ്ണിൽ ആരു വേണമെന്നത് അതാത് ഗോത്ര വിഭാഗക്കൾക്ക് വിട്ടു കൊടുക്കുന്നതാണ് ജനാധിപത്യം; ഇതിനെ ആധുനിക സമൂഹത്തിന്റെ അളവുകോലുമായി അളക്കരുത്: ഇന്നർലൈൻ പെർമിറ്റ് പൗരത്വ ഭേദഗതി നിയമം പോലെ എതിർക്കപ്പെടേണ്ടതല്ല: ജാവേദ് പർവേശ് എഴുതുമ്പോൾ

ജാവേദ് പർവേശ്

ന്നർലൈൻ പെർമിറ്റ് (ILP) പൗരത്വ ഭേദഗതി നിയമം പോലെ എതിർക്കപ്പെടേണ്ടതല്ല. ILP എന്നത് CAA (CAB) നേക്കാളും പേടിക്കേണ്ട ഒന്നാണെന്ന ചിലരുടെ സാഹിത്യങ്ങൾ വായിക്കുന്ന പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്.

ബ്രിട്ടീഷ് ചരിത്രം ഉണ്ടെങ്കിലും ILP ഒരു അവകാശമായി ഉന്നയിച്ചു തുടങ്ങിയത് indigenous right എന്ന നിലയിലാണ്. പക്ഷേ ആദിവാസി അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്നവർ പോലും ILP മഹാ വിപത്താണെന്ന രീതിയിലാണ് സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നത്.

തങ്ങളുടെ സ്വത്ത് , ആചാരങ്ങൾ , വ്യത്യസ്തകൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന്റെ ഭാഗമാണ് പുറത്തു നിന്നുള്ളവരുടെ കടന്നുകയറ്റങ്ങൾക്ക് നിയന്ത്രണം വേണമെന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങൾ ആവശ്യപ്പെടുന്നത്. മണിപ്പൂരിൽ വർഷങ്ങളായി ഗോത്ര വിഭാഗങ്ങൾ ILP ക്കായി സമരം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് കേന്ദ്രം ഇവർക്ക് ഇത് അനുവദിച്ചു നൽകിയത്.

ഗോത്ര വിഭാഗങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും എത്ര മാത്രം അനുവദിച്ചു നൽകാം എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷേ ആദിമ വിഭാഗങ്ങൾ നൂറ്റാണ്ടുകളായി പുലർത്തുന്ന ആചാരരീതികളോട് ബഹുമാനപ്പൂർവം ഇടപെടുക എന്നതാണ് പരിഷ്‌കൃത സമൂഹം പൊതുവേ സ്വീകരിക്കുന്ന രീതി. ഇന്ത്യയിലെ മറ്റു വിഭാഗങ്ങൾക്കില്ലാത്ത പല ആനുകൂല്യങ്ങളും indigenous community ക്ക് നൽകുന്നത് ഈ പശ്ചാത്തലത്തിലാണ്. അതു കൊണ്ടാണ് അരുണാചലിലെ ചില ഗോത്രവിഭാഗക്കാർക്ക് സ്വന്തം ആവശ്യത്തിന് കഞ്ചാവ് ചെടി നട്ടുവളർത്താൻ സർക്കാർ അനുമതി നൽകുന്നത്. നാഗാലാൻഡിലെ ഗോത്ര വിഭാഗങ്ങൾക്ക് മൃഗവേട്ട അനുവദിച്ചത്.

ഒരു ഇന്ത്യ ഒരൊറ്റ നിയമം എന്നെല്ലാം പറഞ്ഞാൽ വ്യത്യസ്തമായ ജീവിത രീതി പിന്തുടരുന്ന നാഗാലാൻഡിലെ ഇരുനൂറിലധികം വരുന്ന വ്യത്യസ്ത തരം ഗോത്രങ്ങൾക്ക് മനസിലാകില്ല. അവർക്ക് തന്നെ പരസ്പരം മനസിലാകില്ല. കാരണം അത്ര മാത്രം വ്യത്യസ്തകളാണ് ഈ ഗോത്രങ്ങൾ തമ്മിൽ . ഭാഷ പോലും വ്യത്യസ്തം . ഇവരെ നമ്മുടെ ചട്ടക്കൂട്ടിലേക്ക് കൊണ്ടു വരണോ , നമ്മൾ അവരുടെ ആവശ്യങ്ങൾ മാനിക്കണോ എന്നതാണ് അടിസ്ഥാന ചോദ്യം.

ILP ഒരു യാത്രാ രേഖ മാത്രമാണ് . നിലവിൽ തന്നെ എല്ലാ ഗോത്ര സംസ്ഥാനങ്ങളിലും പുറത്തു നിന്നുള്ളവർക്ക് ഭൂമി വാങ്ങുന്നതിന് നിയന്ത്രണം ഉണ്ട്. ഞങ്ങളുടെ പ്രദേശത്ത് നിങ്ങൾ വരൂ , പക്ഷേ അതിന് അനുമതി തേടണമെന്ന് ഒരു ഗോത്ര വിഭാഗം ആവശ്യപ്പെട്ടാൽ സഞ്ചാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഭരണഘടന ഉദ്ധരിച്ച് എതിർക്കാം. ഞാനാണെങ്കിൽ സന്തോഷ പൂർവം അത് സ്വീകരിക്കും. അങ്ങനെ കിട്ടുന്ന യാത്രാ അനുമതി ഒരു സോവനീർ പോലെ സൂക്ഷിക്കും.

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ഗോത്രവിഭാഗങ്ങളെപ്പോലെ ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും ILP ആവശ്യപ്പെട്ടാൽ എങ്ങനെ എന്നുള്ള ചോദ്യം നിരർത്ഥകമാണ്. അതിനുള്ള സാഹചര്യം ഇപ്പോഴില്ല. അസമിൽ പോലും ഷെഡ്യൂൾ 6 പ്രദേശങ്ങളായ കർബി ആംഗളോങ് , ബോഡോലാൻഡ് , ദിമഹസാരോ ഓട്ടോണമസ് പ്രദേശങ്ങൾ അല്ലാത്തിടത്ത് ഇത് നടക്കില്ല.

ഇന്നർ ലൈൻ പെർമിറ്റ് ഇന്ത്യക്കാർക്ക് മാത്രമുള്ളതാണ്. വിദേശിയാണെങ്കിൽ അരുണാചലിൽ പ്രൊട്ടക്ടഡ് ഏരിയ പെർമിറ്റ് വേണം. പത്തു നാലായിരം രൂപ ഫീസ് കൊടുത്താലേ സായിപ്പിന് അതു കിട്ടൂ. അത് വിദേശ സഞ്ചാരികളുടെ എണ്ണം കുറയ്ക്കാനാണ് . എന്നാൽ നാഗാലാൻഡിൽ വിദേശികൾക്ക് പ്രത്യേക അനുമതി വേണ്ട. ഇന്ത്യൻ വീസയെ അനുമതിയായി അവർ കണക്കാക്കുന്നു.

ഗോത്ര, വംശീയ വികാരങ്ങൾ ഏറെയുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയം പുറത്തു നിന്നുള്ളവരുടെ കടന്നു കയറ്റം ചെറുക്കുന്നതിതിനാണ്. CAA യെ ഗോത്ര സംസ്ഥാനങ്ങൾ ചെറുക്കുന്നതിന് ILP ഇപ്പോൾ ഒരു ആയുധമായി എന്നു മാത്രം . സ്വന്തം മണ്ണിൽ ആരു വേണമെന്നത് അതാത് ഗോത്ര വിഭാഗക്കൾക്ക് വിട്ടു കൊടുക്കുന്നതാണ് ജനാധിപത്യം. ഇതിനെ ആധുനിക സമൂഹത്തിന്റെ അളവുകോലുമായി അളക്കരുത്.

ILP യുടെ ശരി തെറ്റുകളെക്കുറിച്ച് ഗോത്രവിഭാഗങ്ങളിലെ പുതു തലമുറ ചർച്ച ചെയ്യുന്നുണ്ട്. പുറത്തേക്ക് വാതിൽ കൊട്ടിയടക്കുന്നത് സംസ്‌കാരത്തനിമ നിലനിർത്താൻ സഹായിക്കില്ലെന്നും വികസനം തടയുമെന്നും ഒരു വിഭാഗം വിഭാഗം വാദിക്കുമ്പോൾ മറു വിഭാഗം ഇത് തള്ളിക്കളയുന്നു. ILP ഉപക്ഷിച്ച ലഡാക്ക് പോലുള്ള പ്രദേശങ്ങളിലെ ടൂറിസം വികസനം മറു വിഭാഗം പറയുന്നു. ഘനന മാഫിയയുടെ സുഗമപ്രവേശനം എതിർ വിഭാഗം പറയുന്നു. ഇത് അവക്ക് വിട്ടു നൽകുന്നതാണ് അഭികാമ്യം.

ഡൽഹിയിലും മുംബെയിലുള്ള പ്രക്ഷോഭങ്ങളെ തല്ലിയൊതുക്കും പോലെയല്ല അനേകം രാജ്യങ്ങളുടെ അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ. സർവവും കീഴടക്കിയ മുഗളന്മാരെ സൊറായ് ഘാട്ടിലെ ബ്രഹ്മപുത്രതടത്തിൽ നിലംപരിചാക്കിയ അഹോം ജനറൽ ലചിത് ബർഫൂക്കന്റെ പിന്തുടർച്ചക്കാരാണ് അവർ. IED, ബോംബ് സ്‌പെഷ്യലിസ്റ്റുകളാണ് അവരുടെ ചില മുഖ്യമന്ത്രിമാർ. ഏതാനും കൊല്ലങ്ങൾക്കു മുൻപ് വരെ തോക്ക് എടുത്തവരാണ് അവരുടെ മന്ത്രിമാർ

CAA യെ എതിർക്കുന്നത് യുക്തി ഭദ്രമായിട്ടായിരിക്കണം. എന്തിനെയും എതിർക്കുന്നത് യഥാർത്ഥ വിഷയങ്ങളെ ലഘൂകരിക്കും

(മനോരമയുടെ ലേഖകനായ ജാവേദ് പർവേശ് ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP