Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

കത്തോലിക്ക സ്‌കൂളിന് എതിരായ സംഘ്പരിവാർ ആക്രമണം; കർശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് വി.ഡി. സതീശൻ

കത്തോലിക്ക സ്‌കൂളിന് എതിരായ സംഘ്പരിവാർ ആക്രമണം; കർശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി ഉറപ്പു നൽകിയെന്ന് വി.ഡി. സതീശൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തെലങ്കാനയിൽ സംഘ്പരിവാർ സംഘടനകൾഅക്രമി സംഘം സ്‌കൂൾ ആക്രമിച്ച സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി ഫോണിൽ സംസാരിച്ചു. അക്രമി സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കർശന നടപടി സ്വീകരിക്കാൻ ഇതിനോടകം പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതായും വി.ഡി. സതീശൻ പറഞ്ഞു.

ഏപ്രിൽ 16നാണ് കാത്തലിക് മാനേജ്മെന്റിന് കീഴിലുള്ള സെന്റ്. മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നേരെ സംഘ്പരിവാർ ആക്രമണമുണ്ടായത്. കാവി വസ്ത്രങ്ങൾ ധരിച്ച് ജയ് ശ്രീറാം വിളികളുമായി എത്തിയ അക്രമി സംഘം ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമക്ക് നേരെ കല്ലേറ് നടത്തുകയും സ്‌കൂളിന്റെ ജനൽ ചില്ലുകൾ തകർക്കുകയും ചെയ്തു. അക്രമത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് തെലങ്കാന മുഖ്യമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP