Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഈ കള്ളൻ അൽപം കോസ്റ്റ്‌ലിയാ..? വ്യപാരിയുടെ രണ്ടു ലക്ഷം തട്ടി കടന്നത് കുരങ്ങൻ; തട്ടിപ്പ് മകളുമായി ബാങ്കിൽ പോകുന്ന വഴി; വാദി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി; ഏതു വകുപ്പ് പ്രകാരം കേസെടുക്കണമെന്നറിയാതെ പൊലീസ്

ഈ കള്ളൻ അൽപം കോസ്റ്റ്‌ലിയാ..? വ്യപാരിയുടെ രണ്ടു ലക്ഷം തട്ടി കടന്നത് കുരങ്ങൻ; തട്ടിപ്പ് മകളുമായി ബാങ്കിൽ പോകുന്ന വഴി; വാദി പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി; ഏതു വകുപ്പ് പ്രകാരം കേസെടുക്കണമെന്നറിയാതെ പൊലീസ്

ആഗ്ര: പണം മോഷ്ടിച്ച ഈ കള്ളൻ അൽപം വിലപ്പിടിപ്പുള്ള ആളാണ് കാരണം ഇദ്ദേഹം തട്ടിയത് ഒന്നും രണ്ടും രൂപയല്ല രണ്ടു ലക്ഷമാണ്. ഇത്രയും വിലപിടിപ്പുള്ള കള്ളൻ മനുഷ്യനല്ല കുരങ്ങാണെന്നതാണ് വിചിത്രമായ കാര്യം.

ഉത്തർപ്രദേശിൽ വ്യാപാരിയുടെ പണമടങ്ങുന്ന ബാഗുമായാണ് കുരങ്ങൻ രക്ഷപ്പെട്ടത്. ഇയാളും മകളും ബാങ്കിലേക്ക് പോകുന്ന വഴിയാണ് 2 ലക്ഷം രൂപ കുരങ്ങൻ തട്ടിയെടുത്തത്. സ്ഥലത്ത് നിന്നും 60,000 രൂപ ഇയാൾക്ക് തിരികെ ലഭിച്ചു. ബാക്കി രൂപയുമായാണ് കുരങ്ങൻ രക്ഷപ്പെട്ടത്. ആഗ്രയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന് പുറത്താണ് സംഭവം നടന്നത്.

കുരങ്ങന്മാരുടെ ആക്രമണത്തിൽ ബൻസാലിന് നിസാരമായി പരുക്കേറ്റിട്ടുണ്ട്. ഇതിന് പിന്നാലെ പരാതിയുമായി ബൻസാൽ പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും ഏത് സെക്ഷൻ പ്രകാരം പരാതി എടുക്കണമെന്ന് അറിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. തുടർന്ന് താൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ബൻസാൽ പറഞ്ഞു. എന്നാൽ കേസ് എടുത്തിട്ടില്ലെങ്കിലും തങ്ങൾ തിരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു.

വിജയ് ബൻസാലും മകളും 2 ലക്ഷം രൂപ അടങ്ങിയ ബാഗുമായി ബാങ്കിലേക്ക് വന്നതായിരുന്നു. ഇതിനിടെയാണ് ഒരു സംഘം കുരങ്ങന്മാർ ആക്രമിക്കാൻ ശ്രമിച്ചത്. ബൻസാലിന്റെ മകളുടെ പക്കലാണ് ബാഗുണ്ടായിരുന്നത്. ഇതിലൊരു കുരങ്ങൻ പണം അടങ്ങിയ ബാഗ് തട്ടിപ്പറിച്ചു. 60,000 രൂപ ലഭിച്ചെങ്കിലും ബാക്കി പണവുമായി കുരങ്ങൻ രക്ഷപ്പെട്ടു.

'അവിടെ നിരവധി കുരങ്ങന്മാരുണ്ടായിരുന്നു. ബാങ്കിന്റെ പടി കയറുമ്പോഴാണ് കുരങ്ങൻ ബാഗ് തട്ടിപ്പറിച്ചത്. ഉടൻ തന്നെ കുരങ്ങൻ മുകളിലത്തെ നിലയിലേക്ക് ചാടിപ്പോയി', ബൻസാൽ പറഞ്ഞു. ബാങ്ക് ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളിൽ നിന്നും 60,000 രൂപ കണ്ടെത്തിയത്. ബാഗ് കീറിയതിന്റെ അവശിഷ്ടവും കണ്ടെടുത്തു. കുരങ്ങനെ സമീപത്ത് കണ്ടതിനെ തുടർന്ന് ഭക്ഷണം കാണിച്ച് ആകർഷിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങൻ ഓടിപ്പോയതായി ബാങ്ക് ജീവനക്കാർ പറഞ്ഞു.

ബാങ്കിന് സമീപത്തെ വനമ്പ്രദേശങ്ങളിൽ ചിലയിടത്ത് നിലവിൽ പരിശോധന നടത്തിയെങ്കിലും കുരങ്ങന്റെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. മരപ്പൊത്തുകളിൽ ചിലപ്പോൾ പണം സൂക്ഷിച്ചിട്ടുണ്ടാകാമെന്നും സംശയമുണ്ട്. കുരങ്ങന്മാരുടെ ശല്യം ഏറെയുള്ള സ്ഥലമാണ് ആഗ്ര. ഈ മാസം ആദ്യം കുരങ്ങന്മാരുടെ ആക്രമണത്തിൽ ടൂറിസ്റ്റുകൾക്ക് പരുക്കേറ്റിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP