Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ യാത്ര തുടങ്ങിയത് രണ്ട് ദിവസം മുമ്പേ; യാത്രയിൽ ഉടനീളം മദ്യപാനവും പിന്നെ വണ്ടിയിൽ ചർദിയും മൂത്രമൊഴിപ്പും; ഗൺമാനും ഡ്രൈവർക്കും അസഭ്യവർഷവും; മൂത്ര ദുർഗന്ധം മൂലം സഹപൊലീസുകാരന്റെ ഗതികെട്ട് ചർദിയും; ക്രൈംബ്രാഞ്ച് എസ് പിയുടേത് ശുദ്ധതെമ്മാടിത്തരം; ആരോപണങ്ങൾ ശരിവച്ച് ഡോ ശ്രീനിവാസ് ഐപിഎസിന്റെ കണ്ടെത്തൽ; എഡിജിപിയുടെ റിപ്പോർട്ടും എതിരായതോടെ എസ് പി എസ് അനിൽകുമാറിന് സസ്‌പെൻഷൻ

സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ യാത്ര തുടങ്ങിയത് രണ്ട് ദിവസം മുമ്പേ; യാത്രയിൽ ഉടനീളം മദ്യപാനവും പിന്നെ വണ്ടിയിൽ ചർദിയും മൂത്രമൊഴിപ്പും; ഗൺമാനും ഡ്രൈവർക്കും അസഭ്യവർഷവും; മൂത്ര ദുർഗന്ധം മൂലം സഹപൊലീസുകാരന്റെ ഗതികെട്ട് ചർദിയും; ക്രൈംബ്രാഞ്ച് എസ് പിയുടേത് ശുദ്ധതെമ്മാടിത്തരം; ആരോപണങ്ങൾ ശരിവച്ച് ഡോ ശ്രീനിവാസ് ഐപിഎസിന്റെ കണ്ടെത്തൽ; എഡിജിപിയുടെ റിപ്പോർട്ടും എതിരായതോടെ എസ് പി എസ് അനിൽകുമാറിന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും മദ്യാസക്തിയുടെ പേരിൽ സസ്പെൻഷൻ. ഔദ്യോഗികവാഹനത്തിലിരുന്ന് മദ്യപിച്ചു മൂത്രമൊഴിക്കുകയും കീഴുദ്യോഗസ്ഥരെ തെറിയഭിഷേകം നടത്തുകയും ചെയ്ത ക്രൈംബ്രാഞ്ച് എസ്‌പി: എസ്. അനിൽകുമാറിനെതിരേയാണു നടപടി. മദ്യപിച്ച് മാധ്യമപ്രവർത്തകനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ സർക്കാർ സസ്‌പെന്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന് സസ്‌പെൻഷൻ എത്തുന്നത്.

കോഴിക്കോട്, വയനാട് ജില്ലകളുടെ ചുമതലയുള്ള എസ്‌പി: അനിൽകുമാറിനെ ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് എസ്‌പി: ഡോ. ശ്രീനിവാസനായിരുന്നു അന്വേഷണച്ചുമതല. കഴിഞ്ഞ ജൂൺ 20-ന് കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണു സംഭവം. ഏത് ഏറെ ചർച്ചയായി. ഇതോടെയാണ് അന്വേഷണം നടത്തിയത്. ഇതിൽ സംഭവം സത്യമാണെന്ന് തെളിയുകയും ചെയ്തു.

ഒരു സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഔദ്യോഗികവാഹനത്തിൽ രണ്ടുദിവസം മുമ്പേ പുറപ്പെട്ട അനിൽകുമാർ യാത്രയിലുടനീളം മദ്യപിച്ചു. പട്ടാപ്പകൽ വാഹനത്തിലിരുന്നു മദ്യപിക്കുകയും മൂത്രമൊഴിക്കുകയും ഛർദിക്കുകയും ചെയ്തു. ഇതിനിടെ ഗൺമാനെയും ഡ്രൈവറെയും അസഭ്യം പറഞ്ഞു. ദുർഗന്ധം മൂലം ഗൺമാൻ ഛർദിക്കുകയും ചെയ്തു.

അനിൽകുമാറിന്റെ പ്രവൃത്തി പൊലീസിനാകെ നാണക്കേടായെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. പൊലീസിന്റെ അച്ചടക്കം നഷ്ടമാക്കുന്നതാണ് ഇത്തരം നടപടികളെന്ന് സർക്കാരും വിലയിരുത്തി. ഈ സാഹചര്യത്തിലാണ് അനിൽകുമാറിനെ സസ്‌പെന്റ് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP