Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

നാലു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സി. എം സുലൈമാൻ നാട്ടിലേക്ക്

നാലു പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് സി. എം സുലൈമാൻ നാട്ടിലേക്ക്

ദമ്മാം : സൗദി അറേബ്യയിലെ 40 വർഷത്തെ പ്രവാസം അവസാനിപ്പിച്ച്പത്തനംതിട്ട നിരണം കോട്ടയ്ക്കകത്തു സി എം സുലൈമാൻ നാട്ടിലേക്കുമടങ്ങുകയാണ്. സൗദി അറേബിയയുടെ കുതിപ്പിനും ഇന്ത്യൻ സമൂഹത്തിന്റെപ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ഉന്നമനത്തിനും ദൃക്സാക്ഷിയായിഅദ്ദേഹം മടങ്ങുന്നത് തി കഞ്ഞ കൃതാർത്ഥതയോടെയാണ്.

ചങ്ങനാശേരി എസ്. ബി. കോളജിലെ വിദ്യാഭ്യാസത്തിനു ശേഷം 1975 ഓഗസ്റ്റ് മാസം15 നാണ് അദ്ദേഹം സൗദി സൗദി യിൽ എത്തുന്നത്. മലയാളി സമൂഹത്തിലെആദ്യ കാല പ്രവാസികളിൽ ഒരാളാണ് സുലൈമാൻ. നാട്ടിലും സാമൂഹ്യമേഖലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇവിടെയും സാമൂഹ്യപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരുന്നു. നിർമ്മലമായസൗഹാർദ്ദ ത്തിന്റെയും നിറഞ്ഞ പുഞ്ചിരിയോടും മാത്രമേ അദ്ദേഹത്തെകാണാൻ സാധിക്കുകയുള്ളു. ദീർഘമായ പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായി കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള വലിയ ഒരു സൗഹൃദനിരതന്നെ അദ്ദേഹത്തിനുണ്ട്.

1982-ൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി  ഇന്ദിരാ ഗാന്ധി ദമ്മാംസന്ദർശിച്ചപ്പോൾ ഇന്ത്യൻ കുട്ടികളുടെ വിദ്യാഭ്യാസത്തിനു ഒരു സ്‌കൂളിന്റെആവശ്യകത ശ്രദ്ധയിൽ പെടുത്താൻ അവർ താമസിച്ചിരുന്ന ദമ്മാം പാലസ്ഹോട്ടലിൽ വച്ച് നിവേദനം കൊടുത്തത് ശ്രീ സുലൈമാനും ഉൾപ്പെട്ടസംഘമായിരുന്നു. അപ്പോൾ തന്നെ ഇന്ദിരാഗാന്ധി അന്നത്തെ സൗദി
ഭരണാധികാരികളുമായി ബന്ധപ്പെടുകയും അനുമതിലഭ്യമാക്കുകയുമായിരുന്നു.

ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെആരംഭം അങ്ങനെയാണ് എന്ന് ശ്രീ സുലൈമാൻ ഓർമ്മിക്കുന്നു.പത്തനംതിട്ട ജില്ലാ പ്രവാസി കൂട്ടായ്മയായ പനോരമയുടെ സ്ഥാപകാംഗവും കഴിഞ്ഞ എട്ടു വർഷങ്ങളായി സംഘടനയുടെ പ്രസിഡന്റുമാണ്  സി. എംസുലൈമാൻ. ഉന്നതമായ ജീവിതവീക്ഷണവും കലർപ്പില്ലാത്ത മൂല്യബോധവുംകൈമുതലായ സുലൈമാന്റെ നാട്ടിലേക്കുള്ള മടക്കം ഇന്ത്യൻസമൂഹത്തിനുംമലയാളികൾക്ക് പ്രത്യേകിച്ചും നഷ്ടമാണെന്ന് പനോരമ ജനറൽ സെക്രട്ടറി അനിൽമാത്യൂസ് പറഞ്ഞു

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP