Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്ത്യൻ പ്രവാസിക്ക് ദുബായിൽ കോവിഡ്-19; വിവരം സ്ഥിരീകരിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്; അടുത്ത ബന്ധമുള്ളവരെ സ്‌ക്രീൻ ചെയ്തപ്പോൾ ഫലം നെഗറ്റീവ്; മൂന്നുപേർക്ക് രോഗം ഭേദമായെന്നും റിപ്പോർട്ട്; രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തി വച്ച് സൗദി അറേബ്യ

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ ഇന്ത്യൻ പ്രവാസിക്ക് ദുബായിൽ കോവിഡ്-19; വിവരം സ്ഥിരീകരിച്ച് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ്; അടുത്ത ബന്ധമുള്ളവരെ സ്‌ക്രീൻ ചെയ്തപ്പോൾ ഫലം നെഗറ്റീവ്; മൂന്നുപേർക്ക് രോഗം ഭേദമായെന്നും റിപ്പോർട്ട്; രണ്ടാഴ്ചത്തേക്ക് എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തി വച്ച് സൗദി അറേബ്യ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: അവധി കഴിഞ്ഞ് മടങ്ങി എത്തിയ ഒരു ഇന്ത്യൻ പ്രവാസിക്ക് ദുബായിൽ കോവിഡ് 19. ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിരീകരിച്ച കേസുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും സ്‌ക്രീനിങ് ചെയ്യുന്നതുൾപ്പെടെ മാരകമായ വൈറസ് പടരാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി മന്ത്രാലയം അറിയിച്ചു. പരിശോധനാ ഫലം നെഗറ്റീവാണ്. യഅതേസമയം കൊറോണ ബാധിച്ച മൂന്ന് പേർക്ക് രോഗം ഭേദമായെന്ന റിപ്പോർട്ടുകളും പുറത്തു വന്നു.

ഏഴു ഇന്ത്യക്കാരടക്കം എൺപത്താറുപേർക്കാണ് യുഎഇയിൽ വൈറസ് ബാധയേറ്റത്. അതേസമയം, സൗദിയിൽ എല്ലാ അന്താരാഷ്ട്ര വിമാനസർവീസുകളും നിർത്തിവച്ചു. അതേസമയം, മുൻനിശ്ചയിച്ച പ്രകാരം ഇന്നു പതിനൊന്നു മണി മുതൽ സൗദി അന്താരാഷ്ട്ര വിമാനസർവീസുകൾ നിർത്തിവച്ചു. രണ്ടാഴ്ചത്തേക്കാണ് രാജ്യത്തിനകത്തും പുറത്തേക്കുമുള്ള സർവീസുകൾ റദ്ദാക്കിയത്.

വിദേശ സന്ദർശനം കഴിഞ്ഞോ തിരിച്ചെത്തുന്ന സ്വദേശികളും വിദേശികളും 14 ദിവസം പുറത്തിറങ്ങരുതെന്നും പൊതു സമ്പർക്കം പുലർത്തരുതെന്നും ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. സൗദിയിൽ 17 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ ആകെയെണ്ണം 103 ആയി.

ഇന്ന് പുതുതായി എട്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കുവൈറ്റിലെ കോവിഡ് 19 ബാധിതരുടെ എണ്ണം 112 ആയി. ഒമ്പത് പേർ കൊറോണ രോഗ ബാധയിൽ നിന്ന് മുക്തരായതായും രോഗം പരിശോധിച്ച 324 പേരെ വിട്ടയച്ചതായും നാലുപേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നും കുവൈറ്റ് ആരോഗ്യ മന്ത്രാലയം പൊതുജന വിഭാഗം അസി. അണ്ടർ സെക്രെട്ടറി ഡോ. ബുധേയനാ അൽ മുദ്ദഫ് വാർത്താ അറിയിച്ചു.

പുതുതായി വൈറസ് ബാധിച്ചവരിൽ മൂന്നുപേർ യുകെയിൽ നിന്ന് മടങ്ങിയെത്തിയ സ്വദേശികളും മറ്റു മൂന്നുപേർ യുകെയിൽ നിന്നെത്തിയവരുമായി ബന്ധപ്പെട്ട സ്വദേശികളുമാണ്. രോഗബാധ സ്ഥിരീകരിച്ചവരിൽ ഒരാൾ യുഎഇയിൽ പോയി മടങ്ങിയെത്തിയ സ്വദേശിയും മറ്റൊരാൾ ഇറാനിൽ നിന്ന് എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്ന സ്വദേശിയുമാണ്.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈറ്റ് ആരോഗ്യ മന്ത്രാലയ നിർദേശങ്ങൾ പാലിക്കുന്നതിന് സ്വദേശികളും വിദേശികളും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും വാർത്താ വിതരണമന്ത്രാലയം അറിയിച്ചു.

നിലവിൽ കുവൈറ്റിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ മാത്രമാണ് ഗുരുതരാവസ്ഥയിൽ. കാര്യങ്ങൾ ആരോഗ്യ മന്ത്രാലയത്തിന്റെ വരുതിയിൽ വരുന്നതിന്റെ ലക്ഷണമാണ് എങ്ങും കാണുന്നത്. അസർബൈജാനിൽനിന്ന് വന്ന ഈജിപ്തുകാരനിൽനിന്ന് ക്യാമ്പിന് പുറത്തുള്ള ഏതാനും പേരിലേക്ക് പകർന്നത് മാത്രമാണ് അൽപം ആശങ്ക വർധിപ്പിച്ചത്. മറ്റുള്ളവർ വിദേശത്തുനിന്ന് വന്ന് നേരിട്ട് നിരീക്ഷണ ക്യാമ്പിൽ പ്രവേശിച്ചതിനാൽ പുറത്തുള്ളവരുമായി ബന്ധപ്പെട്ടിട്ടില്ല.

ഏഴ് ഈജിപ്തുകാർ, ഒരു സുഡാനി, ഒരു ഇന്ത്യക്കാരൻ എന്നിവരിലേക്കാണ് അസർബൈജാനിൽനിന്ന് വന്നയാൾ വഴി വൈറസ് എത്തിയത്. ഇവർ വഴി പുറത്തുപോയിട്ടുണ്ടാവാനുള്ള സാധ്യത മുന്നിൽ കണ്ടാണ് റെസ്റ്റാറന്റുകൾക്കും സലൂണുകൾക്കും മാളുകൾക്കുമെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയത്. സംശയമുള്ള കേന്ദ്രങ്ങളിലെല്ലാം ആരോഗ്യ മന്ത്രാലയത്തിന്റെ ശക്തമായ നിരീക്ഷണമുണ്ട്. കുറച്ചുദിവസം കൂടി നിർദേശങ്ങൾ പാലിച്ച് ജനങ്ങൾ സഹകരിച്ചാൽ കുവൈറ്റ് പൂർണമായി കോവിഡ് മുക്തമാവുമെന്നാണ് പ്രതീക്ഷ.

അതേസമയം, ലോകത്തെയാകെ ഭീതിയിൽ ആഴ്‌ത്തിയ കൊറോണ വൈറസ് -കോവിഡ് 19രോഗ പ്രതിരോധ നടപടികൾ രാജ്യത്ത് വസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷയും ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുന്നതിന് പരമപ്രാധാന്യം നൽകി ഒരേ മനസ്സോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ആവശ്യപ്പെട്ടതായി ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സിവിൽ ഡിഫെൻസ് കമ്മിറ്റി ചെയർമാനുമായ അനസ് അൽ സലേഹ് കുവൈത്ത് ഔദ്യോഗിക വാർത്താ ഏജൻസിയായ കുനയോട് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP