Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

ജനറൽ ബിപിൻ റാവത്തിന് അടക്കം നാല് പേർക്ക് പത്മവിഭൂഷൺ; ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പത്മഭൂഷൺ; പത്മശ്രീ പുരസ്‌കാരം നീരജ് ചോപ്ര, സോനു നിഗം എന്നിവരടക്കം 107 പേർക്ക്; പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ നാല് മലയാളികൾ

ജനറൽ ബിപിൻ റാവത്തിന് അടക്കം നാല് പേർക്ക് പത്മവിഭൂഷൺ; ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക് പത്മഭൂഷൺ; പത്മശ്രീ പുരസ്‌കാരം നീരജ് ചോപ്ര, സോനു നിഗം എന്നിവരടക്കം 107 പേർക്ക്; പുരസ്‌കാര നേട്ടത്തിന്റെ നിറവിൽ നാല് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2022 ലെ പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകും. യുപി മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന കല്യാൺ സിങ്ങും പത്മവിഭൂഷൺ പട്ടികയിലുണ്ട്. സാഹിത്യം, വിദ്യാഭ്യാസം മേഖലയിൽ രാധേശ്യാം ഖേംക, പ്രഭാ ആത്രേ എന്നിവരാണു പത്മവിഭൂഷൺ നേടിയ മറ്റുള്ളവർ.

തമിഴ്‌നാട്ടിലെ കൂനുരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായാണ് അവാർഡ്. സിവിലിയന്മാർക്ക് നൽകുന്ന രണ്ടാമത്തെ പരമോന്നത പുരസ്‌കാരമാണ് പത്മവിഭൂഷൺ.

കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയ്ക്കും പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു. ഭാരത് ബയോടെക് മേധാവിമാരായ കൃഷ്ണ എല്ല, സുചിര എല്ല, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ എന്നിവർ അടക്കം 17 പേർക്ക് പത്മഭൂഷൺ പുരസ്‌കാരം ലഭിച്ചു.

മലയാളിയായ ചുണ്ടയിൽ ശങ്കരനാരായാണ മേനോന് (കായികം) പത്മശ്രീ ലഭിച്ചു. കൃഷി - മൃഗസംരക്ഷണ മേഖലയിലെ സംഭാവനകൾക്ക് ശോശാമ്മ ഫിലിപ്, സാഹിത്യകാരൻ പി. നാരായണക്കുറുപ്പ്, സാമൂഹിക പ്രവർത്തക കെ.വി. റാബിയ എന്നിവർക്കും കേരളത്തിൽനിന്ന് പത്മശ്രീ ലഭിച്ചു. അത്ലിറ്റ് നീരജ് ചോപ്ര, ഗായകൻ സോനു നിഗം എന്നിവരടക്കം 107 പേർക്കാണ് പത്മമശ്രീ പുരസ്‌കാരം.
പത്മശ്രീ ലഭിച്ചവരുടേതടക്കം 128 പുരസ്‌കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രസിദ്ധീകരിച്ചു.

വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് മലയാളിയായ ഡോ ശോശാമ്മ ഐപ്പിന് പത്മശ്രീ പുരസ്‌കാരം ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പാണ് പത്മശ്രീ നേടിയ മറ്റൊരു മലയാളി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP