Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

സർക്കാർ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളെക്കാൾ മികച്ച ഗുണനിലവാരം പുലർത്തുന്നവ; കുട്ടികളുടെ കായിക വാസന പരിപോഷിപ്പിച്ച് അവരെ ഉയർത്തിക്കൊണ്ടു വരണമെന്നും ജവഗൽ ശ്രീനാഥ്

സർക്കാർ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളെക്കാൾ മികച്ച ഗുണനിലവാരം പുലർത്തുന്നവ; കുട്ടികളുടെ കായിക വാസന പരിപോഷിപ്പിച്ച് അവരെ ഉയർത്തിക്കൊണ്ടു വരണമെന്നും ജവഗൽ ശ്രീനാഥ്

അനീഷ് കുമാർ

കണ്ണൂർ: സർക്കാർ സ്‌കൂളുകൾ സ്വകാര്യ വിദ്യാലയങ്ങളെക്കാൾ മികച്ച ഗുണനിലവാരമാണ് പുലർത്തുന്നതെന്ന് ഇന്ത്യൻ ക്രിക്കറ്റ ഇതിഹാസതാരം ജവഗൽ ശ്രീനാഥ് പറഞ്ഞു. താവക്കര ഗവ.യു.പി.സ്‌കൂളിൽ സോയ ചാരിറ്റബിൾ ട്രസ്റ്റ് വക നവീകരിച്ച സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ യൂണിഫോമുകളിലും സ്‌കൂളിന്റെ നിലവാരത്തിലും സർക്കാർ സ്‌കൂളുകൾ മികച്ച നിലവാരമാണ് പുലർത്തുന്നത്.രക്ഷിതാക്കളും അദ്ധ്യാപകരും കുട്ടികളുടെ കായിക വാസന പരിപോഷിപ്പിച്ച് അവരെ ഉയർത്തിക്കൊണ്ടു വരണം. തീർച്ചയായും നമ്മുടെ കുട്ടികൾ വിദ്യാഭ്യാസത്തോടൊപ്പം കായിക രംഗത്തും മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്നും അത് സാധിക്കട്ടെയെന്നും ശ്രീനാഥ് പറഞ്ഞു.

ചടങ്ങിൽ ട്രസ്റ്റ് ചെയർപേഴ്സൺ ഡോ.ഷമാ മുഹമ്മദ് അധ്യക്ഷയായി. കേരള ക്രിക്കറ്റ് അസോ. പ്രസിഡണ്ട് സാജൻ വർഗ്ഗീസ്, കോർപറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ, ഡോ. ആശിഷ് അബു,പ്രധാന അദ്ധ്യാപകൻ രാധാകൃഷ്ണൻ മാണിക്കോത്ത്, കോർപറേഷൻ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, എ.ഇ.ഒ.പ്രദീപ് കുമാർ, പി.ടി.എ.പ്രസിഡണ്ട് കെ.രശ്മി, സ്റ്റാഫ് സെക്രട്ടറിസി.കെ.രജനി തുടങ്ങിയവർ സംസാരിച്ചു.നവീകരിച്ച നാല് സ്മാർട്ട് ക്ലാസ് മുറികൾ, ഫർണ്ണിച്ചറുകൾ, സ്റ്റേജ്, മുറ്റം മുഴുവൻ ഇന്റർ ലോക്ക് ചെയ്തതുൾപ്പെടെ സോയ ചാരിറ്റബിൾ ട്രസ്റ്റാണ് നടത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP