Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്; അപകടം പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നതിനിടെ; പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരം; രാജീവ് തീവ്ര പരിചരണ വിഭാഗത്തിൽ; വാഹനം മനഃപൂർവ്വം കൊണ്ട് ഇടിപ്പിക്കുകയായിരുന്നെന്ന് കെ മുരളീധരൻ; അപ്രതീക്ഷിതമായ പ്രവർത്തകർ ചാടി വീണപ്പോൾ വാഹനം വെട്ടിച്ചതാണെന്ന് പൊലീസിന്റെ വിശദീകരണം

മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്ക്; അപകടം പ്രതിഷേധത്തിന്റെ ഭാഗമായി കരിങ്കൊടി കാണിക്കുന്നതിനിടെ; പരിക്കേറ്റ നാലുപേരിൽ ഒരാളുടെ നില ഗുരുതരം; രാജീവ് തീവ്ര പരിചരണ വിഭാഗത്തിൽ; വാഹനം മനഃപൂർവ്വം കൊണ്ട് ഇടിപ്പിക്കുകയായിരുന്നെന്ന് കെ മുരളീധരൻ; അപ്രതീക്ഷിതമായ പ്രവർത്തകർ ചാടി വീണപ്പോൾ വാഹനം വെട്ടിച്ചതാണെന്ന് പൊലീസിന്റെ വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം തട്ടി കോൺഗ്രസ് പ്രവർത്തകർക്ക് പരിക്ക്. നാല് പേർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില അതീവ ഗുരുതരം.യൂത്ത് കോൺഗ്രസ് പ്രവർത്തകരായ രാജീവ്, വിപിൻ, കോൺഗ്രസ് പ്രവർത്തകരായ മുനീർ കൃഷ്ണകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. രാജീവിനെയും വിപിനെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുനീർ, കൃഷ്ണകുമാർ എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഇവരിൽ രാജീവിനെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കരിങ്കൊടികളുമായി ചാടിവീഴുമ്പോഴായിരുന്നു അപകടം. അതിവേഗത്തിൽ എത്തിയ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം പ്രവർത്തകരെ ഇടിച്ചിടുകയായിരുന്നു.ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് ഇന്ന് യു.ഡി.എഫ് കരിദിനം ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാനായി മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീഴുകയായിരുന്നു.

ഇതിനിടയിലാണ് പ്രവർത്തകർക്ക് പരിക്കേറ്റത്. അപ്രതീക്ഷിതമായി പ്രവർത്തകർ ചാടിവീണത് കണ്ട് ഡ്രൈവർ വാഹനം വെട്ടിച്ചപ്പോഴാണ് പ്രവർത്തകർക്ക് പരിക്കേറ്റതെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന വിശദീകരണം.അതേസമയം പ്രവർത്തകർക്ക് പരിക്കേറ്റ സംഭവത്തിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ കെ മുരളീധരൻ എംഎൽഎ രംഗത്തെത്തി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നത് ആദ്യ സംഭവം അല്ല. പ്രതിഷേധക്കാരെ വാഹനം കൊണ്ട് ഇടിപ്പിക്കുകയായിരുന്നുവെന്നും മുരളീധരൻ ആരോപിച്ചു.

ശബരിമല കർമ്മസമിതി പ്രഖ്യാപിച്ച ഹർത്താലിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ പരക്കെ അക്രമം. ഹർത്താൽ അനുകൂലികളുടെ പ്രകടനത്തിനിടെ മാധ്യമപ്രവർത്തകർക്ക് നേരെ അക്രമം. ഏഷ്യാനെറ്റ് ന്യൂസ് കാമറമാൻ ബൈജു വി.മാത്യൂവിന് പരിക്ക്. പാലക്കാട് സിപിഐ ജില്ലാകമ്മിറ്റി ഓഫീസും പരിസരത്ത് നിർത്തിയിട്ട വാഹനങ്ങളും അനുകൂലികൾ അടിച്ചു തകർത്തു.പന്തളത്ത് സിപിഎം ഓഫീസിന് നേരെ ആക്രണം. മലപ്പുറത്തെ സംഘർഷത്തെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

തലശേരിയിൽ സിപിഎം ബിജെപി സംഘർഷത്തെ തുടർന്ന് ബോംബേറ് ഉണ്ടായി. തലശേരിക്കടുത്തുകൊളശേരിയിലാണ് ബോംബേറ് നടന്നത്. എന്നാൽ എറിഞ്ഞ രണ്ട് ബോംബുകൾ പൊട്ടാത്തതിനെ തുടർന്ന് വലിയ ഒരു അപകടം ഒഴിവായി. കണ്ണൂർ ഇന്ത്യൻ കോഫി ഹൗസ് അടപ്പിക്കാൻ ഹർത്താൽ അനുകൂലികൾ ശ്രമം നടത്തി. എന്നാൽ പരിസരത്ത് സിപിഎം പ്രവർത്തകർ കൂട്ടം കൂടി നിന്നതിനാൽ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP