Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

കന്യാസ്ത്രീയുടെ മൊഴി തെളിയിക്കുന്നത് നിരവധി പേർ ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന്; പലരും പുറത്തുപറയാൻ തയ്യാറാകാത്തത് പ്രതിയെ സഭ സംരക്ഷിക്കുന്നതിനാൽ; വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണം എന്ന് കന്യാസ്ത്രീകൾ

കന്യാസ്ത്രീയുടെ മൊഴി തെളിയിക്കുന്നത് നിരവധി പേർ ഫ്രാങ്കോ മുളക്കലിന്റെ ലൈംഗിക ചൂഷണത്തിന് വിധേയമായിട്ടുണ്ടെന്ന്; പലരും പുറത്തുപറയാൻ തയ്യാറാകാത്തത് പ്രതിയെ സഭ സംരക്ഷിക്കുന്നതിനാൽ; വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണം എന്ന് കന്യാസ്ത്രീകൾ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: വീണ്ടും ലൈംഗികാരോപണം ഉയർന്ന സാഹചര്യത്തിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കാനോൻ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഫ്രാങ്കോയെ ബിഷപ് സ്ഥാനത്ത് നിന്നും മാറ്റണമെന്നും സഭാ നേതൃത്വം ബിഷപ്പിനെ പിന്തുണക്കുന്നിടത്തോളം കാലം മൊഴി നൽകാനാകില്ല എന്നുമാണ് കന്യാസ്ത്രീകളുടെ നിലപാട്. പുതിയ ആരോപണത്തിൽ പൊലീസ് കേസെടുക്കാതിരുന്നത് പരാതി നൽകാത്ത സാഹചര്യത്തിലാണ്. കന്യാസ്ത്രീ പരാതി നൽകാതിരുന്നത് ബിഷപ്പിന്റെ സമ്മർദം മൂലമെന്നും സിസ്റ്റർ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

നിരവധി പരാതികൾ ഉയർന്നിട്ടും ബിഷപ്പിനെ സസ്പെൻഡ് ചെയ്യാനോ സ്ഥാനങ്ങളിൽ നിന്ന് മാറ്റി നിർത്താനോ സഭാ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും 'സേവ് അവർ സിസ്റ്റേഴ്സ'് എന്ന മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന സിസ്റ്റർ അനുപമ പറയുന്നു. ഫ്രാങ്കോക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട് പോകുന്ന ഈ പ്രസ്ഥാനത്തിലെ മറ്റ് കന്യാസ്ത്രീകളും സഭാ നടപടി ആവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.

ബിഷപ്പിനെതിരേ മൊഴി നൽകിയ കന്യാസ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണം. വിചാരണ നീട്ടിക്കൊണ്ടു പോവാനാണ് ബിഷപ് വിടുതൽ ഹർജി നൽകിയത്. ബിഷപ് ഫ്രാങ്കോക്കെതിരേ മറ്റൊരു കന്യസ്ത്രീ മൊഴി നൽകിയതിൽ സന്തോഷമുണ്ട്. കന്യാസ്ത്രീയുടെ മൊഴി കേസായി സ്വീകരിക്കേണ്ടതായിരുന്നു. കത്തോലിക്ക സഭ ഇനി മൗനം വെടിയണം. പീഡിതർക്കൊപ്പം നിൽക്കുന്നതിന് പകരം പീഡിപ്പിച്ചവർക്കൊപ്പമാണ് സഭ ഇപ്പോഴുമുള്ളത്. പീഡിതരെ വീണ്ടും ക്രൂശിക്കുന്നതിൽ നിന്ന് സഭ മാറിനൽക്കണമെന്നും സിസ്റ്റർ അനുപമ ആവശ്യപ്പെട്ടു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണവുമായി മിഷനറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയാണ് രംഗത്തു വന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് പുതിയ ആരോപണം. ഈ കേസിലെ 14ാം സാക്ഷിയായ കന്യാസ്ത്രീ കോടതിയിൽ മൊഴി നൽകി. 'ഫ്രാങ്കോക്കെതിരെ പുറത്തുവന്നിരിക്കുന്ന കന്യാസ്ത്രീയുടെ മൊഴി നിരവധി പേർ ഇത്തരം ചൂഷണങ്ങൾക്ക് വിധേയരായിട്ടുണ്ടെന്ന് തന്നെയാണ് തെളിയിക്കുന്നത്. പക്ഷെ മിക്കവരും പുറത്തു പറയാൻ തയ്യാറല്ല. ഈ സിസ്റ്റർ ഇങ്ങിനെ ഒരു മൊഴി കൊടുക്കാൻ കാണിച്ച ധൈര്യത്തിൽ ഞങ്ങൾക്ക് വളരെ സന്തോഷമുണ്ട്.' സിസ്റ്റർ അനുപമ പറഞ്ഞു.

മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കാൻ തയ്യാറായിരുന്നെങ്കിലും പിന്നീട് ബിഷപ്പ് ഫ്രാങ്കോ സിസ്റ്ററിനെ വളരെയധികം സ്വാധീനിച്ച് ഈ സംഭവം പുറത്തുവരാതിരിക്കാൻ സമ്മർദ്ദം ചെലുത്തി എന്നും സിസ്റ്റർ അനുപമ ആരോപിക്കുന്നു. മൊഴി നൽകാൻ തയ്യാറായെങ്കിലും പരാതിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് സിസ്റ്റർ പറഞ്ഞതിന് ഇതാണ് കാരണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP