1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

മേപ്പാടിയിലെ ഉരുൾ പൊട്ടലിൽ സ്ഥിതിഗതികൾ അതീവ ഗുരുതരം; ഒലിച്ചെത്തിയത് പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ; രക്ഷാപ്രവർത്തനം നടത്താൻ വ്യോമസേന ഹെലികോപ്റ്ററുകൾ അയക്കുമെന്ന് മുഖ്യമന്ത്രി

August 08, 2019 | 11:07 pm

കൽപ്പറ്റ: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമല പച്ചക്കാട്ടിലെ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 15 പേരെയാണ് ഇവിടെ ഇതുവരെ രക്ഷപ്പെടുത്തിയത്. എട്ടുപേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്...

മേപ്പാടിയിലെ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽപെട്ടത് തേയില തൊഴിലാളികൾ താമസിക്കുന്ന എഴുപത് ലയങ്ങൾ; പള്ളിയും അമ്പലവും വാഹനങ്ങളും ഒലിച്ചുപോയി; പരിക്കേറ്റ പത്തുപേരെ കൽപ്പറ്റയിലെ ആശുപത്രിയിൽ എത്തിച്ചു; പാടികളിൽ താമസിച്ചിരുന്ന 200ഓളം ആളുകൾ സമീപത്തെ ഫോറസ്റ്റ് ഓഫീസിൽ; സ്ഥിതിഗതികൾ ഗുരുതരമെന്ന് മുഖ്യമന്ത്രി; ഗതാഗത തടസം നീക്കി രക്ഷാപ്രവർത്തനത്തിനായി പുത്തുമലയിൽ സൈന്യം എത്തി; ഉണ്ടായത് വയനാട്ടിലുണ്ടായ ഏറ്റവും വലിയ ഉരുൾപൊട്ടൽ

August 08, 2019 | 10:44 pm

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിക്ക് സമീപം പുത്തുമലിയിൽ ഉണ്ടായ ഉരുൾപൊട്ടലിന്റെ വ്യാപ്തി വലുതെന്ന് തന്നെ സൂചന. നിരവധി പേർ ഉരുൾപൊട്ടലിൽ പെട്ടിട്ടുണ്ടാകാം എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. മണ്ണിന് അടിയിൽപെട്ട...

കനത്ത മഴ: റാംപ് ഏരിയയിൽ വെള്ളം കയറി; നെടുമ്പാശേരി വിമാനത്താവളം വെള്ളിയാഴ്ച രാവിലെ വരെ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചുവിടും; ബെംഗളൂരുവിൽ നിന്നുള്ള മുഴുവൻ ബസ് സർവ്വീസുകളും കെഎസ്ആർടിസി റദ്ദാക്കി; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി; അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങൾ മാറിതാമസിക്കണം; ക്യാമ്പുകളിലേക്ക് മാറാൻ വിമുഖത കാട്ടരുതെന്നും നിർദ്ദേശം; രക്ഷാപ്രവർത്തനത്തിന് ബോട്ടുമായി മത്സ്യത്തൊഴിലാളികൾ വീണ്ടും

August 08, 2019 | 10:32 pm

കൊച്ചി: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, രക്ഷാപ്രവർത്തനത്തിനും സഹായമെത്തിക്കാനും സർക്കാർ സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തം നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയി...

കലിപ്പൻ മൂഡിൽ കുമ്പാരീസ്; സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി; യുവതാരങ്ങളെ അണിനിരത്തി നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ആരാധക പ്രതീക്ഷകളേറെ

August 08, 2019 | 10:10 pm

തിരുവനന്തപുരം: ക്വീൻ ഫെയിം അശ്വിൻ ജോസ്, എൽദോ മാത്യു, ജെൻസൺ ഷാലു റഹിം തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയ പുതിയ സിനിമ കുമ്പാരീസിന്റെ ട്രെയിലർ പുറത്തിറങ്ങി. നവാഗതനായ സാഗർ ഹരി തിരക്കഥയും സംവിധാനവും നി...

'ഈ അവിസ്മരണീയ യാത്രയിൽ പാഠങ്ങൾ ഏറെ പഠിച്ചു; സന്തോഷകരമായ ഒരുക്രിക്കറ്റ് ജീവിതത്തിന് ശേഷം വിടവാങ്ങട്ടെ': ഡെയ്ൽ സ്‌റ്റെയ്‌ന് പിന്നാലെ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയും വിരമിച്ചു; അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലും കളി മതിയാക്കിയെന്ന് അംല

August 08, 2019 | 09:56 pm

ഡർബൻ: ദക്ഷിണാഫ്രിക്കൻ ഹാഷിം അംല അപ്രതീക്ഷിതമായി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ വാർത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. തന്റെ കാലഘ...

വളപട്ടണം പുഴ കരകവിഞ്ഞ് ഒഴുകിയതോടെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ വെള്ളം കയറി; സമീപത്തെ ഹോട്ടലുകളിലും നൂറിലേറെ കടകളിലും വെള്ളം കയറി

August 08, 2019 | 09:43 pm

കണ്ണൂർ: കണ്ണൂർ ജില്ലയിൽ പേമാരി തുടരുകയാണ്. അതോടൊപ്പം വീശിയടിച്ച ചുഴലിക്കാറ്റിൽ കണിച്ചിയാർ ടൗണിലെ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഡോ. പൽപ്പു സ്മാരക യു.പി. സ്‌ക്കൂളിന്റെ മേൽക്കൂരകൾ കാറ്റിൽ ...

12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി; പിഎസ്.സിയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവെച്ചു; വയനാട് ചുരം വഴി രാത്രി 12 മുതൽ രാവിലെ ആറു വരെ വാഹന ഗതാഗതം അനുവദിക്കില്ല; വടക്കൻ കേരളത്തിലെ നാല് ജില്ലകളിൽ അതിതീവ്ര മഴ തുടരും; കാലവർഷം കലിതുള്ളിയപ്പോൾ പേമാരിയിലും ഉരുൾപൊട്ടലിലും നിരവധി വീടുകൾ തകർന്നു; രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

August 08, 2019 | 09:21 pm

കോഴിക്കോട്: സംസ്ഥാനത്ത് കനത്ത മഴ തുടരുമ്പോൾ എങ്ങും ജാഗ്രതാ നിർദ്ദേശം. വടക്കൻ കേരളത്തിൽ തോരാതെ പെയ്യുന്ന മഴയിൽ വൻകെടുതിയാണ് ഉണ്ടായിരിക്കുന്നത്. നിരവധി വീടുകൾ തകരുകയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും അനുഭവപ...

കശ്മീർ ഇനി പഴയ സ്വർഗ്ഗമാകും; അനുച്ഛേദം 370 റദ്ദാക്കിയത് ചരിത്രപരമായ തീരുമാനം; ഭീകരതയ്ക്കും അഴിമതിക്കും വളമിട്ട ആ അനുച്ഛേദം ഇനിയില്ല; സർദാർ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും അടക്കമുള്ള രാജ്യസ്‌നേഹികളുടെ സ്വപ്‌നമാണ് സഫലമായത്; വരാൻ പോകുന്നത് സദ്ഭരണം; കേന്ദ്രഭരണം നിശ്ചിതകാലത്തേക്ക് മാത്രം; ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം; നിഷ്പക്ഷ തിരഞ്ഞെടുപ്പ് ഉടൻ; കശ്മീരി ജനത പാക്കിസ്ഥാന്റെ ദുഷ്ടലാക്കുകളെ തോൽപ്പിക്കുമെന്നും രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി

August 08, 2019 | 08:28 pm

ന്യൂഡൽഹി: കശ്മീരിൽ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സമായിരുന്നു ഭരണഘടനയുടെ അനുച്ഛേദം 370. ഭീകരതയ്ക്കും അഴിമതിക്കും വളമിടുകയായിരുന്നു...

വയനാട്ടുകാർക്ക് എന്റെ പ്രാർത്ഥനയുണ്ട്; അങ്ങോട്ട് പുറപ്പെട്ടതായിരുന്നു; എന്നാൽ, തന്റെ സന്ദർശനം രക്ഷാ പ്രവർത്തനത്തെ ബാധിക്കുമെന്ന് ഉദ്യോഗസ്ഥർ നിർദേശിച്ചതിനാൽ യാത്രമാറ്റി വെച്ചു; അനുമതി കാത്തിരിക്കുന്നു; ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചു; വയനാട്, കോഴിക്കോട്, മലപ്പുറം കളക്ടർമാരെയും ബന്ധപ്പെട്ടു: വയനാട് മഴക്കെടുതിയിൽ രാഹുൽ ഗാന്ധി എംപിയുടെ ട്വീറ്റ് ഇങ്ങനെ

August 08, 2019 | 08:28 pm

ന്യൂഡൽഹി: കനത്ത മഴക്കെടുതിയെ നേരിടുകയാണ് വയനാട് ജില്ല. മേപ്പാടിയിൽ അടക്കം ഉരുൾപൊട്ടി നിരവധി പേർ ഒലിച്ചുപോയെന്ന വിധത്തിൽ വാർത്തകൾ വരുന്നുണ്ട്. മേഘവിസ്‌ഫോടനം പോലെ തുടർച്ചയായി മഴ പെയ്യുകയാണ് ഇവിടെ. ഓരോ പ...

വയനാട്ടിലെ മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ; പുതുമലയിലെ രണ്ട് എസ്റ്റേറ്റ് പാടികളും പള്ളിയും അമ്പലവും വീടുകളും വാഹനങ്ങളും ഒലിച്ചു പോയതായി റിപ്പോർട്ട്; നിരവധി പേരെ കാണാതായതായി നാട്ടുകാർ വെളിപ്പെടുത്തുന്ന വീഡിയോയും പുറത്ത്; പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ട നിലയിൽ ആയതിനാൽ രക്ഷാപ്രവർത്തകർക്കും എത്താൻ സാധിക്കുന്നില്ല; ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി സൈന്യം എത്തും

August 08, 2019 | 07:43 pm

കൽപ്പറ്റ: വയനാട്ടിലെ മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായതായി റിപ്പോർട്ട്. മേപ്പാടി പത്തുമലയിലാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. രണ്ട് എസ്റ്റേറ്റ് പാടികളും പള്ളിയും കാന്റീനും ഏതാനും വീടുകളും ഒലിച്ചുപോയതായാണ് പുറ...

എസ്സൻസ് ഗ്ലോബൽ യുകെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; വി.ടി.ബൽറാം ബെസ്റ്റ് പാർലമെന്റേറിയൻ; ഫ്രീതോട്ട് എമ്പവർമെന്റ് പുരസ്‌കാരം സജീവൻ അന്തിക്കാടിന്; അവാർഡ് ദാനം ഒക്ടോബർ 19 ന് ലണ്ടൻ ഈസ്റ്റ് ഹാമിലെ ട്രിനിറ്റി ഹാളിൽ

August 08, 2019 | 07:30 pm

 യു.കെ: വി.ടി.ബലറാം എംഎ‍ൽഎക്കും ചലച്ചിത്ര സംവിധായകൻ സജീവൻ അന്തിക്കാടിനുംബ്രിട്ടനിൽ നിന്നും പുരസ്‌ക്കാരങ്ങൾ. യു.കെയിൽ പ്രവർത്തിക്കുന്ന എസ്സെൻസ് ഗ്ലോബൽ യു.കെ. എന്ന സംഘടനയാണ് ഇരുവരെയും പുരസ്‌കാരങ്ങൾ നൽകി...

കനത്ത മഴ തുടരുമ്പോഴും ഇടുക്കിയിൽ ഉള്ളത് സംഭരണ ശേഷിയുടെ 24 ശതമാനം മാത്രം വെള്ളം; അണക്കെട്ടിലെ ജലനിരപ്പ് 707.52 മീറ്ററായി ഉയർന്നു; പമ്പ-ശബരിഗിരി അണക്കെട്ടിലുള്ള വെള്ളം സംഭരണശേഷിയുടെ 22 ശതമാനം മാത്രം; ഷോളയാറിലും ഇടമലയാറിലും യഥാക്രമം ഉള്ളത് 32, 28 ശതമാനം വെള്ളം മാത്രം; മലമ്പുഴ ഡാമിലള്ളത് 33 ശതമാനം മാത്രം വെള്ളം; ആശങ്ക വേണ്ടെന്ന് ദുരന്തനിവാരണ അഥോറിറ്റി

August 08, 2019 | 07:27 pm

കൊച്ചി: സംസ്ഥാനത്ത് മഴ കനക്കുമ്പോളും പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നില്ല. മിക്ക അണക്കെട്ടുകലിൽ വെള്ളത്തിന്റെ സംഭരണ ശേഷിയുടെ 50 ശതമാനത്തിൽ താഴെയാണ് വെള്ളമുള്ളത്. ഇടുക്കിയിൽ അടക്കം ജലനിരപ്...

ആരാധകരെ പുളകം കൊള്ളിക്കുന്ന കൽക്കി; സബ് ഇൻസ്പെക്ടർ റോളിൽ ടൊവിനോ എത്തിയപ്പോൾ തീയറ്ററുകളെ കോരിത്തരിപ്പിച്ച പ്രതികരണം; കഥാപാത്രത്തോട് നീതി പുലർത്തി നായകൻ തിളങ്ങുമ്പോൾ വില്ലനാകുന്നത് ഉട്ടോപ്യൻ കഥ; ആവേശം നിറച്ച ഒന്നാം പകുതിയും കാറ്റു പോയ ബലൂണായ രണ്ടാം പകുതിയും; ലോജിക്കുകൾ മാറ്റി നിർത്തിയാൽ ഇതൊരു കംപ്ലീറ്റ് ഫാൻ മെയ്ഡ് ചിത്രം

August 08, 2019 | 07:02 pm

തുടർച്ചയായി സിനിമകൾ അരങ്ങിലെത്തിച്ച് തന്റെ പ്രസൻസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ എന്ന രീതിയിൽ ടൊവിനോ തോമസ് ശ്രദ്ധേയനാകുകയാണ് വീണ്ടും കൽക്കിയിലൂടെ. വ്യത്യസ്ത കഥാപാത്രങ്ങളിൽ അരങ്ങിലെത്തിയിട്ടുള്ള ടൊവ...

'കശ്മീരിലെ ജനത എന്നും സംഘർഷാവസ്ഥയിലാണ് ജീവിച്ചത്.. ഞാൻ കുട്ടിയായിരുന്നപ്പോഴും അങ്ങനെ തന്നെ; കാശ്മീരി സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയിൽ ആശങ്കാകുലയാണ് ഞാൻ': ഇന്ത്യൻ നിലപാടിനെതിരെ മലാല

August 08, 2019 | 06:54 pm

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെതിരെ നോബൽ സമ്മാന ജേതാവ് മലാല യുസഫ് സായ്. കശ്മീരിലെ ജനത എന്നും സംഘർഷാവസ്ഥയിലാണ് ജീവിച്ചതെന്നും അവിടെ ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ...

ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കലി ഫിറ്റ്! റിട്രൊഗ്രേഡ് അംനേഷ്യ എന്നത് മെഡിക്കൽ ബോർഡിൽ നിന്നും കടന്നുവന്ന മൈന്യൂട്ട് പരാമർശം മാത്രമെന്ന് കോളേജ് അധികൃതർ: എല്ലാം മറന്നു പോകുന്ന അവസ്ഥയൊന്നും രോഗിക്കില്ല; ഐസിയുവിൽ നിന്നും സ്റ്റെപ്പ് ഡൗൺ യൂണിറ്റിലേക്ക് മാറ്റിയത് ഇതിനുള്ള തെളിവ്; ഡിസ്ചാർജിനു തീരുമാനം വന്നിട്ടില്ലാത്തതിനാൽ കുഴപ്പമില്ലെങ്കിലും ശ്രീറാം മെഡിക്കൽ കോളേജിൽ തുടരും; പാളുന്നത് ക്ലിനിക്കൽ ടേംസിനെ വിശദീകരിച്ച് ശ്രീറാമിനെ രക്ഷിച്ചെടുക്കാനുള്ള നീക്കം

August 08, 2019 | 06:29 pm

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് മെഡിക്കലി ഫിറ്റെന്നു തിരുവനന്തപുരം മെഡിക്കൽ കോളെജ് അധികൃതർ. ശ്രീറാമിന് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ലാത്തത് കാരണം മെഡിക്കൽ ഐസിയുവിൽ നിന്നും സ്റ്റെപ്പ് ഡൗൺ യൂണിറ...

MNM Recommends

Loading...
Loading...