Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202404Saturday

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

കോവിഡ് വാക്‌സീൻ എന്ന പേരിൽ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത് അജ്ഞാതൻ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ

റാന്നി: വീട്ടിലെത്തിയ അജ്ഞാതൻ വയോധികയ്ക്ക് കോവിഡ് വാക്‌സീൻ എന്ന പേരിൽ കുത്തിവയ്‌പ്പെടുത്തു. ഉതിമൂട് വലിയ കലുങ്ക് സ്വദേശി ചിന്നമ്മയ്ക്കാണ് വീട്ടിലെത്തിയ അജ്ഞാതൻ കുത്തിവയ്പ് എടുത്തത്. ഇന്നലെ രാവിലെ 10.30നാണ് സംഭവം. വീട്ടിലെത്തിയ ഇയാൾ ആരോഗ്യവകുപ്പിൽനിന്ന് വരികയാണെന്നും കോവിഡ് വാക്‌സീന്റെ മൂന്നാമത് കുത്തിവയ്പ് എടുക്കാൻ വന്നതാണെന്നും അറിയിച്ചു. ഈ സമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.

തുടർന്ന് ചിന്നമ്മയുടെ രണ്ട് ഇടുപ്പിനും കുത്തിവയ്പ് എടുക്കുകയായിരുന്നു. സിറിഞ്ച് ഇവരുടെ കയ്യിൽ കൊടുത്ത ശേഷം കത്തിച്ചുകളയണമെന്ന് പറഞ്ഞു. കത്തിക്കാൻ സൗകര്യം ഇല്ലെന്ന് പറഞ്ഞപ്പോൾ ഇയാൾ മടങ്ങി. ഉച്ചയോടെ സംഭവമറിഞ്ഞ് ചിന്നമ്മയുടെ മകൾ താലൂക്ക് ആശുപത്രിയിൽ ബന്ധപ്പെട്ടപ്പോൾ ഇത്തരത്തിൽ സംവിധാനമില്ലെന്ന് അറിയിച്ചു. പൊലീസെത്തി സിറിഞ്ചും കവറും കണ്ടെടുത്തു.

ചിന്നമ്മയെ ഇന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. കുത്തിവയ്‌പ്പെടുത്തയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP