Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202403Friday

പായിപ്പാട്ട് നിന്നും തൊഴിലാളികളുടെ മടക്ക യാത്ര തുടങ്ങി; പായിപ്പാട്ടെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 1180 ഇതര സംസ്ഥാന തൊഴിലാളികൾ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങി

പായിപ്പാട്ട് നിന്നും തൊഴിലാളികളുടെ മടക്ക യാത്ര തുടങ്ങി; പായിപ്പാട്ടെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 1180 ഇതര സംസ്ഥാന തൊഴിലാളികൾ അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങി

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി : ലോക്ക് ഡൗൺ ലംഘിച്ച് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച പായിപ്പാട്ട് നിന്നും തൊഴിലാളികളുടെ മടക്ക യാത്ര തുടങ്ങി. പായിപ്പാട്ടെ വിവിധ ക്യാമ്പുകളിലായി കഴിഞ്ഞിരുന്ന 1180 ഇതര സംസ്ഥാന തൊഴിലാളികൾ തിങ്കളാഴ്ച അവരവരുടെ സ്വദേശങ്ങളിലേക്ക് മടങ്ങി.

കോരിച്ചൊരിഞ്ഞ മഴയ്ക്കിടെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ 34 ബസുകളിലായാണ് തൊഴിലാളികളെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. രജിസ്റ്റർ ചെയ്ത 1180 പേരിൽ 30 പേർ പകരക്കാരായാണ് യാത്രയിൽ ഇടം പിടിച്ചത്. കോട്ടയം വരെയുള്ള യാത്ര സൗജന്യമായിരുന്നു. 26 ന് രണ്ടാം ഘട്ടമായും 28 ന് മൂന്നാം ഘട്ടമായും സ്വദേശങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ തൊഴിലാളികളെയും കയറ്റി വിടുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് 29 നായിരുന്നു ലോക്ക് ഡൗൺ ലംലിച്ച് പായിപ്പാട്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ റോഡ് ഉപരോധിച്ചത്.

ആയിരത്തോളം തൊഴിലാളികളാണ് പായിപ്പാട് - കോട്ടയം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നിരോധനാജ്ഞയുടെ ഭാഗമായി കട കമ്പോളങ്ങൾ അടച്ചതോടെ ഭക്ഷണവും വെള്ളവും അടക്കം ലഭ്യമാകാതെ വന്നതോടെയാണ് രാവിലെ 11 മണിയോടെ പ്രതിഷേധം ആരംഭിച്ചത് . സ്വദേശങ്ങളിലേക്ക് മടങ്ങാൻ തങ്ങൾക്ക് ട്രെയിൻ ഉൾപ്പടെയുള്ള ഗതാഗത സൗകര്യം ഒരുക്കി നൽകണമെന്നതായിരുന്നു തൊഴിലാളികളുടെ ആവശ്യം. പത്തനംതിട്ട , കോട്ടയം ജില്ലകളിൽ നിന്നും സ്ഥലത്ത് കൂടുതൽ പൊലീസിനെ എത്തിച്ചായിരുന്നു സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP