രണ്ടാം ദിവസവും നിലയ്ക്കാത്ത മഴ; കേരളം മുഴുവൻ വെള്ളപ്പൊക്കത്തിൽ; തലസ്ഥാനം മുങ്ങാറായി; മരണം നാലായി; മഴക്കെടുതി നേരിടാൻ ദ്രുതകർമസേന
തിരുവനന്തപുരം: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മഴക്കെടുതിയിൽ മരണം നാലായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. തെക്കൻ കേരളത്തിലാണ് ഇന്ന് മഴ കനത്ത നാശം വിതച്ചത്. മഴക്കെടുതി നേരിടാൻ ദ്രുതകർമസേനയെ രംഗത്തിറക്കാൻ മന്ത്രി വി എസ് ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ ഫയർഫോഴ്സിനും പൊലീസിനും നിർദ്ദേശം നൽകി. സ്ഥിതിഗതികൾ വിലയിരുത്താൻ അതത് ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴക്കെടുതി നേരിടാൻ നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് എലത്തൂർ റെയിൽവെ സ്റ്റേഷനുസമീപം ഓടയിൽ വീണ് എലത്തൂർ സ്വദേശി ശിവരാമൻ (53) മരിച്ചു. കൊല്ലത്ത് വീടിന്റെ ചുവരിടിഞ്ഞുവീണ് കരവാളൂർ സ്വദേശി രാധാകൃഷ്ണൻ (48) മരിച്ചു. ഇന്നലെ രണ്ടുപേർ മഴക്കെടുതിയിൽ മരിച്ചിരുന്നു. വീടിന്റെ ചുമരിടിഞ്ഞ് വീണ് തിരുവനന്തപുരം ഉഴമലയ്ക്കൽ പിറവൂർ വണ്ടക്കൽ തേക്കാവിള പുത്തൻ വീട്ടിൽ തങ്കപ്പനാശാരി(69)യാണ് മരിച്ചത്. മൺകല്ലു കൊണ്ടുള്ള ഒറ്റമുറി വീട്ടിൽ ഭക്ഷണം പാചകം ചെയ്യുമ്പോഴാണ് ശക്തമായ മഴയിൽ ചുമരിടിഞ്ഞ് തങ്കപ്പൻ ആശാരി അതിനടിയിൽ പെട്ടത്. ഭാര്യ രാജമ്മ ജോലിക്കു പോയിരുന്നു. വയനാട്ടിൽ പുല്പളളി പാളക്കൊല്ലി മാടൽ പാടി കോളനിയിലെ ചന്ദ്രൻ (55) ആണ് വീടിനുള്ളിൽ കയറിയ വെള്ളം കോരിക്കളയുന്നതിനിടയിൽ കുഴഞ്ഞുവീണു മരിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴക്കെടുതി വ്യാപകനാശനഷ്ടമുണ്ടാക്കി. മരപ്പാലം സ്വദേശി പത്മകുമാറിന്റെ വീട് നിലം പൊത്തി. സമീപത്തുള്ള ബഹുനില മന്ദിരം ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഇവിടെ നിന്നും തലനാരിഴയ്ക്കാണ് ഒരു കുടുംബം രക്ഷപ്പെട്ടത്. കുളത്തൂപ്പുഴയിൽ ഒരു വീട് പൂർണമായും മൂന്നു വീടുകൾ ഭാഗികമായും തകർന്നു. പാലോട് ഒരു വീട് ഭാഗമായി തകർന്നു. പാലോട്, മൈലമൂട് പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനിടിയിലായി. വീടുകൾ വെള്ളത്തിൽ മുങ്ങി. തിരുവനന്തപുരം തെന്മല പാതയിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
വാമനപുരം നദി കരവിഞ്ഞൊഴുകി. തീരപ്രദേശങ്ങൾ വെള്ളത്തിനിടയിലായി. നെയ്യാറും കരമനയാറും കരവിഞ്ഞൊഴുകുകയാണ്. നേമം, കൈമനം, വലിയവിള, പേയാട്, വയലിക്കട, കുണ്ടമൺകടവ് തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളിൽ വെള്ളം കയറി. അമ്പൂരി തേക്കുപ്പാറയിൽ ഉരുൾപൊട്ടി വ്യാപക കൃഷിനാശമുണ്ടായി. കോന്നി കൊക്കാത്തോടിലും ഉരുൾപൊട്ടി.
ആര്യാട് വൻ തോതിൽ കൃഷിനാശമുണ്ടായി. തിരുവനന്തപുരത്ത് പത്ത് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കലക്ടറേറ്റുകളിലും താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു.
കോട്ടയത്തും വയനാടും തിരുവനന്തപുരത്ത് ബ്രൈമൂറിലുമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ബ്രൈമൂറിൽ വീണ്ടും ഉരുൾപൊട്ടലുണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കനത്ത മഴയെത്തുടർന്ന് തിരുവനന്തപുരത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. വടക്കൻ ജില്ലകളിൽ വെള്ളപ്പൊക്കമുണ്ടായി. താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. വാഹനഗതാഗതം തടസ്സപ്പെട്ടു. റാന്നിയിലും ഈരാറ്റുപേട്ട വാഗമൺ റോഡിലും വെള്ളം കയറിയതും ഗതാഗതതടസ്സത്തിന് ഇടയാക്കി.
ബ്രൈമൂർ മങ്കയത്തിനു സമീപം ആദിവാസി മേഖലയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഒരു വീട് ഒലിച്ചുപോയി. നെടുമങ്ങാട്, വിതുര, പോത്തൻകോട് മേഖലകളിൽ വ്യാപക കൃഷിനാശമുണ്ടായി. ജില്ലാ ഭരണകൂടത്തിന് സർക്കാർ ജാഗ്രതാ നിർദ്ദേശം നൽകി. ബോണക്കാടിനു സമീപം റോഡിലേക്കു മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടു. കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആൾക്കാരെ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശം നൽകി. കാറ്റിന്റെ വേഗത വർദ്ധിച്ചതിനാൽ കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് ഉച്ചവരെ കാറ്റിന്റെ വേഗത 45 മുതൽ 55 കിലോമീറ്റർ വരെയാകും.
കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ കൈപ്പള്ളി മുട്ടം ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ കൃഷി നശിച്ചു. ശക്തമായകാറ്റിൽ വൈദ്യുതി ബന്ധം തകർന്നു. പുല്പള്ളി മേഖലയിൽ ഇരുപതോളം വീടുകൾ തകർന്നു. മേപ്പാടി മേഖലയിൽ ഇടിമിന്നലിൽ രണ്ടു വീടുകൾക്ക് കേടുപാടു സംഭവിച്ചു. വയനാട് ചുരത്തിന്റെ ഒന്നാം വളവിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും റോഡിലെ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. തൊട്ടില്‍പാലം നാഗമ്പാറയിൽ ഉരുൾപൊട്ടലുണ്ടായി.
കോഴിക്കോട് ജില്ലയിലെ മലപ്പുറം ജില്ലയിലെ മലയോര മേഖലയിൽ കനത്ത നാശനഷ്ടമുണ്ടായി. കനത്ത മഴയും മലവെള്ളപ്പാച്ചിലും മൂലം കോഴിക്കോട് താമരശേരിക്ക് അടുത്ത് ഈങ്ങാപ്പുഴ, അടിവാരം ടൗണുകൾ വെള്ളത്തിലായി. കൈതപ്പൊയിലിൽ പുഴയിൽ അകപ്പെട്ടവരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.
ഉൾവനത്തിലുണ്ടായ ഉരുൾപൊട്ടലാണോ പെട്ടെന്നുണ്ടായ പ്രളയത്തിനു കാരണമെന്നു വ്യക്തമല്ല. ഒരിടത്ത് 20 മീറ്റർ വീതിയിൽ മണ്ണു റോഡിലേക്കു വീണു. വ്യാപക കൃഷിനാശവുമുണ്ടായി. കുറ്റ്യാടി കാവിലുംപാറ പഞ്ചായത്തിലെ നാഗംപാറ, വട്ടിപ്പന, നാഗംപാറ ലക്ഷംവീടു കോളനിറോഡ് എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. ഒരു വീട് ഭാഗികമായി തകർന്നു. മലപ്പുറം ജില്ലയിലെ കാളികാവ് ജംക്ഷനിൽ നിലമ്പൂർപെരുമ്പിലാവ് സംസ്ഥാനപാതയിൽ വെള്ളം കയറി ഗതാഗതം നിലച്ചു. കാളികാവിൽ അഞ്ചു കുടുംബങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങി.
- TODAY
- LAST WEEK
- LAST MONTH
- വനിതാപൊലീസുകാരും, മാധ്യമ പ്രവർത്തകരും അടങ്ങുന്ന നാനൂറോളം സ്ത്രീകളെ ഒരു പരാതിയുമില്ലാതെ ഇത്രയും കാലം പീഡിപ്പിക്കാൻ കഴിഞ്ഞതെങ്ങനെ? ഇത് ഇന്ത്യ കണ്ട എറ്റവും വലിയ ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയുടെ സൈക്കോ സ്ത്രീ പീഡനത്തിന്റെ മോഡസ് ഓപ്പറൻഡി ഇങ്ങനെ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- മാറ്റം കണ്ടുതുടങ്ങിയത് കോവിഡ് കാലത്ത്; ഏറ്റവുമൊടുവിൽ സ്വന്തം പേരുപോലും ഓർക്കാൻ കഴിയുമായിരുന്നില്ല; പെട്ടെന്ന് രണ്ടര മൂന്ന് വയസ്സുകാരിയായത് പോലെ; ദുരിതങ്ങൾ താണ്ടാൻ സഹായിയായത് സഹോദരി വിജയമ്മ; ചെറിയ വേഷങ്ങൾ എങ്കിലും മലയാളിയുടെ മനസ്സിൽ ഇടം പിടിച്ച കനകലത വിടവാങ്ങുമ്പോൾ ബാക്കിയാക്കുന്നത് കലയുടെ 'പൂക്കാലം'
- മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി മകൻ അമ്മയെ കൊലപ്പെടുത്തി; മകൻ അറസ്റ്റിൽ; ഹൃദയാഘാതമെന്ന് ആദ്യം കരുതിയെങ്കിലും പിടി വീണത് ഡോക്ടർക്ക് സംശയം തോന്നിയതോടെ
- ഉറക്കക്കുറവായി തുടങ്ങിയ രോഗം ഒടുവിൽ കീഴടക്കി; നടി കനകലത അന്തരിച്ചു; അന്ത്യം തിരുവനന്തപുരത്തെ വസതിയിൽ; ആദ്യത്തെ കൺമണിയും രാജാവിന്റെ മകനും അനിയത്തിപ്രാവും അടക്കം മലയാളത്തിലും തമിഴിലുമായി 360 ൽ അധികം ചിത്രങ്ങൾ; സിനിമയിലേക്ക് എത്തിയത് നാടകത്തിൽ തിളങ്ങിയ ശേഷം
- കെ എസ് ആർ ടി സി ഡ്രൈവറുടെ പരാതി: മേയർക്കും സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസ്; യദുവിന്റെ ഹർജിയിൽ കേസെടുത്തത് കോടതി നിർദ്ദേശപ്രകാരം; അഭിഭാഷകന്റെ പരാതിയിൽ കേസെടുത്തിരുന്നത് ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരം
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 12 ഫോറും ആറ് സിക്സുമായി സൂര്യകുമാർ യാദവ് സെഞ്ചുറി പ്രകടനത്തിലൂടെ മുന്നിൽ നിന്ന് പട നയിച്ചപ്പോൾ മുംബൈക്ക് അനായാസ ജയം; ഹൈദരാബാദിനെ കീഴടക്കിയത് ഏഴുവിക്കറ്റിന്; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നം വീണ്ടും സജീവമായി
- നിരോധിത സംഘടനയിൽ നിന്ന് പണം കൈപ്പറ്റി; കെജ്രിവാളിനെതിരെ എൻഐഎ അന്വേഷണം നിർദ്ദേശിച്ച് ലഫ്. ഗവർണർ; ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി പറഞ്ഞതിന് പിന്നാലെ രാഷ്ട്രീയ നീക്കം
- അബുദാബിയിൽ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- കണ്ണൂരിലെ സംഘിയായ കഥാനായകൻ ഗൾഫിലെത്തുന്ന കഥ; ജയസൂര്യയെ നായകനാക്കി ജോഷി ചെയ്യാനിരുന്ന ചിത്രം; ആ പ്രൊജക്റ്റ് നടക്കാതെ ആയതോടെ ഡിജോയോട് കഥ പറഞ്ഞത് ജയസൂര്യ; പക്ഷേ സിനിമയായപ്പോൾ കഥാകൃത്ത് പുറത്ത്; 'മലയാളി ഫ്രം ഇന്ത്യ' കഥാ മോഷണ വിവാദത്തിൽ
- തൃശ്ശൂരിൽ നിന്നും യാത്ര തുടങ്ങി പാളയം എത്തുന്നതുവരെ പല തവണയായി യദു ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചു; പൊലീസ് അന്വേഷണം അസാധാരണ വഴികളിലൂടെ; യദുവിനെ കെ എസ് ആർ ടി സി പിരിച്ചു വിട്ടേക്കും; ഡ്രൈവിങ് ലൈസൻസും റദ്ദാക്കിയേക്കും; യദുവിനെ എല്ലാ അർത്ഥത്തിലും പൂട്ടാൻ നീക്കം
- ആ ബസിൽ ഉള്ളത് മൂന്ന് ക്യാമറകൾ; ലൈംഗിക അധിക്ഷേപം ഉൾപ്പെടെ എല്ലാ ആരോപണത്തിനും തെളിവ് തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101യിൽ; പക്ഷേ ആ ക്യാമറ പരിശോധനയ്ക്ക് പൊലീസിന് താൽപ്പര്യക്കുറവും; മേയറും എംഎൽഎയായ ഭർത്താവും ചെയ്തത് ജാമ്യമില്ലാ കുറ്റം; കേസെടുക്കാതെ കള്ളക്കളികൾ; യദുവിന് പണി പോകും
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- 10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്റ്റോപ്പിന് പകരം തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്
- ഇത് അപ്പാ മക്കൾ പാർട്ടി! എംഎൽഎ-എംപിമാർ തൊട്ട് മുൻ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വരെ ഈ കുടുംബത്തിലുണ്ട്; 2,976 വീഡിയോകളിലായി കൊച്ചുമകന്റെ ലീലകളിൽ ഞെട്ടൽ; പിതാവും പുത്രനും ഒരുപോലെ പീഡനക്കേസിൽ; കർണാടകയിൽ ഗൗഡ കുടുംബവാഴ്ചക്ക് അന്ത്യമാവുമ്പോൾ
- 'ഈ ഒരു തെളിവു മാത്രം മതി; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു': യാത്രയ്ക്കിടെ തന്നെ അപമാനിച്ച ദിവസം കെ എസ് ആർ ടി സി ബസ് ഓടിച്ചത് യദു തന്നെയെന്ന് തെളിഞ്ഞതായി നടി റോഷ്ന
- അമേരിക്കയും, കാനഡയും, ബ്രിട്ടനും, ആസ്ട്രേലിയയുമെല്ലാം കഴിഞ്ഞകാല ഓർമ്മകളാകുന്നു; ഉന്നതപഠനത്തിനായി ഇന്ത്യൻ വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത് നെതർലാൻഡ്സും ഫിൻലാൻഡും; പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെ ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിയുന്നു
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍