Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202402Thursday

അമൃതപുരിയിലും കണ്ടെത്താനാകാതായതോടെ ലിസയ്ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസിറക്കാനൊരുങ്ങി പൊലീസ്; പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ജർമ്മൻ യുവതിയുടെ തിരേധാനത്തിൽ ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തിൽ; രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ച് പോയിട്ടില്ലെന്നും കണ്ടെത്തൽ; അന്വേഷണ ചുമതല ശംഖുമുഖം എസിപിക്ക്; പൊലീസ് ശ്രമിക്കുന്നത് യുവതിയുടെ അമ്മയേയും സുഹൃത്തിനേയും ബന്ധപ്പെടാനും

അമൃതപുരിയിലും കണ്ടെത്താനാകാതായതോടെ ലിസയ്ക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസിറക്കാനൊരുങ്ങി പൊലീസ്; പ്രത്യേക സംഘത്തെ നിയോഗിക്കുന്നത് ജർമ്മൻ യുവതിയുടെ തിരേധാനത്തിൽ ഒരു തുമ്പും കിട്ടാത്ത സാഹചര്യത്തിൽ; രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ച് പോയിട്ടില്ലെന്നും കണ്ടെത്തൽ; അന്വേഷണ ചുമതല ശംഖുമുഖം എസിപിക്ക്; പൊലീസ് ശ്രമിക്കുന്നത് യുവതിയുടെ അമ്മയേയും സുഹൃത്തിനേയും ബന്ധപ്പെടാനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ മാർച്ചിൽ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ ലിസ വെയ്സെന്ന ജർമ്മൻ യുവതിയുടെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനം. അന്വേഷണത്തിൽ എന്തെങ്കിലും തുമ്പ് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ശംഖുമുഖം അസിസന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. എ.സി.പി ഇളങ്കോയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് അന്വേഷണം നടത്തുന്നത്.അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും യാത്രാരേഖകൾ പൊലീസ് പരിശോധിച്ചു. രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ചുപോയിട്ടില്ലെന്നാണ് വിമാനത്താവള രേഖകൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായത്.

മാർച്ച് ഏഴിനാണ് മുഹമ്മദ് അലിയെന്ന സുഹൃത്തിനൊപ്പം ലിസ തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. മുഹമ്മദ് അലി മാർച്ച് 15 ന് തിരികെപ്പോയതായാണ് വിമാനത്താവളത്തിലെ രേഖകൾ. ഇരുവരുടെയും യാത്രാരേഖകളിൽ കൊല്ലം, അമൃതപുരി എന്ന് മേൽവിലാസം കണ്ടതിന്റെ അടിസ്ഥാനത്തിൽ അമൃതപുരിയിലെത്തി അന്വേഷണ സംഘം ഇന്ന് വിവരം തേടിയിരുന്നു. ഇരുവരും അവിടെ എത്തിയിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

യുവതിക്കൊപ്പമുണ്ടായിരുന്ന അമേരിക്കൻ പൗരൻ മുഹമ്മദ് അലിയെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചു. എംബസി മുഖാന്തിരം ഇയാളെ ബന്ധപ്പെട്ട് യുവതിയെപ്പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കാനാണ് പൊലീസ് നീക്കം. അതോടൊപ്പം യുവതിയുടെ പേരും ഫോട്ടോയും വിവരങ്ങളുമടങ്ങിയ ലുക്ക് ഔട്ട് നോട്ടീസ് പ്രസിദ്ധപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

മാർച്ച് 5ന് ജർമ്മനിയിൽ നിന്ന് പുറപ്പെട്ട ലിസ വിസ കാലാവധി കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് അമ്മ ജർമ്മൻ കോൺസുലേറ്റിൽ നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ലിസ വെയ്‌സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയയ്ക്കുകയായിരുന്നു. കേരളത്തിൽ എത്തിയശേഷം ലിസ വീട്ടിലേക്കു ഫോൺ ചെയ്തിട്ടില്ലെന്നും പരാതിയിലുണ്ട്. യുവതിയുടെ അമ്മയുമായി വീഡിയോകോൺഫറൻസ് നടത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി ജർമ്മൻ കോൺസുലേറ്റിന്റെ സഹായം തേടി.

മതംമാറുന്നതുമായി ബന്ധപ്പെട്ട് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നതായാണ് വിവരം. ഇത്തരം കാര്യങ്ങൾ സംബന്ധിച്ച് സ്ഥിരീകരണം വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോൺഫറൻസിങ് നടത്തുന്നത്. അതിനിടെ,ലിസയെ കണ്ടെത്താൻ സഹായം തേടി കോവളത്തുകൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയും ഫേസ്‌ബുക്കിലൂടെ രംഗത്തെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP