Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202417Friday

10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്‌റ്റോപ്പിന് പകരം തൊട്ടടുത്ത സ്‌റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്

10 രൂപ നൽകിയപ്പോൾ ടിക്കറ്റിന് 13 രൂപ; ആകെയുള്ള 500 ന്റെ നോട്ട് നൽകിയതോടെ കലി തുള്ളി കണ്ടക്ടർ; ഇറങ്ങേണ്ട സ്‌റ്റോപ്പിന് പകരം തൊട്ടടുത്ത സ്‌റ്റോപ്പിൽ നിർത്തിയപ്പോൾ ചവിട്ടി താഴെയിട്ട് മർദ്ദനം; തൃശൂരിൽ 68 കാരന്റെ ജീവനെടുത്തത് 3 രൂപയെ ചൊല്ലിയുള്ള തർക്കം; കൊലക്കുറ്റത്തിന് കേസ്

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: സ്വകാര്യ ബസ് യാത്രയ്ക്കിടെ ചില്ലറയുടെ പേരിലുണ്ടായ തർക്കത്തിൽ പൊലിഞ്ഞത് ഒരു മനുഷ്യജീവൻ. ബസിൽ നിന്ന് കണ്ടക്ടർ തള്ളിയിടുകയും മർദ്ദിക്കുകയും ചെയ്ത 68കാരൻ ചികിത്സയിലിരിക്കെ മരിച്ചു. തൃശൂർ കരുവന്നൂർ സ്വദേശി പവിത്രനാണ് എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഏപ്രിൽ രണ്ടിനായിരുന്നു പവിത്രനെ കണ്ടക്ടർ ബസ്സിൽനിന്ന് തള്ളിയിട്ടത്.

ഒരുമാസത്തെ ആശുപത്രി വാസത്തിനൊടുവിലാണ് പവിത്രൻ മരണമടഞ്ഞത്.ഹൃദ്രോഗിയായ പവിത്രനെ യാതൊരു ദാക്ഷിണ്യവും ഇല്ലാതെയാണ് തൃശൂർ കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ കണ്ടക്ടർ ഊരകം സ്വദേശി കടുകപ്പറമ്പിൽ രതീഷ് മർദിച്ചതെന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. രതീഷ് റിമാൻഡിലാണ്.

ഏപ്രിൽ രണ്ടിന് ഉച്ചയ്ക്കു പന്ത്രണ്ടോടെയാണു സംഭവം. തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ സ്റ്റോപ്പിൽ നിന്നാണു പവിത്രൻ ബസിൽ കയറിയത്. 10 രൂപ നൽകിയപ്പോൾ ടിക്കറ്റിനു 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകിയതാണു കണ്ടക്ടറെ പ്രകോപിപ്പിച്ചത്. ബാക്കി നൽകിയ തുകയിൽ കുറവു കണ്ട് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. പവിത്രന് ഇറങ്ങേണ്ടിടത്തു നിർത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നെന്നു യാത്രക്കാർ പറഞ്ഞു.

റോഡിൽ തലയിടിച്ചാണു വീണത്. പിന്നാലെ പുറത്തിറങ്ങിയ കണ്ടക്ടർ തല പിടിച്ചു കല്ലിൽ ഇടിക്കുകയും മർദനം തുടരുകയും ചെയ്തതായും സഹയാത്രികർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണു കണ്ടക്ടറെ പിടിച്ചുമാറ്റിയത്. ഇവർ ബസ് തടഞ്ഞിടുകയും ചെയ്തു. സാരമായി പരുക്കേറ്റ പവിത്രൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സിസിയുവിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കഴുത്തിലെ എല്ലു പൊട്ടിയതായി ആശുപത്രി അധികൃതർ അറിയിച്ചു. തലയിൽ 6 തുന്നലിടേണ്ടിവന്നിരുന്നു.

തള്ളിയിട്ട ശേഷവും കണ്ടക്ടർ വയോധികനെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയാറായില്ലെന്നും ബസിൽ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്‌സാശികളായ പ്രവീൺ, പുരുഷൻ എന്നിവർ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവർത്തിയായിരുന്നുവെന്നും ഇവർ പറഞ്ഞു.

ഒന്നും പറ്റിയിട്ടില്ലലോ എന്ന് പറഞ്ഞാണ് വീണ്ടും താഴേക്ക് ഇട്ടതെന്നും കല്ലിൽ ഇടിച്ചാണ് തലയ്ക്ക് ക്ഷതമേറ്റതെന്ന് ദൃക്‌സാക്ഷിയായ പുരുഷൻ എന്നയാൾ പറഞ്ഞു. വീണുകിടക്കുന്നത് കണ്ട് പോയി നോക്കിയപ്പോഴാണ് തലയിൽ മുറിവേറ്റത് കണ്ടതെന്നും ഇക്കാര്യം കണ്ടക്ടറോട് പറഞ്ഞപ്പോൾ പൊക്കി നോക്കിയശേഷം ഒരു കുഴപ്പവുമില്ലലോ എന്ന് പറഞ്ഞ് വീണ്ടും താഴേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷിയായ പ്രവീൺ പറഞ്ഞു. ഇതോടെകൂടിയാണ് ആളുടെ ബോധം പോയത്. കണ്ടക്ടർ ആകെ ബഹളം വെച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രവീൺ പറഞ്ഞു.

ആദ്യം മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ തൃശ്ശൂരിലെയും കൊച്ചിയിലെയും ആശുപത്രിയിലേയ്ക്ക് മാറ്റി. ചികിത്സയിലിരിക്കെ കൊച്ചിയിലെ ആശുപത്രിയിലായിരുന്നു മരണം. സംഭവം കണ്ട നാട്ടുകാർ കണ്ടക്ടറെ തടഞ്ഞു വെച്ച് ഇരിങ്ങാലക്കുട പൊലീസിൽ വിവരം അറിയിച്ചതോടെ പൊലീസെത്തി കണ്ടക്ടറേയും, ബസും കസ്റ്റഡിയിലെടുത്തിരുന്നു. പവിത്രൻ മരിച്ചതോടെ കണ്ടക്ടർക്കെതിരെ കൊലക്കുറ്റം ചുമത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP