Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

തപൻ റായഗുരു കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സിഇഒ; സംസ്ഥാന ഐടി പാർക്കുകളുടെ സിഇഒ ആയി ജോൺ എം തോമസും

തപൻ റായഗുരു കേരള സ്റ്റാർട്ടപ്പ് മിഷന്റെ പുതിയ സിഇഒ; സംസ്ഥാന ഐടി പാർക്കുകളുടെ സിഇഒ ആയി ജോൺ എം തോമസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പ് മിഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി തപൻ റായഗുരുവിനെ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. സംരംഭക വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായുള്ള സംസ്ഥാന സർക്കാരിന്റെ നോഡൽ ഏജൻസിയാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ. നേരത്ത, ട്രെഡൻസ് ഇൻകിന്റെ ഗ്ലോബൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്നു 50 കാരനായ തപൻ റായഗുരു. ജോൺ എം തോമസിനെ സംസ്ഥാന ഐടി പാർക്കുകളുടെ സിഇഒ ആയി നിയമിക്കാനും സർക്കാർ തീരുമാനിച്ചു.

ഐഐഎം കൊൽക്കത്ത, ഐഐടി ഖൊരഗ്പൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടിയ റായഗുരുവിന് ടെക്നോളജി, അനലിറ്റിക്സ് സേവന വ്യവസായത്തിൽ 25 വർഷത്തിലധികം ആഗോള പരിചയമുണ്ട്. മെഷീൻ ലേണിങ്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് (എഐ) എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡാറ്റാ സയൻസിലും പ്രാഗത്ഭ്യം തെളിയിച്ചു. ഗ്ലോബൽ ലോജിക് ഇൻക്, ഇൻഫോസിസ് ടെക്നോളജീസ് ലിമിറ്റഡ് തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളിൽ എക്സിക്യൂട്ടീവ് റോളുകൾ വഹിച്ചു.

കോട്ടയം തെള്ളകം സ്വദേശിയായ ജോൺ എം തോമസ് യുഎസിലെ ഇക്വിഫാക്സ് കമ്പനിയിലെ ക്ലൗഡ് ഡേറ്റ മൈഗ്രേഷൻ ലീഡറായി (സീനിയർ ഡയറക്ടർ) പ്രവർത്തിക്കുകയായിരുന്നു. സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണലുകൾ, സ്റ്റാർട്ടപ്പുകൾ, ഇൻകുബേറ്ററുകൾ, ആക് സിലറേറ്ററുകൾ, നിക്ഷേപകർ, ഗവേഷണ-വികസന സ്ഥാപനങ്ങൾ, ഉപദേഷ്ടാക്കൾ തുടങ്ങി എല്ലാ പങ്കാളികളെയും ബന്ധിപ്പിക്കുന്ന ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം കേരളം നിർമ്മിച്ചിട്ടുണ്ട്. രാജ്യത്തെ മികച്ച സ്റ്റാർട്ടപ്പ് ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മാറിയിരിക്കുന്ന കേരളത്തിലേക്ക് വ്യവസായ സഹകരണവും ആഗോള ബന്ധവും കൊണ്ടുവരികയെന്നതാണ് പുതിയ നേതൃത്വത്തിന്റെ ദൗത്യം.

ടെക്നോളജി, അനലിറ്റിക്സ് വ്യവസായത്തിൽ റായ്ഗുരു തപന്റെ 25 വർഷത്തിലേറെ പരിചയവും 500 ഓളം കമ്പനികളുമായുള്ള തൊഴിൽ സഹകരണവും കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് മുതൽക്കൂട്ടാകും. ടെക്നോളജി, അനലിറ്റിക്സ് പ്രോജക്ടുകൾക്കായുള്ള ആഗോള നിർവ്വഹണ മോഡലുകളെക്കുറിച്ച് വിശദമായ ധാരണയുള്ള തപൻ പ്രൊജക്ടുകൾ രൂപകൽപ്പന ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും പരിചയസമ്പന്നനാണ്. ടെക്നോളജി സ്റ്റാർട്ടപ്പുകളുടെ ഉത്പന്നങ്ങൾക്ക് ആഗോള സ്വീകാര്യത നേടുന്നതിന് ഇത് സഹായിക്കും.

ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് തപൻ റായഗുരു പറഞ്ഞു. ഡോ.സജി ഗോപിനാഥും സംഘവും ഇതുവരെ നടത്തിയ മികച്ച പ്രവർത്തനങ്ങൾ എല്ലാ പങ്കാളികളുടെയും സഹായത്തോടെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP