ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് എകെ ബാലൻ; ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി;പിണറായി വിജയന്റെ ധാർഷ്ട്യത്തിന് എതിരായി ജനങ്ങൾ നൽകിയ തിരിച്ചടിയെന്ന് കെ മുരളീധരൻ; വിജയത്തിൽ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്ന് പികെ ബിജു; തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് പ്രകാശ് രാജ്; ന്യായീകരിച്ചും വിമർശിച്ചും നേതാക്കൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലൻ. ശബരിമല വിഷയം തിരിച്ചടി ആയോ എന്നത് പരിശോധിച്ച് പറയാമെന്ന് എ കെ ബാലൻ പറഞ്ഞു. ദേശീയ തലത്തിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ കഴിയു എന്നുള്ളതുകൊണ്ടാണ് കേരളത്തിൽ ജനങ്ങൾ യുഡിഎഫിന് വോട്ട് ചെയ്തത്. ഇതിലും വലിയ തിരിച്ചടി ഇടതു പക്ഷത്തിന് ഉണ്ടായിട്ടുണ്ടെന്നും ബാലൻ വ്യക്തമാക്കി.
80ശതമാനം വേട്ടുകൾ എണ്ണി തീർന്നപ്പോൾ 19 - 1 എന്ന നിലയിലാണ് യുഡിഎഫ്- എൽഡിഎഫ് ലീഡ് നില. ആലപ്പുഴയിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. ബാക്കി 19 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥികൾ മുമ്പിലെത്തിയിരിക്കുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യത്തിന് എതിരായി ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ കാണാൻ കഴിഞ്ഞതെന്ന് വടകര യു.ഡി.എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പറഞ്ഞു. ശബരിമല വിഷയം മുഖ്യമന്ത്രി വ്യക്തിപരമായാണ് കൈകാര്യം ചെയ്തത്. അദ്ദേഹത്തിന്റെ വാശിയിൽ മറ്റുള്ളവരെ മൂകസാക്ഷികളാക്കി. അതിന് ജനം കൊടുത്ത ശിക്ഷയാണ് എൽ.ഡി.എഫിന്റെ പരാജയമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
മത നിരപേക്ഷതയുടെ വിജയമാണ് തൃശൂർ മണ്ഡലത്തിൽ ഉണ്ടായതതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടിഎൻ പ്രതാപൻ. ആദ്യാവസാനം ലീഡ് നിലനിർത്തിയാണ് ടിഎൻ പ്രതാപൻ തൃശൂരിൽ വിജയം ഉറപ്പിക്കുന്നത്. തുടക്കത്തിൽ ചെറിയ സമയം മാത്രം ലീഡിലേക്ക് വന്ന ഇടത് മുന്നണിയുടെ രാജാജി മാത്യു തോമസ് പിന്നീടൊരിക്കലും പ്രതീപന്റെ ലീഡ് മറികടന്നില്ലെന്നതും ശ്രദ്ധേയമാണ്.
ചലച്ചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാർത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല. ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നാട്ടികയിൽ മാത്രമാണ് ടിഎൻ പ്രതാപന് രണ്ടാം സ്ഥാനത്ത് ഉണ്ടായത്. അതും നാട്ടികയിൽ ഇടത് മുന്നണി നേടിയാത് വളരെ ചെറിയ ലീഡ് മാത്രമാണ്.
പുതുക്കാട് നാട്ടിക എന്നിവിടങ്ങളും തൃശൂരിലും ഇടക്കൊന്ന് മുന്നേറിയെങ്കിലും ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി പിന്നെയും മൂന്നാം സ്ഥാനത്തേക്ക് പോയി. എഴുപത് ശതമാനത്തിനടുത്ത് വോട്ടെണ്ണി തീരുമ്പോൾ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി രണ്ടര ലക്ഷം വോട്ട് നേടിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിന് അടുത്ത് വോട്ട് ബിജെപി പ്രതീക്ഷിക്കുന്നുണ്ട്. സുരേഷ് ഗോപിയുടെ സ്വീകാര്യത കൂടി കണക്കിലെടുത്ത് രണ്ടാം സ്ഥാനമെങ്കിലും എത്തുകയെന്ന ബിജെപി നീക്കം നടക്കാനിടയില്ലെന്ന് തന്നെയാണ് നിലവിലെ സ്ഥിതി
തെരഞ്ഞെടുപ്പ് ഫലം മുഖത്ത് കിട്ടിയ അടി
തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയെന്ന് സ്വതന്ത്രസ്ഥാനാർത്ഥി പ്രകാശ് രാജ്. കൂടുതൽ അപമാനിതനായും പരിഹാസിതനായും തോന്നുന്നെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കർണാടകയിലെ ബെംഗലൂരു സെൻട്രൽ മണ്ഡലത്തിലായിരുന്നു പ്രകാശ് രാജ് ജനവിധി തേടിയെത്തിയത്.
പ്രകാശ് രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
തെരഞ്ഞെടുപ്പ് ഫലം മുഖത്തടികിട്ടിയത് പോലെയാണ് തോന്നുന്നത്. കൂടുതൽ അപമാനിതനായും പരിഹാസിതനായും തോന്നുന്നു. ഞാനെന്റെ നിലപാടിൽത്തന്നെ തുടരും. മതേതര ഇന്ത്യയ്ക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. ദുരിത പൂർണമായ ആ യാത്ര ആരംഭിച്ചിട്ടേയുള്ളൂ. ഈ യാത്രയിൽ കൂടെനിന്ന എല്ലാവർക്കും നന്ദി. ജയ് ഹിന്ദ്.
വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതൽത്തന്നെ പ്രകാശ് രാജിന് ലീഡ് കുറവായിരുന്നു. മൂന്ന് റൗണ്ട് വോട്ടെണ്ണൽ പിന്നിട്ടപ്പോഴും തന്റെ ലീഡ് നില ഉയരാതെ തുടർന്നതിൽ കുപിതനായ അദ്ദേഹം പോളിങ് കേന്ദ്രത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.ബിജെപിയുടെ പിഎസ് മോഹനും കോൺഗ്രസിന്റെ റിസ്വാൻ അഷ്റഫുമായിരുന്നു എതിരാളികൾ. 12,000 വോട്ടുകൾ മാത്രമാണ് നിലവിൽ പ്രകാശ് രാജിന് നേടാനായത്. റിസ്വാൻ അഷ്റഫാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ബിജെപിയുടെ സിറ്റിങ് എംപി പിസി മോഹനെ പിന്നിലാക്കിയാണ് റിസ്വാൻ മുന്നേറുന്നത്.
രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നു
ആലത്തൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്കുള്ള കാരണം പാർട്ടി ആഴത്തിൽ പരിശോധിക്കണമെന്ന് ഇടതുസ്ഥാനാർത്ഥി പികെ ബിജു. യുഡിഎഫ് തരംഗത്തിലാണ് തിരിച്ചടി ഉണ്ടായത്. ആലത്തൂരിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ രമ്യ ഹരിദാസിനെ അഭിനന്ദിക്കുന്നുവെന്നും പികെ ബിജു പ്രതികരിച്ചു.
അതിനിടെ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് അമ്പരപ്പിക്കുന്ന ഭൂരിപക്ഷം നേടി കുതിക്കുകയാണ്. യുഡിഎഫ് പോലും പ്രതീക്ഷിക്കാത്ത ഭൂരിപക്ഷമാണ് രമ്യ നേടി മുന്നേറുന്നത്. 75 ശതമാനത്തിലധികം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ രമ്യ ഹരിദാസ് ഒന്നരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടിക്കഴിഞ്ഞു.
എല്ലാ അസംബ്ലി മണ്ഡലങ്ങളിലും 10,000 വോട്ടുകൾക്ക് മേലെയാണ് നിലവിൽ രമ്യ ഭൂരിപക്ഷം നേടിയിരിക്കുന്നത്. അതിൽ തന്നെ എൽഡിഎഫ് പ്രവർത്തകരെ ഞെട്ടിച്ചു കളഞ്ഞത് മന്ത്രി എകെ ബാലൻ പ്രതിനിധീകരിക്കുന്ന തരൂർ മണ്ഡലത്തിൽ നിന്ന് നേടിയ ഭൂരിപക്ഷത്തിന്റെ കാര്യമാണ്.തരൂർ മണ്ഡലത്തിൽ നിന്ന് രമ്യ ഹരിദാസ് നേടിയത് 25,000 ത്തിൽപരം വോട്ടിന്റെ ഭൂരിപക്ഷമാണ്.
- TODAY
- LAST WEEK
- LAST MONTH
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാറിൽ കോടികളുടെ ലഹരിമരുന്നു കടത്ത്; നഴ്സിങ് വിദ്യാർത്ഥിനിയടക്കം രണ്ട് പേർ പിടിയിൽ; പിടിച്ചെടുത്തത് 485ഗ്രാം എംഡിഎംഎ; ചങ്ങനാശേരി സ്വദേശിനി വർഷയെ ലഹരിക്കടത്തിന് ഉപയോഗിച്ചത് കോട്ടയം സ്വദേശി ഇജാസ്
- മൂന്നിടത്ത് ബിജെപി ജയിക്കും; വോട്ട് വിഹിതം 27 ശതമാനമെന്നും എക്സിറ്റ്പോളിൽ പ്രവചനം; കേരളത്തിലും മോദി തരംഗമെന്ന് വിലയിരുത്തി ബിജെപി; പ്രവചനങ്ങൾ കളവെന്ന് വിലയിരുത്തി സിപിഎം; യഥാർത്ഥ്യമില്ലെന്ന് കോൺഗ്രസും; തൃശൂരിൽ സുരേഷ് ഗോപിക്ക് പ്രതീക്ഷ കൂടുമ്പോൾ
- രാജസ്ഥാനിലും മഹരാഷ്ട്രയിലും ബീഹാറിലും സീറ്റ് കുറഞ്ഞാലും ഒഡീഷയും ആന്ധ്രയും തെലുങ്കാനയും ബിജെപി മുന്നണിക്ക് ശക്തിയാകും; ഹിന്ദി ഹൃദയഭൂമിയിലും ബിജെപിക്ക് വലിയ തിരിച്ചടിയില്ല; രാഹുലും ആം ആദ്മിയും തൃണമൂലും എസ് പിയും തരംഗമാകില്ല; എക്സിറ്റ് പോൾ നൽകുന്നത് ക്ലീൻ സ്വീപ്പ്; വീണ്ടും മോദി തരംഗം പ്രവചനത്തിൽ
- അദ്ധ്യാപനം വേണ്ടെന്ന് വച്ച് രാഷ്ട്രീയത്തെ പ്രണയിച്ച നേപ്പാളികളുടെ മകൻ; അഴിമതിക്കേസിൽ ജയിലിൽ അടച്ച രാഷ്ട്രീയ ഗുരുനാഥനെ അപ്രസക്തമാക്കിയ ശിഷ്യൻ; ഇതിഹാസ ഫുട്ബോൾ താരം ബൂട്ടിയയ്ക്കും ഒന്നും ചെയ്യാനായില്ല; സിക്കിമിൽ പ്രേംസിങ് തമാംഗ് തരംഗം
- ലോകത്തിലെ ഏറ്റവും കത്തി സിനിമകളിൽ അഭിനയിക്കുന്ന നടൻ! എന്നിട്ടും ഈ 63ാം വയസ്സിലും പ്രതിഫലം 25 കോടി; നിർമ്മാതാവിനു നേരെ വെടിയുതിർത്തും, ആരാധകരെ തല്ലിയും വിവാദം; സ്ത്രീലമ്പടനെന്നും ആക്ഷേപം; ഒറ്റവലിക്ക് അകത്താക്കുക ഒരുകുപ്പി മദ്യം; നന്ദമൂരി ബാലകൃഷ്ണ എന്ന 'സൈക്കോ സൂപ്പർസ്റ്റാറിന്റെ' കഥ
- സുരേഷ് ഗോപി സീറ്റുറപ്പിച്ചു? കേരളത്തിൽ ബിജെപിക്ക് മൂന്ന് സീറ്റുകൾ വരെ പ്രവചിച്ചു എക്സിറ്റ് പോളുകൾ; സാധ്യത തൃശ്ശൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ; തൃശൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതൽ വിജയ സാധ്യതയെന്ന് ആക്സിസ് മൈ ഇന്ത്യ പോൾ തലവൻ പ്രദീപ് ഗുപ്ത
- ലോക്സഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ തിരിച്ചടിയേറ്റാൽ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഇപി രാജിവെച്ചേക്കും; പാർട്ടിയെയും മുന്നണിയെയും സമ്മർദ്ദത്തിലാക്കാൻ കണ്ണൂരിലെ ഉന്നത നേതാവ്; പിണറായിയേയും ഗോവിന്ദനേയും വെട്ടിലാക്കാൻ ജയരാജൻ തന്ത്രപരമായ നീക്കം നടത്തുമോ? സിപിഎമ്മിനെ ഫലം നിർണ്ണായകം
- 'അനീതിക്ക് മേൽ നീതി പുലരും'; മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി കോൺഗ്രസ്; വോട്ടെണ്ണൽ അവസാനിച്ച് വിജയ സർട്ടിഫിക്കറ്റ് ലഭിക്കുന്നത് വരെ എല്ലാ ഇന്ത്യാ മുന്നണി പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് സമാജ് വാദി പാർട്ടിയും; വോട്ടെണ്ണലിൽ കൃത്രിമം നടത്താൻ ബിജെപി ശ്രമിക്കുമെന്ന് അഖിലേഷ് യാദവ്
- അശ്ലീല പരാമർശ വിവാദത്തിൽ ഉണ്ണി മുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞ് ഷെയ്ൻ നിഗം; തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നടൻ; തന്നെ മട്ടാഞ്ചേരി ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ലെന്നും ഷെയിൻ
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- 250 വില്ലന്മാരെ ഒറ്റയടിക്ക് അടിച്ച് പറപ്പിക്കുന്ന മമ്മൂട്ടി; 90കളിലെ അടിപ്പടം ശൈലി 2024ലും; മിഥുൻ മാനുവൽ തോമസ് ഉദയകൃഷ്ണക്ക് പഠിക്കുന്നു; പുതുമയുള്ള ഒന്നുമില്ലാത്ത പക്കാ ടെപ്ളേറ്റ് സ്ക്രിപ്റ്റ്; കത്തിയെന്നുവച്ചാൽ കൊടും കത്തി; ആശ്വാസം രാജ് ബി ഷെട്ടി; ടർബോ: 'വാട്ട് എ ബ്ലെഡി ക്ളീഷേ'!
- 60 ലക്ഷത്തിന്റെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തി; കണ്ണൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസ് പിടിയിൽ; സുരഭി എത്തിയത് മസ്കത്തിൽ നിന്ന് വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ; കാബിൻ ക്രൂ അംഗം പിടിയിലാകുന്ന ആദ്യ കേസെന്ന് ഡിആർഐ
- 'ബിഗ് ബോസിൽ ശോഭയുടെ പ്രിയപ്പെട്ട ഇക്ക ആയ ഒമർ.. ദിയ സനയുടെ ഗുരു കൂടിയായ ഒമർ ആരെയാണ് പീഡിപ്പിച്ചതെന്നു ഇവർ പറയും': പ്രതികരണവുമായി ബിഗ് ബോസ് സീസൺ ഫൈവ് ജേതാവായ അഖിൽ മാരാർ; ആരെയും സംശയത്തിന്റെ നിഴലിൽ നിർത്തരുതെന്നും അഖിൽ
- സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു; സൗഹൃദം നടിച്ച് വിവിിധ സ്ഥലങ്ങളിൽ വച്ച് ബലാൽസംഗം ചെയ്തെന്ന് യുവനടി; സംവിധായകൻ ഒമർ ലുലുവിന് എതിരെ കേസ്; വ്യക്തിവിരോധമാണ് പരാതിക്ക് പിന്നിലെന്ന് ഒമർ ലുലു
- ഒരാൾ എനിക്ക് ഇന്ന വാഗ്ദാനം നൽകിയതിനാൽ ലൈംഗിക ബന്ധത്തിന് തയാറായി എന്ന് ആരെങ്കിലും പറഞ്ഞാൽ ബലാൽസംഗ കുറ്റം നിലനിൽക്കില്ല; സിനിമയിൽ അവസരത്തിന് പരാതിക്കാരി ഉഭയ സമ്മത ബന്ധത്തിന് തയാറായി എന്ന് വാദിച്ച സംവിധായകൻ; ഒമർലുലു കേസിൽ നിറയുന്നത്
- സിനിമക്കായി നിർമ്മാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ല; വാങ്ങിയ പണത്തിന്റെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ല; ചതിക്കാൻ മുൻകൂട്ടി പദ്ധതി ഉണ്ടായിരുന്നു എന്നാണ് ഇതിനർത്ഥം; മഞ്ഞുമ്മൽ ബോയ്സിൽ ചതിയെന്ന് പൊലീസ് റിപ്പോർട്ട്
- തൃശ്ശൂരിലെ അടിയൊഴുക്ക് സുരേഷ്ഗോപിക്ക് അനുകൂലം? 'സുനിൽകുമാറിനെ സിപിഎം വഞ്ചിച്ചു; മുരളീധരനെ പ്രതാപനും ഡിസിസിയും ബലിയാടാക്കി'; വോട്ടെണ്ണാൻ ആറ് ദിവസം ബാക്കി നിൽക്കേ പരസ്പ്പരം പഴിചാരി ഇടതു -വലതു മുന്നണികൾ; സുരേഷ് ഗോപി തരംഗം പ്രതീക്ഷിച്ച് ബിജപി
- തമ്മനം ഫൈസലിന്റെ വീട്ടിൽ റെയ്ഡിന് എത്തുമ്പോൾ പൊലീസുകാർക്ക് ഗൂണ്ടകളുടെ സൽക്കാരം പൊടിപൊടിക്കുന്നു; ശുചിമുറിയിൽ ഒളിച്ചിരുന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി; ഗൂണ്ടകളെ പൂട്ടാനുള്ള 'ഓപ്പറേഷൻ ആഗ്' പൊളിക്കുന്ന പൊലീസ്-ഗൂണ്ട കൂട്ടുകെട്ട് പുറത്ത്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- ഗർഭനിരോധന ഉറയ്ക്കുള്ളിൽ പൊതിഞ്ഞ് സ്വർണം മലദ്വാരത്തിൽ കടത്തും; ശരീരം ഈ അന്യവസ്തുവിനെ പുറംതള്ളാതിരിക്കാൻ പിടിച്ചു നിൽക്കേണ്ടത് മണിക്കൂറുകൾ; അതിന് പ്രത്യേക പരിശീലനവും; സുരഭി ഖത്തൂണിനെ അഴിക്കുള്ളിലാക്കിയത് രഹസ്യ വിവരം; ഇനി എയർഹോസ്റ്റസുമാരും നിരീക്ഷണ റഡാറിൽ
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- കാമകേളികൾക്കായി വിദ്യാർത്ഥിനികളുടെ പ്ലഷർ സ്ക്വാഡ്; മുതലാളിത്തത്തിന്റെ പ്രതീകമാണെന്ന് ചൂണ്ടിക്കാട്ടി ചുവന്ന ലിപ്സ്റ്റിക്കിന് നിരോധനം; കൊന്നൊടുക്കിയത് പതിനായിരങ്ങളെ; ഇത്രയൊക്കെ ദ്രോഹിച്ചിട്ടും ഹീറോ; പ്രചാരണഗാനമായ 'ഫ്രണ്ട്ലി ഫാദർ' തരംഗം; കിം ജോങ് ഉൻ വീണ്ടും ഞെട്ടിക്കുമ്പോൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- സംസ്ഥാനത്ത് ദേശീയ പാത ആറുവരി പാതയിൽ വേഗപരിധി വീണ്ടും പുതുക്കി; എം 1 വിഭാഗത്തിലെ വാഹനങ്ങളുടെ വേഗപരിധി 110 കിലോമീറ്ററിൽ നിന്ന് 100 കിലോമീറ്ററായി കുറച്ചു; എം 2, എം 3 കാറ്റഗറി വാഹനങ്ങളുടെ വേഗപരിധി 90 കിലോമീറ്ററാക്കി
- തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ പുറത്ത്; കത്തിയമർന്ന ഹെലികോപ്ടറിൽ ആരും രക്ഷപെട്ടില്ലെന്ന് രക്ഷാപ്രവർത്തകർ സ്ഥിരീകരിച്ചു; അപകട സ്ഥലം കണ്ടെത്തിയത് തുർക്കിയ അയച്ച അകിൻസി നിരീക്ഷണ ഡ്രോൺ; അപകടത്തിന് പിന്നിൽ പലവിധം തിയറികൾ സജീവം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍