Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാർ; വഴിയേ പോകുന്ന കോൺഗ്രസ് നേതാക്കൾ പോലും ഉത്തരവുകൾ നൽകും; പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ല; കോർപ്പറേഷൻ-ബോർഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോൾ റബ്ബർ സ്റ്റാമ്പാകാൻ ഇല്ലെന്ന് സഹപ്രവർത്തകോട് പറഞ്ഞ് കുമാരസ്വാമി; ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനൊപ്പം ചേർന്ന ജനതാദൾ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിൽ; ലോക്‌സഭയിൽ കർണ്ണാടകയും ബിജെപി കൊണ്ടു പോകുമോ?

പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാർ; വഴിയേ പോകുന്ന കോൺഗ്രസ് നേതാക്കൾ പോലും ഉത്തരവുകൾ നൽകും; പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ല; കോർപ്പറേഷൻ-ബോർഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോൾ റബ്ബർ സ്റ്റാമ്പാകാൻ ഇല്ലെന്ന് സഹപ്രവർത്തകോട് പറഞ്ഞ് കുമാരസ്വാമി; ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനൊപ്പം ചേർന്ന ജനതാദൾ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിൽ; ലോക്‌സഭയിൽ കർണ്ണാടകയും ബിജെപി കൊണ്ടു പോകുമോ?

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസും ജെഡിഎസും വഴിപിരിയലിലേക്ക്. കർണ്ണാടകയിൽ ബിജെപി സർക്കാരുണ്ടാക്കുന്നത് ഒഴിവാക്കാനുള്ള കോൺഗ്രസ് -ജെഡിഎസ് കുട്ടുകെട്ടാണ് തകരുന്നത്. ഇരുവരും തമ്മിലുള്ള ഭിന്നത ദിവസം തോറും വർധിച്ചു വരുന്ന സാഹചര്യത്തിൽ പുതിയ ആരോപണവുമായി മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി വീണ്ടും രംഗത്ത്. കർണ്ണാടക നിയമസഭയിൽ 38 സീറ്റുകൾ മാത്രമുള്ള ജെ ഡി എസിനെ ഭരണം ഏൽപ്പിച്ചത് ബിജെപിയെ ഒഴിവാക്കാൻ മാത്രമായിരുന്നു. കോൺഗ്രസിന് 78ഉം ജെഡിഎസിന് 38ഉം സീറ്റ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഭരണം തുടങ്ങി മാസങ്ങൾ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയായ കരുമാസ്വാമിക്ക് എല്ലാം മതിയാവുകയാണ്. കോൺഗ്രസാണ് കർണ്ണാടക ഭരിക്കുന്നത്. കാര്യങ്ങളൊന്നും മുഖ്യമന്ത്രിക്ക് പോലും അറിയില്ല. ഇതോടെ കുമാരസ്വാമി പൊട്ടിത്തെറിക്കുകയാണ്. ഇത് കർണ്ണാടക രാഷ്ട്രയ്തതിൽ മാറ്റമുണ്ടാക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ 12 സീറ്റുകളിൽ മൽസരിക്കാനാണ് ജെഡിഎസ്സിന്റെ ശ്രമം. എന്നാൽ ആറ് സീറ്റുകൾ മാത്രമേ നൽകുവെന്ന് കോൺഗ്രസ് അറിയിച്ചെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതും കൂടുതൽ ഭിന്നതകൾക്ക് കാരണമാകും. ജെഡിഎസ്സിന് രണ്ട് എംപിമാരാണുള്ളത്. കോൺഗ്രസിന് 10 ഉം ബിജെപിക്ക് 16 ഉം എംപിമാരുണ്ട്. പരമാവധി സീറ്റുകൾ കർണ്ണാടകയിൽ ജയിക്കാനുള്ള ബിജെപി നീക്കത്തിനും തടസ്സമായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ ബിജെപിയെ ആശ്വാസത്തിലാകുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാനാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ. അതിനിടെ കുമാരസ്വാമിയുടെ പിണക്കം മാറ്റാനും കോൺഗ്രസ് ശ്രമം നടത്തുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വലിയ സ്വപ്‌നങ്ങളാണ് കർണ്ണാടകയിൽ കാണുന്നത്. അതിന് തടസ്സമുണ്ടാക്കാതെ നോക്കും.

കോൺഗ്രസിന്റെ ഇടപെടൽ മൂലം ഭരണത്തിൽ ഒരു ഗുമസ്തനെ പോലെയാണ് താൻ ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും മുഖ്യമന്ത്രിയെ പോലെയല്ല എന്നുമാണ് കുമാരസ്വാമി പറയുന്നത്. ജെഡിഎസ് എംഎൽഎമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. കോൺഗ്രസുമായി കൈകോർത്ത ശേഷം നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും കുമാരസ്വാമി യോഗത്തിൽ പറഞ്ഞതായാണ് എംഎൽഎമാർ നൽകുന്ന സൂചന. കോൺഗ്രസിൽ ഡികെ ശിവകുമാറാണ് കരുത്തൻ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയത്തിന് ചുക്കാൻ പിടിതച്ചതും. കോൺഗ്രസ് ഹൈക്കമാണ്ടിലും നല്ല സ്വാധീനമാണ്. അതുകൊണ്ട് കർണ്ണാടകയിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് ശിവകുമാറാണ്. ഇതേ ശിവകുമാറാണ് കർണ്ണാടക ഭരണത്തിലും ഇപ്പോൾ അവസാന വാക്ക്.

എല്ലാം കാര്യങ്ങളും കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമനുസരിച്ചാണ് ചെയ്യുന്നത്. പലപ്പോഴും അവരുടെ നിർബന്ധത്തിനു വഴങ്ങേണ്ടി വരുന്നു. അതല്ലാതെ മറ്റു മാർഗ്ഗങ്ങളില്ല. കടുത്ത സമ്മർദ്ദത്തിലാണ് ജോലി െചയ്യുന്നത്. മുഖ്യമന്ത്രിയായ തന്നോട് സഹപ്രവർത്തകനോട് എന്നപോലെയാണ് കോൺഗ്രസ് നേതാക്കൾ പെരുമാറുന്നത്. കുമാരസ്വാമി പറഞ്ഞു. യോഗത്തിൽ ഉടനീളം അസ്വസ്ഥനായി കാണപ്പെട്ട മുഖ്യമന്ത്രി, തന്റെ അനുവാദമില്ലാതെ കോൺഗ്രസ്, കോപ്പറേഷനുകളിലേക്കും ബോർഡുകളിലേക്കും ചെയർമാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയ്ക്ക് നിർബന്ധിച്ചതിലും എല്ലാം ദുഃഖിതനാണെന്നു യോഗത്തിൽ പങ്കെടുത്ത എംഎൽഎ മാധ്യമങ്ങളോടു പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയും വരെ സഖ്യത്തിൽ വിള്ളൽ ഉണ്ടാകാതെ സൂക്ഷിക്കണമെന്നു കുമാരസ്വാമിയുടെ പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ യോഗത്തിൽ ആവശ്യപ്പെട്ടു. പാർട്ടിക്കു വളരെ നിർണായകമായ തിരഞ്ഞെടുപ്പാണ് വരുന്നത്. കുറഞ്ഞത് ആറ് സീറ്റുകൾ എങ്കിലും സംസ്ഥാനത്തു നേടാനാണു ശ്രമം. അതുകൊണ്ടു തന്നെ പാർട്ടിയുടെ സാധ്യതകളെ തകിടം മറിക്കുന്ന ഒന്നും എംഎൽഎമാരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുതെന്ന് ദേവഗൗഡ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചില കോൺഗ്രസ് നേതാക്കളുമായി കൊമ്പുകോർത്ത മൂത്ത മകനും പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി.രേവണ്ണയുടെ സാന്നിധ്യത്തിലായിരുന്നു ദേവഗൗഡയുടെ ഉപദേശം. അങ്ങനെ കുമാരസ്വാമിയും രേവണ്ണയും കോൺഗ്രസ് വിരുദ്ധ ശത്രുക്കളാകുന്നു.

പേരിന് മുഖ്യമന്ത്രിയെങ്കിലും ഭരണം നടത്തുന്നത് ഡികെ ശിവകുമാറാണെന്ന പരാതിയാണ് കുമാരസ്വാമിക്കുള്ളത്. വഴിയേ പോകുന്ന കോൺഗ്രസ് നേതാക്കൾ പോലും ഉത്തരവുകൾ നൽകും. ഭരണത്തിൽ ഇടപെടുന്നു. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിയുന്നില്ലെന്നും കുമാരസ്വാമി പറയുന്നു. കോർപ്പറേഷൻ-ബോർഡ് സ്ഥാനങ്ങളുടെ വിഭജനം കൂടിയായപ്പോൾ റബ്ബർ സ്റ്റാമ്പാകാൻ ഇല്ലെന്ന് സഹപ്രവർത്തകോട് പറഞ്ഞ് കുമാരസ്വാമി എത്തുന്നതാണ് കർണ്ണാടക രാഷ്ട്രീയത്തെ പ്രതിസന്ധിയിലാക്കുന്നത്. ബിജെപിയെ തറപറ്റിക്കാൻ കോൺഗ്രസിനൊപ്പം ചേർന്ന ജനതാദൾ സഖ്യം വിടുന്നതിനെ കുറിച്ചുള്ള ആലോചനയിലാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ പരമാവധി സഹകരിക്കാൻ ജെ ഡി എസ് ശ്രമിക്കും. ശിവകുമാറിനെ പോലൊരു രാഷ്ട്രീയ ചാണക്യനെ പിണക്കാനും ജെഡിഎസ് ആഗ്രഹിക്കുന്നില്ല.

മൂന്നുദിവസം മാത്രം ആയുസുണ്ടായിരുന്ന ബിഎസ് യെദ്യൂരപ്പ സർക്കാർ രാജിവച്ചപ്പോൾ വിജയം കണ്ടത് കോൺഗ്രസിന്റെ കർണാടകയിലെ ചാണക്യൻ ഡികെ ശിവകുമാറിന്റെ തന്ത്രങ്ങളായിരുന്നു. കർണാടകയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ വന്നതിനെ തുടർന്ന് ജെഡിഎസിന് പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചപ്പോൾ തന്നെ പാർട്ടി ദേശീയ നേതൃത്വം തന്ത്രങ്ങൾ ഏൽപ്പിച്ചത് ശിവകുമാറിനെയാണ്. കോൺഗ്രസ് -ജനതാദൾ എസ് സഖ്യസർക്കാരിന് നീക്കം തുടങ്ങിയപ്പോൾ തന്നെ ശിവകുമാർ എംഎൽഎമാർ മറുകണ്ടം ചാടാനുള്ള സാധ്യത കണ്ട് എല്ലാവരെയും ഒരുമിച്ച് റിസോർട്ടിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഗവർണർക്ക് ജെഡിഎസ് -കോൺഗ്രസ് സഖ്യനേതൃത്വം സർക്കാരിനായി അവകാശവാദമുന്നയിച്ച് കത്ത് നൽകിയപ്പോൾ എംഎൽഎമാരെല്ലാം റിസോർട്ടിൽ ശിവകുമാറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇങ്ങനെ കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയത് ശിവകുമാറിന്റെ തന്ത്രങ്ങളാണ്. ഭരണത്തിലും ശിവകുമാർ പിടി മുറുക്കി. ഇതോടെയാണ് കുമാരസ്വാമിക്ക് കഷ്ടകാലം തുടങ്ങിയത്. പൊലീസിലെ സ്ഥലം മാറ്റം പോലും മുഖ്യമന്ത്രി അറിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് എല്ലാം മതിയായെന്ന മുഖ്യമന്ത്രി പറയുന്നത്.

ശതകോടീശ്വരനായ ശിവകുമാർ കർണാടകയിലെ കോൺഗ്രസിൽ സ്വന്തമായി അണികളുള്ള നേതാവാണ്. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ടുപിടിക്കുന്നത് ഒഴിവാക്കാനായി പാർട്ടി കൊണ്ടുവന്ന് ഒളിവിൽ പാർപ്പിച്ചത് അന്നും എംഎൽമാരെ സംരക്ഷിക്കേണ്ട ചുമതല കോൺഗ്രസ് നേതൃത്വമേൽപ്പിച്ചത് ശിവകുമാറിനെയായിരുന്നു. ഗുജറാത്ത് എംഎൽഎമാരെ സംരക്ഷിച്ചതിന് ശിവകുമാറിന്റെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയായിരുന്നു ബിജെപി ശിവകുമാറിനോട് പ്രതികാരം ചെയ്തത്.അദ്ദേഹത്തെ കസ്റ്റഡിയിലെക്കുകയും ചെയ്തിരുന്നു. കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ശിവകുമാറിനെ പരിഗണിച്ചെങ്കിലും അദ്ദേഹത്തിനെതിരേയുള്ള ആദായനികുതി കേസുകളടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി ജി പരമേശ്വരയെയാണ് രാഹുൽ ഗാന്ധി നിയോഗിച്ചത്. ഈ സാഹചര്യത്തിൽ കൂടിയാണ് വിശ്വസ്തരെ ഉപയോഗിച്ച് ഭരണത്തിലെ കാര്യങ്ങൾ ശിവകുമാർ നിയന്ത്രിച്ചത്.

ഡി.കെ. രാഷ്ട്രീയത്തിൽ മത്സരിക്കാനിറങ്ങുന്നത് 1985ൽ ആണ്. അന്ന് സന്തനൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടുമ്പോൾ എതിരാളി മുൻപ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ. ശക്തമായ പോരാട്ടത്തിനൊടുവിൽ ഡി.കെ. തോറ്റു. എന്നാൽ ഗൗഡ ലോക്‌സഭയിലേക്ക് മത്സരിക്കാൻ രാജിവച്ചതോടെ ശിവകുമാർ ഉപതെരഞ്ഞെടുപ്പിൽ ഇവിടെ നിന്ന് ജയിച്ചുകയറി. പിന്നീട് പിടിച്ചാൽ കിട്ടാതെ പറക്കുന്ന നേതാവായി വളരുന്നതാണ് കണ്ടത്. 1989ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വീണ്ടും ഗൗഡയ്‌ക്കെതിരേ മത്സരിച്ചു. ഇത്തവണയും തോൽവിയായിരുന്നു ഫലം. പക്ഷേ പാർട്ടിയിൽ ശക്തനാകാൻ അദേഹത്തിനായി. 94ലെ തെരഞ്ഞെടുപ്പിൽ എച്ച്.ഡി കുമാരസ്വാമിയോട് തോറ്റെങ്കിലും ബെംഗളൂരു മേഖലയിൽ കുടുതൽ കരുത്തനാകാൻ ശിവകുമാറിനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP