Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

മലേഷ്യയിൽ എത്തുന്നത് വരെ ആ ചെറുപ്പക്കാരന് കൈകളിൽ പത്ത് വിരലുകൾ ഉണ്ടായിരുന്നു; ഇപ്പോൾ അതിൽ ചിലത് മാത്രം അവശേഷിക്കുന്നു; മലേഷ്യയിൽ നല്ലൊരു ജോലി സ്വപ്നം കണ്ട് പോകുന്നവർ എല്ലാം എത്തിപ്പെടുന്നത് എവിടെയെന്ന് അറിയുമോ; ഏജന്റുമാർ പറയുന്ന ജോലികളെല്ലാം മലേഷ്യൻ പൗരന്മാർക്ക് മാത്രം ഉള്ളതാണ്; മലേഷ്യയിൽ ജോലി തേടി പോകുന്നതിന് മുമ്പ് ഈ പോസ്റ്റ് ഒന്ന് വായിച്ചിരിക്കാം

മലേഷ്യയിൽ എത്തുന്നത് വരെ ആ ചെറുപ്പക്കാരന് കൈകളിൽ പത്ത് വിരലുകൾ ഉണ്ടായിരുന്നു; ഇപ്പോൾ അതിൽ ചിലത് മാത്രം അവശേഷിക്കുന്നു; മലേഷ്യയിൽ നല്ലൊരു ജോലി സ്വപ്നം കണ്ട് പോകുന്നവർ എല്ലാം എത്തിപ്പെടുന്നത് എവിടെയെന്ന് അറിയുമോ; ഏജന്റുമാർ പറയുന്ന ജോലികളെല്ലാം മലേഷ്യൻ പൗരന്മാർക്ക് മാത്രം ഉള്ളതാണ്; മലേഷ്യയിൽ ജോലി തേടി പോകുന്നതിന് മുമ്പ് ഈ പോസ്റ്റ് ഒന്ന് വായിച്ചിരിക്കാം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: രണ്ട് മാസം മുമ്പ് വരെ 28 വയസുകാരനായ ആ ചെറുപ്പക്കാരന്റെ കൈകളിൽ പത്ത് വിരലുകളും ഉണ്ടായിരുന്നു എന്നാൽ കുടുംബം നോക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് നടുവിൽ നിന്ന് മലേഷ്യയിലേക്ക് എത്തിപ്പെട്ടതിന് ശേഷം ആ പത്ത് വിരലുകളിൽ ചിലതെല്ലാം അവന് നഷ്ടപ്പെട്ടു. കൈവിരലുകൾ നഷ്ടമായതോടെ കമ്പനിയും ഏജന്റും കൈവിട്ടു. അതുകൊണ്ട് തന്നെ നാട്ടിലേക്ക് തിരികെ പോന്നെ മതിയാകൂ. ചില സാമൂഹ്യ പ്രവർത്തകരുടെ സഹായത്തോടെ ആ ചെറുപ്പക്കാരന് കിട്ടാവുന്ന അത്ര കാശും വാങ്ങിക്കൊടുത്ത് നാട്ടിലേക്ക് വിട്ടു.ജോലി വാഗ്ദാനം നൽകി അവരിൽ നിന്ന് ഒരു നല്ല തുകയും വാങ്ങി അന്യ രാജ്യങ്ങളിലേക്ക് കയറ്റിവിടുന്ന ചില വ്യാജ ഏജന്റുമാരുടെ ഇരകളിൽ ഒരാളാണ് ഈ ചെറുപ്പക്കാരൻ. ഇത്തരത്തിൽ പലരും കെണിയിൽ പെടുന്നുണ്ട് ചിലരെല്ലാം അതിൽ നിന്ന് രക്ഷപ്പെട്ട് പോരും. ചിലർ അതിൽ തന്നെ അവസാനിക്കും. എങ്കിലും ആരും ഒന്നും പഠിക്കില്ല. ഗൾഫ് രാജ്യങ്ങളിൽ പോകുന്ന പോലെ മലേഷ്യയിൽ ജോലി തേടി പോകുന്നവരാണ് ഇത്തരത്തിലുള്ള കെണികളിൽ കൂടുതലും പെടുന്നത്. വീണ്ടും ഇത് ആവർത്തിക്കുമ്പോൾ ഇനിയെങ്കിലും ഇതിന് ഒരു മാറ്റം ഉണ്ടാവണം അല്ലെങ്കിൽ ഉണ്ടാക്കണം എന്ന ഉറച്ച് ബോധ്യത്തിൽ ഫേസ് ബുക്ക് പോസ്റ്റുമായി എത്തിയിരിക്കുകയാണ് അബിദ് അടിവാരം എന്ന ആക്ടിവിസ്റ്റ്.

മലേഷ്യയിൽ ജോലിക്കായി പോകുന്നവരെ തേടി ഒളിഞ്ഞിരിക്കുന്ന കുരുക്കുകൾ എന്തെല്ലാമാണെന്നും. ജോലി വാഗ്ദാനത്തിൽപ്പെട്ടവരുടെ അവസ്ഥകളും വ്യക്തമായി വിവരിച്ചുകൊണ്ടാണ് അബിദ് പോസ്റ്റ് ഇട്ടിരിക്കുന്നത്. വിരലുകൾ നഷ്ടപ്പെട്ട ചെറുപ്പക്കാരന് കൗൺസിലിങ് കൊടുക്കണം എന്ന് ആവശ്യപ്പെട്ടാണ് നസീർ ഇക്ക അബിദിനെ വിളിക്കുന്നത്. കൗൺസിലിങ് നൽകി കിട്ടാവുന്നത്ര കാശും കമ്പനിയിൽ നിന്ന് വാങ്ങിക്കൊടുത്താണ് ആ ചെറുപ്പക്കാരനെ നാട്ടിലേക്ക് പറഞ്ഞ് വിട്ടതെങ്കിലും ഇനിയും ഒരുപാട് ചെറുപ്പക്കാർ അതും 25നും 35നും ഇടയിലുള്ള ചെറുപ്പക്കാർ ഇതുപോലെ മലേഷ്യയുടെ പല ഭാഗങ്ങളിലും കുടുങ്ങി കിടക്കുന്നുണ്ടെന്ന കൃത്യമായ ധാരണയിൽ ഇതിന് പരിഹാരം ആളുകളെ ബോധവൽക്കരിക്കുക, നാട്ടിൽ ഏജന്റുമാർക്കെതിരെ നടപടിയെടുക്കാൻ ശ്രമിക്കുക എന്നെല്ലാമാണെന്ന് അടിവരയിട്ട് അബിദ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

മറ്റേത് രാജ്യങ്ങളെക്കാളും വലിയ തോതിൽ മനുഷ്യക്കടത്ത് നടക്കുന്നത് മലേഷ്യയിലാണെന്ന് തോന്നുന്നുവെന്നും അബിദ് പറയുന്നു. മാത്രമല്ല മലേഷ്യയിൽ സ്ഥിതി ദയനീയമാണ്. കൃഷി സ്ഥലങ്ങളിലും ഫാക്ടറികളിലും കുടുങ്ങിപ്പോയ മനുഷ്യരുടെ അവസ്ഥ പ്രളയ ദുരന്തത്തിൽ പെട്ടവരേക്കാൾ ദയനീയമാണെന്നും പറയുന്നുണ്ട്. കൂടാതെ മലേഷ്യയിൽ ജനറൽ വർക്കേഴ്‌സ് ജോലിയിൽ ഇന്ത്യക്കാർക്ക് വിസ കൊടുക്കുന്നില്ല. അഡ്‌മിനിസ്‌ട്രേഷൻ സെക്രട്ടറി, അക്കൗണ്ടന്റ്, ഓഫിസ് അസിസ്റ്റന്റ്, ഡാറ്റ എൻട്രി തുടങ്ങി ഏജന്റുമാർ ഓഫർ ചെയ്യുന്ന എല്ലാ തസ്തികകളും മലേഷ്യൻ പൗരന്മാർക്ക് സംവരണം ചെയ്തു വെച്ചതാണ്. വിദേശികൾക്ക് വിസ കിട്ടില്ല. നമ്മളിപ്പോൾ സൗദിയിൽ കാണുന്ന 'നിതാഖത്ത്' വ്യവസ്ഥകൾ പതിനഞ്ചു കൊല്ലം മുമ്പ് നടപ്പാക്കിയ രാജ്യമാണ് മലേഷ്യ. എച്ച്ആർ ഡിപ്പാർട്ട്‌മെന്റിന്റെ ഇമെയിലും മാനേജരുടെ ഫോൺ നമ്പറുമൊക്കെ നൂറു ശതമാനം വ്യാജമാണ്. ഗൾഫ് രാജ്യങ്ങളിലെപ്പോലെ വിസിറ്റ് വിസയിൽ ചെന്ന് ജോലികണ്ടെത്തി വിസയിലേക്ക് മാറാനുള്ള സംവിധാനം മലേഷ്യയിൽ ഇല്ലെന്നും അബിദ് വ്യക്തമാക്കുന്നുണ്ട്. ഇത്തരത്തിൽ വളരെ വ്യക്തമായി തന്നെ മലേഷ്യൻ ജോലിയിൽ ഒളിഞ്ഞിരിക്കുന്ന കെണികൾ അബിദ് വിശദീകരിക്കുന്നുണ്ട്.

അതേസമയം അബിദിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ചെന്നൈ മലേഷ്യൻ കോൺസുലേറ്റിൽ ചെന്നപ്പോൾ മനക്കോട്ടകൾ തീർത്തിരിക്കുന്ന നൂറുകണക്കിന് അപേക്ഷ കരെ കണ്ടിരുന്നു. ല്ലാവരും വരുന്നത് വിസിറ്റിങ് വിസയിൽ. വരുന്നത് ജോലി ചെയ്യാൻ. പാവങ്ങൾ ഏതോ ദുരന്തഭൂമിയിൽ നെടുവീർപ്പിടുന്നുണ്ടാകണം. എന്നാണ് പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്. 100% പറഞ്ഞത് ശരിയാണ് മാക്‌സിമം ഷെയർ ചെയ്യുക ഞാൻ മലേഷ്യയിൽ ജോലി ചെയ്യുന്ന ആളാണ് എന്ന് പറഞ്ഞ് മറ്റൊരാൾ അബിദിന്റെ പോസ്റ്റിനെ പിനതുണയ്ക്കുന്നുമുണ്ട്. ഇത്തരത്തിൽ നിരവധി കമന്റുകളാണ് എത്തുന്നത്. ചിലർ തങ്ങൾ വീണ് പോയ കെണിയെക്കുറിച്ചും, മറ്റുചിൽ കെണിയിൽ വീണ് പോയവരെ രക്ഷിക്കാനും പറയുന്നുണ്ട്. കൂട്ടത്തിൽ ഇനിയും ആരും ഇത്തരം മോഹന വാഗ്ദാനങ്ങളിൽ വീണ്ട ജീവിതം ഹോമിക്കാതിരിക്കാൻ വേണ്ടി ആവുന്നതെല്ലാം ചെയ്യണമെന്നും പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP