Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202405Sunday

മരുന്നു കഴിക്കാനാവശ്യപ്പെട്ടപ്പോൾ ഭാര്യ തുപ്പുകയും ചൂലിന് അടിക്കുകയും ചെയ്തത് പ്രകോപനമായി; മുക്കയ്യ പിടിച്ചു തള്ളിയപ്പോൾ റെജീന വീണത് അരകല്ലിൽ തലയിടിച്ച്; വലിച്ചിഴിച്ച് കിടപ്പുമുറിയിൽ എത്തിച്ച് കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ചോര ശേഖരിച്ചത് വളർത്തുനായയുടെ പാത്രത്തിൽ; പൈനാവിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഇങ്ങനെ

മരുന്നു കഴിക്കാനാവശ്യപ്പെട്ടപ്പോൾ ഭാര്യ തുപ്പുകയും ചൂലിന് അടിക്കുകയും ചെയ്തത് പ്രകോപനമായി; മുക്കയ്യ പിടിച്ചു തള്ളിയപ്പോൾ റെജീന വീണത് അരകല്ലിൽ തലയിടിച്ച്; വലിച്ചിഴിച്ച് കിടപ്പുമുറിയിൽ എത്തിച്ച് കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം ചോര ശേഖരിച്ചത് വളർത്തുനായയുടെ പാത്രത്തിൽ; പൈനാവിലെ കൊലപാതകത്തിന്റെ ചുരുളഴിയുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ചെറുതോണി: ഭാര്യയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് മാനസിക അസ്വാസ്ഥ്യത്തിനുള്ള മരുന്നു കഴിക്കൻ വിസമ്മതിച്ചതിനെ തുടർന്നെന്ന് പ്രതിയുടെ മൊഴി. പൈനാവ് റെനീഷ് വിലാസം മുക്കയ്യ (64) ആണ് ഭാറ്യ റെജീനയെ കൊലപ്പെടുത്തിയ ശേഷം ചോര എടുത്ത് വളർത്തുനായയുടെ പാത്രത്തിൽ ശേഖരിച്ച് വെളിയിൽ കൊണ്ടുവെച്ചത്. തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കിയ ഇയാളെ കോടതി റിമാൻഡ് ചെയ്തു.

പതിവായി മരുന്ന് കഴിച്ചിരുന്ന റെജീന സംഭവ ദിവസം മരുന്നു കഴിക്കാതെയായിരുന്നു ഭർത്താവിനൊപ്പം വിറക് ശേഖരിക്കാൻ പുറത്തു പോയത്. മരുന്നു കഴിക്കാത്തതിനാൽ അസ്വസ്ഥത പ്രകടിപ്പിച്ച റെജീനയുമായി മുക്കയ്യ ഉടൻ തന്നെ വീട്ടിലേക്ക് തിരികെ പോന്നു. വീട്ടിലെത്തി മരുന്ന് എടുത്ത് നൽകിയപ്പോൾ കഴിക്കാൻ വിസമ്മതിച്ച റെജീന തുപ്പുകയും ചൂലിന് അടിക്കുകയും ചെയ്തതായി മുക്കയ്യ മൊഴി നൽകി.

ഇതിനിടെ ഭാര്യയെ പിടിച്ചു തള്ളിയപ്പോൾ തെറിച്ചു വീണത് അരകല്ലിൽ തല ഇടിച്ചായിരുന്നു. ബോധരഹിതയായ ഭാര്യയെ വലിച്ചിഴച്ച് കിടപ്പുമുറിയിൽ എത്തിച്ച് കത്തിയെടുത്ത് കഴുത്ത് മുറിച്ചെന്ന് പൊലീസ് പറഞ്ഞു. തറയിൽ വീണ ചോര തെറ്റിദ്ധരിപ്പിക്കാനായി വളർത്തു നായയുടെ പാത്രത്തിൽ ശേഖരിച്ച് മുറ്റത്തുകൊണ്ടു വച്ചു.

പൈനാവ് താന്നിക്കണ്ടത്തിന് സമീപം റെനീഷ് വിലാസത്തിൽ റെജീനയെ (48) വീടിനുള്ളിൽ കഴുത്തറത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുന്ന ഇളയമകൻ റെജീഷും മുക്കയ്യയും റെജീനയുമാണ് പൈനാവിലെ വീട്ടിൽ താമസിച്ചിരുന്നത്. കട്ടപ്പനയിലെ ഏലത്തോട്ടത്തിൽ തൊഴിലാളിയായ മൂത്തമകൻ റെനീഷ് ഇന്നലെ വീട്ടിലെത്തി രണ്ടായിരം രൂപ നൽകിയശേഷം രാവിലെ പത്തോടെ മടങ്ങി. പിന്നീട് മുക്കയ്യയും റെജീനയും വീടിനടുത്തെ പറമ്പിൽ വിറകു ശേഖരിക്കുന്നതിനും ഇളയമകൻ പൈനാവിൽ വീട്ടു സാധനങ്ങൾ വാങ്ങാനും പോയി. ഇളയമകൻ തിരികെ വന്നപ്പോൾ പിതാവ് തനിയെ വിറകു ശേഖരിക്കുന്നതാണ് കണ്ടത്.

ശേഖരിച്ച വിറകും എടുത്ത് രണ്ടു പേരും ഒരുമിച്ച് വീട്ടിൽ വന്നപ്പോഴാണ് റെജീനയെ മരിച്ച നിലയിൽ കണ്ടത്. അടുക്കളയിൽവച്ച് കൊലപ്പെടുത്തിയ ശേഷം കിടപ്പു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടു വന്നിട്ട നിലയിലായായിരുന്നു മൃതദേഹം. തറയിൽ വീണ രക്തം പാത്രത്തിൽ ശേഖരിച്ച് വളർത്തു നായക്ക് മുന്നിൽ വച്ചിരുന്നു. കാഴ്ചയ്ക്ക് നേരിയ തകരാറുണ്ടായിരുന്ന റെജീന ഇടയ്ക്കിടെ മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നതായി സമീപവാസികൾ പറയുന്നു. മുക്കയ്യ ഇവരുമായി പലപ്പോഴും വഴക്കിടാറുണ്ടായിരുന്നു.

ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ, ഡിവൈഎസ്‌പി കെ.എ. അബ്ദുൽ സലാം, ഇടുക്കി സിഐ രാജൻ കെ.അരമന, കാഞ്ഞാർ സിഐ ഷിന്റോ പി. കുര്യൻ, ഇടുക്കി എസ്ഐ അജിതൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡ്, ഫിഗർ പ്രിന്റ് ഉദ്യോഗസ്ഥർ, ശാസ്ത്രീയ പരിശോധനാ സംഘം എന്നിവരും സ്ഥലത്തെത്തിയാണ് തെളിവുകൾ ശേഖരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP