Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202407Tuesday

ഏറെ ബഹുമാനം നൽകിയത് തെറ്റിദ്ധരിച്ചു! ദുരുദ്ദേശ്യത്തോടെ രാത്രികാലങ്ങളിൽ വീട്ടിൽ വന്ന മുസ്ലിംലീഗ് നേതാവിനെതിരെ പഞ്ചായത്ത് മെമ്പറായ വനിതാ ലീഗ് നേതാവിന്റെ പരാതി; സിപിഎമ്മിലെ പി കെ ശശി മോഡലിൽ ഒതുക്കി തീർക്കാൻ ശ്രമം നടന്നെങ്കിലും യുവതിയുടെ ഭീഷണിയിൽ വഴങ്ങി കണ്ണൂരിലെ ലീഗ് നേതൃത്വം; മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗത്തിന്റെ സ്ഥാനം തെറിച്ചത് ഇങ്ങനെ

ഏറെ ബഹുമാനം നൽകിയത് തെറ്റിദ്ധരിച്ചു! ദുരുദ്ദേശ്യത്തോടെ രാത്രികാലങ്ങളിൽ വീട്ടിൽ വന്ന മുസ്ലിംലീഗ് നേതാവിനെതിരെ പഞ്ചായത്ത് മെമ്പറായ വനിതാ ലീഗ് നേതാവിന്റെ പരാതി; സിപിഎമ്മിലെ പി കെ ശശി മോഡലിൽ ഒതുക്കി തീർക്കാൻ ശ്രമം നടന്നെങ്കിലും യുവതിയുടെ ഭീഷണിയിൽ വഴങ്ങി കണ്ണൂരിലെ ലീഗ് നേതൃത്വം; മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗത്തിന്റെ സ്ഥാനം തെറിച്ചത് ഇങ്ങനെ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഏറെ ബഹുമാനം നൽകിയെങ്കിലും രാത്രികാലങ്ങളിൽ അധാർമ്മികതക്ക് വേണ്ടി വീട്ടിൽ വന്ന മുസ്ലിംലീഗ് നേതാവിനെതിരെ വനിതാ ലീഗ് ഗ്രാമ പഞ്ചായത്ത് അംഗം നൽകിയ പരാതിയിൽ പാർട്ടി നടപടി. സിപിഎമ്മിനെ വിവാദത്തിലാക്കി പി കെ ശശി വിവാദം ഉയർന്നു നിൽക്കെയാണ് ലീഗിനുള്ളിലും സ്ത്രീവിഷയവുമായി ബന്ധപ്പെട്ട പരാതി ഉണ്ടായത്. പാപ്പിനിശ്ശേരി പഞ്ചായത്ത് അംഗവും ജില്ലാ വനിതാലീഗ് പ്രവർത്തക സമിതി അംഗവുമായ യുവതിക്കാണ് മുസ്ലിം ലീഗ് ദേശീയ കൗൺസിൽ അംഗവും കോർപ്പറേഷൻ കൗൺസിലറുമായ കെ.പി.എ. സലീമിൽ നിന്നും ദുരനുഭവമുണ്ടായത്. കീഴ്ഘടകമായ പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

എന്നാൽ യുവതി പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞ് ഭീഷണി ഉയർത്തിയതോടെ അഴീക്കോട് മണ്ഡലം കമ്മിറ്റി അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ കെ.പി.എ. സലീം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രാജി ആവശ്യപ്പെടുകയുമായിരുന്നു. അതോടെ മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ സലീം രാജിവെക്കുകയായിരുന്നു. മണ്ഡലം ഭാരവാഹികൾ സലീമിനെതിരെ ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. അത് പ്രകാരം ജില്ലാ പ്രസിഡണ്ട് പി.കുഞ്ഞി മുഹമ്മദും ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേറിയും യോഗത്തിനെത്തിയിരുന്നു.

പഞ്ചായത്ത് തലത്തിൽ പ്രശ്നം ഒതുക്കി തീർക്കാൻ ശ്രമിച്ചെങ്കിലും മണ്ഡലം കമ്മിറ്റി ശക്തമായ നിലപാടെടുത്തതോടെ സലീമിന് മറ്റ് വഴിയൊന്നുമില്ലായിരുന്നു. വനിതാ ലീഗ് അംഗത്തിന്റെ പരാതി നേതാവിനെതിരെ ആരോപണങ്ങൾ എടുത്തു പറഞ്ഞിരുന്നു. മൂന്ന് വർഷമായി പാർട്ടി എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നല്ല രീതിയിൽ നിറവേറ്റി വരുകയാണ്. കൂടാതെ അതിനു മുമ്പും പാർട്ടിയുടെ പ്രതിനിധികളെ പ്രതിനിധാനം ചെയ്യുന്ന വാർഡിലും എന്നാൽ കഴിയുന്ന സഹായം ചെയ്തു പോരുന്നതായു വനിതാ ലീഗ് അംഗ് പരാതിയിൽ വ്യക്തമാക്കി.

ഈ കാലയളവിൽ നിരവധി വ്യക്തികളുമായും മറ്റും പരിചയപ്പെടാനും മെമ്പർ എന്ന നിലയിലും പൊതുസമൂഹവുമായി ഇടപെടലുകൾ നടത്തിയിട്ടുമുണ്ട്. എന്നാൽ സമീപകാലത്ത് പരിചയപ്പെട്ട കെ പി എ സലീമിനെ നിയോജകമണ്ഡലം ലീഗ് ജന.സെക്രട്ടറി എന്ന നിലയിൽ വളരെ അധികം ബഹുമാനം നൽകി പോന്നിരുന്നു. എന്നാൽ ഈ സമീപനത്തെ മറ്റൊരു രീതിയിൽ മനസിലാക്കിയെന്നം മറ്റൊരു കണ്ണോടെ കാര്യങ്ങളൈ കണ്ട് അധാർമിക ചിന്തകൾ മനസിൽ വച്ച് എന്റെ വീട്ടിൽ രാത്രികാലങ്ങളിൽ പോലും വീട്ടിൽ വന്നെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.

കുടുംബത്തോടു കൂടി ജീവിക്കുന്ന എന്നെ ഇദ്ദേഹത്തിന്റെ ദുരിദ്ദേശപരമായ വഴിക്ക് കിട്ടില്ലാ എന്ന ബോധ്യമായപ്പോൾ പിന്നീട് സമൂഹത്തിൽ എന്നെ മോശക്കാരിയാക്കി ചിത്രീകരിക്കുകയും തന്റെ വാർഡിലെ പ്രവർത്തനങ്ങൾക്ക് ഏറെ സഹായിക്കുന്ന സുഹൃത്തിനെയുംചേർത്ത് ഇല്ലാക്കഥകൾ മെനയുകയും അതിന്റെ ഭാഗമായി ഭർത്താവിനെ തെറ്റുദ്ധരിപ്പിക്കുകയും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയും അടക്കം അത്യന്തം നീചമായ പ്രവർത്തിയാണ് കെ പി എ സലീമിന്റെ ഭാഗത്തു നിന്നും ഇപ്പോഴും ഉണ്ടായതെന്നും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടി.

പാർട്ടി ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് ഗ്രാമപഞ്ചായത്തംഗം ചൂണ്ടിക്കാട്ടിയത്. ഈ പരാതി കണക്കിലെടുത്തു കൊണ്ടാണ് സലീമിനെ പാർട്ടി പദവിയിൽ നിന്നും നീക്കം ചെയ്തത്. പികെ ശശി വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുസ്ലിംലീഗ് നേതാവിനെതിരെയും പരാതി ഉയർന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP