Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി... ഒരു സ്വർഗീയ അനുഭൂതിയായി ഞാൻ എന്നും സ്മരിക്കുകയാണ്; ഇന്നേ വരെ മദറിന്റെ പ്രാർത്ഥനയാൽ അനുഗ്രഹീതനായി ഞാൻ ഓസ്ട്രേലിയായിൽ കുടംബത്തോടൊപ്പം താമസിക്കുന്നു; മദറിനെ നേരിൽ കണ്ട ഓർമ്മ പങ്കുവച്ച് പ്രകാശ് വാഴയിൽ മത്തായി

ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി... ഒരു സ്വർഗീയ അനുഭൂതിയായി ഞാൻ എന്നും സ്മരിക്കുകയാണ്; ഇന്നേ വരെ മദറിന്റെ പ്രാർത്ഥനയാൽ അനുഗ്രഹീതനായി ഞാൻ ഓസ്ട്രേലിയായിൽ കുടംബത്തോടൊപ്പം താമസിക്കുന്നു; മദറിനെ നേരിൽ കണ്ട ഓർമ്മ പങ്കുവച്ച് പ്രകാശ് വാഴയിൽ മത്തായി

പ്രകാശ് വാഴയിൽ മത്തായി

31 ഓഗസ്റ്റ് 1997, അഗതികളുടെ അമ്മ നമ്മുടെ 'മദർ ' പൊതുജനങ്ങളെ കണ്ട അവസാനത്തെ ദിവസം. എന്നെ സംബന്ധിച്ച്, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ, അനുഗ്രഹീതമായ ദിവസം കൂടി ആണത്. അന്നൊരു ഞായറാഴ്‌ച്ച ആയിരുന്നു . ഉച്ച കഴിഞ്ഞു ഞാനും എന്റെ ഒപ്പം കൽക്കട്ടയിൽ സൈനീക സേവനം ചെയ്യുന്ന രണ്ട് സുഹൃത്തുക്കളും ചേർന്ന് അഗതികളുടെ അമ്മയായ മദർ തെരേസയെ കാണാൻ മഠത്തിലേക്ക്.. ഞങ്ങളുടെ മിലിറ്ററി യൂണിറ്റിൽ നിന്നും സിവിൽ ഡ്രെസ്സിൽ ഏതാണ്ട് 2 മണിക്കൂർ സഞ്ചരിച്ചു വേണം മഠത്തിലെത്താൻ പലരോടും വഴി ചോദിച്ചു അവിടെ മദർ ഹൗസിനു മുൻപിൽ എത്തിയപ്പോൾ സമയം കടന്നു പോയി അവിടെ ഉണ്ടായിരുന്ന മണി ഞങ്ങൾ അടിച്ചു .

ഏതാനം മിനുട്ടിനുള്ളിൽ ഒരു കന്യാസ്ത്രി വന്നു വാതിൽ തുറന്നിട്ട് ചോദിച്ചു , 'ആരാ എന്തുവേണം ? 'ഞങ്ങൾ പറഞ്ഞു ഞങ്ങൾ മിലിറ്ററിക്കാരാണ് മദറിനെ ഒന്ന് കാണാൻ വന്നെതാണ് , അപ്പോൾ ആ സിസ്റ്റർ പറഞ്ഞു വിസിറ്റിങ് ടൈം കഴിഞ്ഞെല്ലോ നാളെ വന്നോളൂ . ഞാൻ പറഞ്ഞു, 'ഇന്ന് മാത്രമേ ഞങ്ങൾക്ക് വെളിയിൽ പോകാൻ പെർമിഷൻ ഉള്ളു' ഇതും പറഞ്ഞു വിഷമിച്ചു നിൽക്കുമ്പോൾ അതാ ആ തുറന്നു കിടക്കുന്ന കതകിനിടയിലൂടെ മദർ ഒരു വീൽച്ചെയറിൽ മുകളിലത്തെ നിലയിൽ നിന്നും ഞങ്ങളെ അങ്ങോട്ട് വിളിക്കുന്നു.

പിന്നെ ആ സിസ്റ്ററിന്റെ അനുവാദം പോലും വാങ്ങാതെ നേരെ മുകളിലത്തെ നിലയിൽ.ഹിന്ദി ഭാഷയിൽ തുടങ്ങി ഇംഗ്ലീഷ് ഭാഷയിൽ അവസാനിച്ച ഏതാണ്ട് 20 മിനിറ്റ് സമയം ഞങ്ങൾ 3 പേരും മുട്ടുകാലിൽ മദറിന്റെ മുൻപിൽ. സൈനീക ജീവിതം ,ക്രിസ്തീയ ജീവിതം, മാതാ പിതാക്കൾ , പ്രാർത്ഥന തുടങ്ങിയ കാര്യങ്ങൾ എല്ലാം മദർ ഞങ്ങളൂടെ ചോദിച്ചു . ഞങ്ങൾ പറയുന്ന കാര്യങ്ങൾ തല ചായ്ച്ചു മദർ കേട്ട് കൊണ്ടിരുന്നു.
എല്ലാം കഴിഞ്ഞപ്പോൾ ഞങ്ങളോട് ചോദിച്ചു ഞാൻ എന്താണ് നിങ്ങള്ക്ക് ചെയ്യേണ്ടത്? മൂന്ന് പേരും കണ്ണിൽ കണ്ണിൽ നോക്കി... ഞാൻ പറഞ്ഞു

''മദറിന്റെ പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഓർക്കണമേ !' അത് കേട്ടതും ഉദയസൂര്യന്റെ തേജസ്സാണ് ഞങ്ങൾക്ക് ആ മുഖത്ത് കാണാൻ സാധിച്ചത്. അങ്ങനെ രണ്ടു കാല്പാദത്തിലും ചേർത്തുവച്ച കൈവെള്ളയിലും ചുംബനങ്ങൾ നൽകി ഫോട്ടോയും എടുത്തു ഞങ്ങൾ പോകാൻ തുടങ്ങിയപ്പോൾ GOD IS love എന്നുള്ള കാർഡിൽ മദറിന്റെ പേരെഴുതി ഞങ്ങൾക്ക് തന്നു . വീണ്ടും വരാമെന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ വളരെ സംതൃപ്തിയുടെ യാത്ര പറഞ്ഞിറങ്ങി .

പ്രിയപ്പെട്ടവരെ, ഇനിയും അവിടെ ചെല്ലാം എന്ന സന്തോഷത്തിലായിരുന്നു ഞങ്ങൾ എല്ലാവരും. പക്ഷെ വിധി മറ്റൊന്നായിരുന്നു പിറ്റേ ദിവസം (അതായതു ഞങ്ങൾ കണ്ടതിന്റെ പിറ്റേ ദിവസം Sep 1 ) മദറിന് ശാരീരിക അസസ്ഥതയെ തുടർന്ന് സന്ദർശകർക്കു വിലക്ക് ഏർപ്പെടുത്തി. തുടർന്ന് Sep അഞ്ചാം തീയതി മദർ നമ്മളെയെല്ലാം വിട്ടു പോയി.

ഒരുപക്ഷെ മദറിനെ നേരിൽ കണ്ടു അവസാനമായി സംസാരിച്ച മഠത്തിനു പുറത്തു നിന്നുള്ള ഒരു മലയാളി ഞങ്ങൾ ആയിരിക്കാം ....ഇത്രയും വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നെല നടന്ന ഒരു കൂടിക്കാഴ്ചയായി... ഒരു സ്വർഗീയ അനുഭൂതിയായി ഞാൻ എന്നും സ്മരിക്കുകയാണ് . ഇന്നേ വരെ മദറിന്റെ പ്രാര്ഥനയാൽ അനുഗ്രഹീതനായി ഞാൻ ഓസ്ട്രേലിയായിൽ കുടംബത്തോടൊപ്പം താമസിക്കുന്നു ... അമ്മയുടെ അനുഗ്രഹത്തിൽ പ്രകാശ് വാഴയിൽ മത്തായി

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP