Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202419Sunday

തന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം; ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാജുവിനെ കാത്തുനിർത്തിച്ച് ഗണേശ് കുമാർ; വേദിയിൽ വച്ച് മന്ത്രി നീരസം അറിയിച്ചിട്ടും ഗൗനിക്കാതെ കുറ്റപ്പെടുത്തി എംഎൽഎയുടെ അധ്യക്ഷ പ്രസംഗം; ഉദ്ഘാടന പ്രസംഗത്തിൽ തിരിച്ചടിച്ച് രാജുവും; പിള്ളയുടെ കേരള കോൺഗ്രസിനെ എൽഡിഎഫിൽ എടുത്തതിൽ സിപിഐക്ക് നീരസമോ?

തന്റെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയതിൽ പ്രതിഷേധം; ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിൽ മന്ത്രി രാജുവിനെ കാത്തുനിർത്തിച്ച് ഗണേശ് കുമാർ; വേദിയിൽ വച്ച് മന്ത്രി നീരസം അറിയിച്ചിട്ടും ഗൗനിക്കാതെ കുറ്റപ്പെടുത്തി എംഎൽഎയുടെ അധ്യക്ഷ പ്രസംഗം; ഉദ്ഘാടന പ്രസംഗത്തിൽ തിരിച്ചടിച്ച് രാജുവും; പിള്ളയുടെ കേരള കോൺഗ്രസിനെ എൽഡിഎഫിൽ എടുത്തതിൽ സിപിഐക്ക് നീരസമോ?

മറുനാടൻ മലയാളി ബ്യൂറോ

പത്തനാപുരം: കേരള കോൺഗ്രസ് ബിയെ എൽഡിഎഫിൽ എടുത്തതോടെ കെബി ഗണേശ് കുമാർ എംഎൽഎയ്ക്ക് ധാർഷ്ഠ്യം കൂടിയോ? കഴിഞ്ഞദിവസം അമ്പനാർ ഫോറസ്റ്റ് സ്‌റ്റേഷൻ ഉദ്ഘാടന ചടങ്ങിനെത്തിയവരുടെ മനസ്സിലും മന്ത്രിയുടേയും എംപിയുടേയും മനസ്സിൽ പോലും ഇത്തരമൊരു സംശയം ഉയർന്നിരിക്കണം. എന്തായാലും അതിന് പിന്നാലെ നടന്ന ഉദ്ഘാടന ചടങ്ങ് മന്ത്രിയും എംഎൽഎയും തമ്മിലുള്ള വാക്‌പോരിന് വേദിയാവുകയും ചെയ്തു.

എംഎ‍ൽഎ ഗണേശ് കുമാറിന്റെ സൗകര്യം നോക്കി മാറ്റിവച്ചതായിരുന്നു അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ ഉത്ഘാടന ചടങ്ങ്. എന്നാൽ ചടങ്ങിന് എത്തിയ സിപിഐക്കാരൻ കൂടിയായ മന്ത്രി കെ രാജുവിനേയും എംപി കൊടിക്കുന്നിൽ സുരേഷിനേയും ഏറെനേരം കാത്തു നിർത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ചടങ്ങിന് ബോധപൂർവ്വം വൈകിയെത്തി മന്ത്രി കെ.രാജുവിന് പണികൊടുക്കുകയായിരുന്നു അധ്യക്ഷൻ കൂടിയായ ഗണേശ് എന്നാണ് ആക്ഷേപം. ഇതോടെ ഉത്ഘാടന ചടങ്ങിലും വാക്‌പോരുമായി ഇടതുപക്ഷത്തെ മന്ത്രിയും എംഎ‍ൽഎ യും നേർക്കുനേർ നിൽക്കുന്ന സ്ഥിതിയുമുണ്ടായി. അതേസമയം, അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ ഉത്ഘാടനത്തിനിടയിലെ കാഴ്ചകൾ കണ്ട് അമ്പരന്ന് നിൽക്കുകയായിരുന്നു പൊതുജനം.

എംഎൽഎയ്ക്ക് മന്ത്രിയോടുണ്ടായ നീരസത്തിന്റെ കാരണം പിന്നീടാണ് വെളിവായത്. ഗണേശ് കുമാറിന്റെ ആശ്രിതരായ വനംവകുപ്പ്ജീവനക്കാരെ സ്ഥലംമാറ്റിയത് മുതലാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടങ്ങുന്നത്. മുടങ്ങിപ്പോയ പദ്ധതികൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട്ഉത്ഘാടന വേദിയിൽഗണേശ് കുമാർ എംഎ‍ൽഎയുംവനംവകുപ്പ്മന്ത്രി കെ.രാജുവും തമ്മിൽഏറ്റുമുട്ടുകയും ചെയ്തു.

പത്തനാപുരം റേഞ്ചിന് കീഴിലുള്ളതാണ് അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ. പത്തനാപുരത്തെകെ.എസ്.ആർ.ടിസി ഡിപ്പോ വികസിപ്പിക്കുന്നതിനായി വനംവകുപ്പിന്റെഎഴുപത് സെന്റ്സ്ഥലം നൽകണമെന്നാശ്യപ്പെട്ട് മന്ത്രിക്ക്നിവേദനം നൽകിവർഷങ്ങൾ കഴിഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന്എംഎ‍ൽഎ അധ്യക്ഷ പ്രസംഗത്തിൽ കുറ്റപ്പെടുത്തി.കൂടാതെ മുടങ്ങിപ്പോയ കടശ്ശേരി കുപ്പിവെള്ള പദ്ധതി വീണ്ടും ആരംഭിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ട് തൊള്ളായിരം ദിവസം കഴിഞ്ഞന്നും തന്നോട് പിണക്കമുള്ളതു കൊണ്ടാണോ ഇതൊന്നും ചെയ്യാത്തതെന്നും ഗണേശ്‌കുമാർ വേദിയിൽ ചോദിച്ചു. വ്യക്തപരമായി വിദ്വേഷമില്ലങ്കിൽ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കരുതുന്നതായും ഗണേശ്പറഞ്ഞു.

എന്നാൽ ഉത്ഘാടന പ്രസംഗത്തിൽ മന്ത്രി കെ.രാജു തിരിച്ചടിച്ചു. തന്നേക്കാൾ മുന്നേ എംഎ‍ൽഎയും വനംമന്ത്രിയും ആയ ആളാണ് ഗണേശ്‌കുമാർ. അദ്ദേഹത്തിന് കഴിയാതിരുന്നത് താൻ വന്നയുടനെ ചെയ്യണമെന്ന് പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ലെന്നായി മന്ത്രി രാജു. ഇതൊന്നും അത്ര എളുപ്പമല്ലന്ന് ഗണേശിന് നന്നായി അറിയാം. അച്ചൻകോവിൽ റോഡിന്റെ കാര്യത്തിൽ ഹാലിളകിയട്ട് കാര്യമില്ലന്നും മന്ത്രി കെ.രാജു മറുപടി നൽകി. അതേസമയം, പ്രശ്‌നങ്ങൾ നടക്കുമ്പോൾ കരിക്കിൻ വെള്ളം കുടിച്ച് ആസ്വദിക്കുന്ന തിരക്കിലായിരുന്നു കൊടിക്കുന്നിൽ സുരേഷ്എംപി. കഴിഞ്ഞ മാസം നടക്കേണ്ടിയിരുന്നഫോറസ്റ്റ് സ്റ്റേഷൻ ഉത്ഘാടനം മന്ത്രിയുടേയും എംഎ‍ൽഎയുടേയും പടലപിണക്കം മൂലമാണ്നീണ്ടുപോയതെന്നാണ് നാട്ടുകാർ പറയുന്നത്.

കൂടാതെ ഫോറസ്റ്റ് സ്റ്റേഷന്റെ ഉത്ഘാടന നോട്ടീസിൽ ഗണേശിന്റെ ഫോട്ടോഒഴിവാക്കിയതും സിപിഐ-കേരളകോൺഗ്രസ് (ബി)പോരിനും കാരണമായി. ഫോറസ്റ്റ് കെട്ടിടത്തിന്റെ നാടമുറിക്കാനായി ഗണേശ്‌കുമാറിനായി മുക്കാൽ മണിക്കൂറോളമാണ് മന്ത്രി കെ.രാജുവും കൊടിക്കുന്നിൽ സുരേഷ് എംപിയുംകാത്തു നിന്നത്. ഒടുവിൽ ക്ഷുഭിതനായ മന്ത്രി പ്രസംഗത്തിനായി വേദിയിലേക്ക് പോവുകയായിരുന്നു.

 ഈശ്വരപ്രാർത്ഥനയും കഴിഞ്ഞ് വൈകിയെത്തിയ ഗണേശിനോട് നാടമുറിക്കാനായി ഏറെ നേരം കാത്തുനിന്ന വിവരം മന്ത്രി പറഞ്ഞങ്കിലും അത് കേട്ടഭാവം നടിച്ചില്ല. ഗണേശ്‌കുമാറിന്റെ ഇഷ്ടക്കാരായ വനംവകുപ്പ് ജീവനക്കാരെ മന്ത്രി രാജു ഇടപെട്ട്സ്ഥലം മാറ്റിയതോടെയാണ് ഇരുവരും തമ്മിലുള്ള പടലപിണക്കങ്ങൾതുടങ്ങിയത്. കൂടാതെ ബാലക്യഷ്ണ പിള്ളയുടെ പാർട്ടിയെ ഇടതുമുന്നണിയുടെ ഘടകകക്ഷിയാക്കിയതിൽ ജില്ലയിലെസിപിഐ നേത്യത്ത്വത്തിന് കടുത്ത അമർഷമാണന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP