Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202418Saturday

തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ അന്തരിച്ചു; വിടവാങ്ങുന്നത് കരുണാകരന്റെ അടുത്ത അനുയായി; സംസ്‌കാരം തിങ്കളാഴ്ച

തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ അന്തരിച്ചു; വിടവാങ്ങുന്നത് കരുണാകരന്റെ അടുത്ത അനുയായി; സംസ്‌കാരം തിങ്കളാഴ്ച

സ്വന്തം ലേഖകൻ

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവും തൃശൂർ കോർപറേഷന്റെ ആദ്യ മേയറുമായിരുന്ന ജോസ് കാട്ടുക്കാരൻ (92) അന്തരിച്ചു. അരണാട്ടുകരയിലെ വസതിയിൽ ഇന്നു രാവിലെയായിരുന്നു അന്ത്യം. ഏറെക്കാലമായി ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. തിങ്കളാഴ്ച ഡിസിസി ഓഫിസിലും തൃശൂർ കോർപറേഷനിലും പൊതുദർശനം. തുടർന്നു സംസ്‌കാരം അരണാട്ടുകര സെന്റ് തോമസ് പള്ളിയിൽ.

മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ നേതൃത്വത്തിൽ തൃശൂരിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ സജീവമായി പ്രവർത്തിച്ചിരുന്നു. ജില്ലയിലെ ആദ്യകാല യൂത്ത് കോൺഗ്രസ് നേതാവായിരുന്നു. എൻ.ജി. ജയചന്ദ്രൻ നേതൃത്വം നൽകിയിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു. പിന്നീടു ദീർഘകാലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

തൃശൂർ നഗരസഭ കോർപറേഷൻ ആയി ഉയർത്തിയ ശേഷമുള്ള 2000ത്തിലെ തിരഞ്ഞെടുപ്പിൽ അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം വിജയിച്ചു മേയറായത്. 2000 മുതൽ 2004 വരെ മേയർ പദവിയിൽ തുടർന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP