Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നെടുമങ്ങാട് രണ്ടു ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടി; തമിഴ്‌നാട്ടിൽ നിന്നുള്ള 15 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

നെടുമങ്ങാട് രണ്ടു ടൺ പഴകിയ മത്സ്യം ഭക്ഷ്യ സുരക്ഷാ വകുപ്പ് പിടികൂടി; തമിഴ്‌നാട്ടിൽ നിന്നുള്ള 15 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാട്ടിൽ നിന്ന് വിൽപ്പനയ്ക്ക് കൊണ്ടുവന്ന രണ്ട് ടൺ പഴകിയ മത്സ്യമാണ് വാഹനങ്ങൾ അടക്കം പിടിച്ചെടുത്തത്. പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി.

നെടുമങ്ങാടും പരിസരപ്രദേശങ്ങളിലും പഴകിയ മത്സ്യം വിൽക്കുന്നതായി നാട്ടുകാർക്ക് ഇടയിൽ പരാതിയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് ഭക്ഷ്യ സ്‌ക്വാഡും ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും സംയുക്തമായാണ് ഇന്നലെ രാത്രി പരിശോധന നടത്തിയത്.

തമിഴ്‌നാട്ടിൽ നിന്ന് കൊണ്ടുവന്ന മത്സ്യമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ 15 വാഹനങ്ങളിലായി കൊണ്ടുവന്ന മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വാഹനങ്ങൾ അടക്കം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ലാബിലാണ് പരിശോധന നടത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP