Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202401Wednesday

കോഴിക്കോട് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കോഴിക്കോട് കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊടുവള്ളി, നാദാപുരം എന്നിവിടങ്ങളിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. വിൽപനക്കായി സൂക്ഷിച്ച 3.27 കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി പാന്നൂർ, വൈലങ്കര വീട്ടിൽ സഫ്ദർ ഹാഷ്മിയെ (29) പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിയുടെ പാന്നൂരുള്ള വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. ലോറി ഡ്രൈവറായ പ്രതി ലോക്ഡൗൺ സമയത്തു ആന്ധ്രയിൽ നിന്നും കഞ്ചാവ് മൊത്തമായി എത്തിക്കുന്ന സംഘത്തിൽപെട്ട ആളാണ്.

ഒരു വർഷം മുൻപ് 58 കിലോ കഞ്ചാവുമായി നിലമ്പൂരിൽ എക്‌സൈസ് പിടികൂടിയിരുന്നു. 7 മാസം ജയിലിൽ കിടന്ന് ജാമ്യത്തിൽ ഇറങ്ങിയതാണ്. കൊടുവള്ളി, കോഴിക്കോട്, കൊയിലാണ്ടി, ഭാഗങ്ങളിലെ സ്ഥിരം വിൽപനക്കാരനാണ്.

വീട്ടിൽ സൂക്ഷിച്ചു ചില്ലറ വിൽപനക്കാർക്ക് കൊടുക്കുന്നതാണ് രീതി. ആന്ധ്രയിൽ നിന്നും കിലോയ്ക്ക് 5,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് 40,000 രൂപയ്ക്കു വരെയാണ് വിൽപന നടത്തുന്നത്.

നാദാപുരം വാണിമേൽ വെള്ളിയോട്ടും കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പൊലീസുകാരെ അക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. വെള്ളിയോട് സ്വദേശി കൊയിലോത്തുംകര ഇസ്മായിലിനെയാണ് (34) വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമത്തിൽ വളയം എസ്‌ഐ അജീഷ് വടക്കേടത്ത്, സീനിയർ സിപിഒ അനീവൻ എന്നിവർക്ക് പരുക്കേറ്റു. പട്രോളിങ്ങിനിടെ റോഡരികിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇസ്മായിലിനെ ചോദ്യം ചെയ്യുന്നതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതിയെ പിന്തുടർന്ന് പിടികൂടിയപ്പോഴാണ് അക്രമം ഉണ്ടായത്. തുടർന്ന് പശോധന നടത്തിയപ്പോഴാണ് പ്രതിയിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP