Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

സാധനം വാങ്ങാനെന്ന വ്യാജേന ഷോപ്പിലെത്തി മൊബൈൽ ഫോണുമായി കള്ളൻ കടന്നു; പിന്തുടർന്നപ്പോൾ അരക്കിലോമീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ചു; സൗദി അറേബ്യയിൽ മലയാളി യുവാവിന് മോഷ്ടാക്കളുടെ ക്രൂരമർദ്ദനം

സാധനം വാങ്ങാനെന്ന വ്യാജേന ഷോപ്പിലെത്തി മൊബൈൽ ഫോണുമായി കള്ളൻ കടന്നു; പിന്തുടർന്നപ്പോൾ അരക്കിലോമീറ്ററോളം വാഹനത്തിൽ വലിച്ചിഴച്ചു; സൗദി അറേബ്യയിൽ മലയാളി യുവാവിന് മോഷ്ടാക്കളുടെ ക്രൂരമർദ്ദനം

സ്വന്തം ലേഖകൻ

റിയാദ്: മൊബൈൽ ഫോൺ ഷോപ്പിലെത്തി മോഷണം നടത്തിയ കള്ളനെ പിന്തുടർന്ന മലയാളി യുവാവിന് മോഷണ സംഘത്തിന്റെ ക്രൂരമർദനം. മോഷണ സംഘം സഞ്ചരിച്ച കാറിനടുത്തെത്തി ഫോൺ തിരികെ നൽകുവാൻ ആവശ്യപ്പെട്ടപ്പോഴാണ് ഉടൻ വാഹനം സ്റ്റാർട്ടാക്കി മുന്നോട്ടെടുക്കുകയും അരക്കിലോമീറ്ററോളം മലയാളി യുവാവിനെ വലിച്ചിഴയ്ക്കുകയും ചെയ്തത്. ബത്ഹയിലാണ് സംഭവം നടന്നത്.

സാധനം വാങ്ങാനെന്ന വ്യാജേന ഷോപ്പിൽ കയറിയ മോഷ്ടാവ് മൊബൈൽ ഫോൺ കൈക്കലാക്കി ഓടുകയായിരുന്നു. ഇയാൾ പിന്നാലെ പാഞ്ഞ മലയാളി ഇവർ സഞ്ചരിച്ച വാഹനത്തിന്റെ അടുത്തെത്തി മൊബൈൽ ഫോൺ ആവശ്യപ്പെട്ടപ്പോൾ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു. ഒടുവിൽ ഇത് കണ്ടുനിന്ന ആളുകൾ പിന്തുടർന്നതോടെ മലയാളിയെ വാഹത്തിൽനിന്ന് പുറത്തേക്ക് തള്ളിയിട്ട് കള്ളന്മാർ കടന്നുകളഞ്ഞു. ഇതിനിടയിൽ വാഹനത്തിൽ ഉണ്ടായിരുന്ന കള്ളന്മാരുടെ സംഘം മലയാളിയെ ക്രൂരമായി മർദിച്ചു.

മുഖത്തും നെഞ്ചിലും മർദനമേറ്റ മലയാളിയെ ഒടുവിൽ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. വാഹനത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിസരത്തുണ്ടായിരുന്നവർ വാഹനത്തിന്റെ ഫോട്ടോയും വിഡിയോയും പകർത്തി പൊലീസിന് നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP