Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സൂയസ് കനാലിൽ ഗതാഗതം 'മുടക്കിയ' എവർ ഗിവൺ കപ്പലിന് 900 മില്യൺ ഡോളർ പിഴ ചുമത്തി ഈജിപ്ത്; നഷ്ടപരിഹാരം നൽകിയാൽ മാത്രമെ കപ്പൽ വിട്ടുനൽകുവെന്ന് കനാൽ അധികൃതർ

സൂയസ് കനാലിൽ ഗതാഗതം 'മുടക്കിയ'  എവർ ഗിവൺ കപ്പലിന് 900 മില്യൺ ഡോളർ പിഴ ചുമത്തി ഈജിപ്ത്;  നഷ്ടപരിഹാരം നൽകിയാൽ മാത്രമെ കപ്പൽ വിട്ടുനൽകുവെന്ന് കനാൽ അധികൃതർ

ന്യൂസ് ഡെസ്‌ക്‌

കയ്‌റോ: സൂയസ് കനാലിൽ ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടുത്തി കുടുങ്ങിക്കിടന്ന എം വി എവർ ഗിവൺ കപ്പൽ പിടിച്ചെടുത്ത് ഈജിപ്ത്. 900 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകിയാൽ മാത്രമേ കപ്പൽ വിട്ടുനൽകുകയുള്ളൂവെന്ന് കനാൽ അധികൃതർ കപ്പൽ ഉടമകളെ അറിയിച്ചു.

2,00,200 ടൺ ഭാരം വരുന്ന ചരക്കുകപ്പലാണ് മാർച്ച് 23ന് സൂയസ് കനാലിൽ കുടുങ്ങിയത്. കപ്പൽ കുടുങ്ങിയതോടെ ഈജിപ്ത്തിന് ഒരു ദിവസം 12 മുതൽ 15 മില്യൺ ഡോളർ വരെ വരുമാനമാണു നഷ്ടമായത്. ഇതേത്തുടർന്നാണ് കപ്പലിന് 900 മില്യൺ ഡോളർ പിഴ ചുമത്തിയത്. എന്നാൽ കമ്പനി അത് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെ കപ്പൽ പിടിച്ചെടുക്കുകയായിരുന്നുവെന്നു സൂയസ് കനാൽ അഥോറിറ്റി ചീഫ് ഒസാമ റാബി പറഞ്ഞതായി സർക്കാർ മാധ്യമമായ അൽഅഹ്‌റം റിപ്പോർട്ട് ചെയ്തു.

ആറു ദിവസം നീണ്ടുനിന്ന കഠിനശ്രമങ്ങൾക്കു ശേഷമാണ് സൂപ്പർമൂൺ വേലിയേറ്റ സമയത്ത് കപ്പൽ നീക്കിയത്. സൂപ്പർമൂൺ മൂലമുണ്ടായ ഉയർന്ന വേലിയേറ്റം സൃഷ്ടിച്ച തിരമാലകളാണ് കണ്ടെയ്‌നറിനെ ഇളക്കാൻ സഹായിച്ചത്. 60 അടി താഴേക്ക് ഡ്രഡ്ജ് ചെയ്ത് 9,50,000 ഘനയടിയിലധികം മണൽമാറ്റി, 14 ടഗ്ഗുകൾ കൂടി ചേർന്ന് വലിച്ചുനീക്കുകയായിരുന്നു.

എവർഗ്രീൻ കപ്പൽ കമ്പനിയും ഇൻഷുറൻസ് കമ്പനികളും കനാൽ അഥോറിറ്റിയും തമ്മിൽ സന്ധിസംഭാഷണങ്ങൾ തുടരുകയാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ജപ്പാൻ ഉടമസ്ഥതയിലുള്ള തായ്വാൻ ഓപ്പറേറ്റ് ചെയ്യുന്ന, പാനമ ഫ്‌ളാഗ്ഡ് കപ്പൽ കനാലിലെ ഗ്രേറ്റ് ബിറ്റർ ലേക്കിലേക്ക് മാറ്റിയിരിക്കുകയാണ്. കപ്പൽ കുടുങ്ങിയതുമൂലമുണ്ടായ നഷ്ടങ്ങളും പരിപാലന ചെലവുകളും കണക്കാക്കിയാണ് തുക നിശ്ചയിച്ചിരിക്കുന്നതെന്ന് റാബി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP